കാലക്രമേണ പ്രൈമറി സ്കൂൾ തുടങി 25വർഷം പൂർത്തിയായ 7/05/1962 ൽ തന്നെ സ്കൂളിന്റെ യു.പി വിഭാഗവും ആരംഭിച്ചു. 1962 ൽ  എൽ.പി സ്കൂളിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴ എം.എൽ.എ ശ്രീ. സി.എ മാത്യുവിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടത്.അദ്ദേഹത്തിൻറെ പിന്നിൽ ഈ മഹാ സ്വപ്നത്തിൻറെ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചത് മാനേജർ റവ ഫാ. സെബാസ്റ്റ്യൻ പനക്കക്കുഴി, അദ്ധ്യാപകൻ ശ്രീ. വി. എം ദേവസ്യ ,ശ്രീ മാത്യു മറ്റത്തിനാനിക്കൽ,സ്കൂളിലെ മറ്റൊരു അധ്യാപകനായിരുന്ന ശ്രീ. വി. കെ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവരാണ്. ശ്രീ. വി.എം ദേവസ്യ വെള്ളരിങ്ങാട്ട് ഹോളിക്രോസ് യുപി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു.

1989-90 അദ്ധ്യയാന വർഷത്തിലെ കലാകായിക പഠനനിലവാരങ്ങളുടെയും സ്കൂളിൽ നിർവഹിച്ച മരാമത്ത് പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ രാമപുരം ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.1995-ൽ ബഹു. വടകര ജോസഫച്ചൻ മാനേജരായിരുന്നപ്പോൾ പഴയ എൽ.പി സ്കൂൾ കെട്ടിടം പൊളിച്ച് യു.പി സ്കൂളിനോട് ചേർന്നുള്ള പറപ്പൊട്ടിച്ച് അവിടെ വളെരെയേറെ സൗകര്യമുള്ള ഒരു കെട്ടിടം നിർമ്മിച്ചു.2002-ൽ ശ്രീ. പിസി തോമസ് എംപിയും 2007-ൽ പിസി ജോർജ് എം.എൽ.എയും ഐ.റ്റി പഠനത്തിനായി കംപ്യൂട്ടറുകൾ അവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നൽകുകയുണ്ടായി.2007-ൽ ഓഫീസ് റൂം നവീകരിച്ചു. ഇതിന് നേതൃത്വം നൽകിയത് ഫാ.ജോർജ് ചൊള്ളനാലായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം