ജി.എച്ച്.എസ്.എസ്. പനമറ്റം/സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ

ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ പനമറ്റം......96 വർ‍ഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളിന്റെ പഴയ 4 കെട്ടിടങ്ങൾ പൊളിച്ച് പുതിയ മൂന്നുനില കെട്ടിടം പണിയുന്നു. അതിന്റെ ഭാഗമായി ഈ സ്ക്കൂളിൽ ജോലി നോക്കിയിരുന്ന മുഴുവൻ അദ്ധ്യാപകരേയും, പഠനം നടത്തിയിരുന്ന മുഴുവൻ വിദ്യാർത്ഥികളേയും 2011 ഒക്ടോബർ 16 ‍ഞായറാഴ്ച 2pm ന് നടക്കുന്ന " ഒരു വട്ടം കൂടിയാപ്പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ " പരിപാടിയിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്

2013 സെപ്റ്റംബർ 30 ന് പി.റ്റി.എ. യുടെ ജനറൽ ബോഡിയോഗത്തിൽ വച്ച് കഴിഞ്ഞ SSLC, Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു. എല്ലാ രക്ഷകർത്താക്കളേയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.


2019-20 ലെ ഏറ്റവുംപ്രധാനപെട്ടത് ആദിവാസി -തോട്ടം - തീരദേശമേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള പഠന -പാരിപോഷണപരിപാടി

             ആദിവാസി -തോട്ടം - തീരദേശമേഖലകളിൽനിന്നും ഒരു ജില്ലയിലെ ഒരു വിദ്യാലയത്തെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിയിലേക്കു കൈപിടിച്ചുയർത്തി മറ്റുള്ളവർക്ക് മാതൃകയാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ ഉദ്യമത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പനമറ്റം ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടം മേഖലയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ടു .ടി വിദ്യാലയത്തിലെ 5- ാം തരാം മുതൽ 10- ാംതരം വരെയുള്ള വിദ്യാർത്ഥികളിൽ അന്തർലീനമായ ബഹുമുഖ കഴിവുകളെ  പരിപോഷിപ്പിക്കുവാനും പഠനനിലവാരം ഉയർത്തുവാനും വേണ്ടി ഈ പദ്ധതി ഏറ്റവും മികവുറ്റരീതിയിൽ പൂർത്തീകരിച്ചു .