ജി എച്ച് എസ് മണത്തല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഏകദേശം രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1986 -87 വിദ്യാലയവർഷത്തിൽ അദ്ധ്യാപകരക്ഷാകർത്തൃ സമിതി നിർമ്മിച്ചു നൽകിയ ഒരു ഓപ്പൺസ്റ്റേജ് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകൾ നടത്താൻ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തിൽ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട ലൈബ്രറിയും , റീഡിംഗ് റൂമും ഉണ്ട്. പഠനസൗകര്യമുള്ള 20 ക്ലാസ് മുറികൾ , സയൻസ് ലാബുകൾ , കമ്പ്യൂട്ടർ ലാബ് , പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന സൊസൈറ്റി, സ്പോർട്സ് ഉപകരണങ്ങൾ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഗുരുവായൂർ എം എൽ എ യുമായ ശ്രീ. അബ്ദുൾ കാദർ അവർകൾ 5 കമ്പ്യൂട്ടറുകളും , 5 പ്രൊജക്ടറുകളും അനുവദിക്കുകയും , അത് ക്ലാസുകളിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എൽ എ ശ്രീ. അബ്ദുൾ കാദർ അവർകൾ തന്റെ വികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇപ്പോൾഹൈസ്കൂൾ വിഭാഗം ഹൈടെക് ക്ലാസുകളായി പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം