പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പരിസ്ഥിതി ക്ലബ്ബ്

ജൂണിൽതന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങളാരംഭിച്ചു.ഏകദേശം 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോൺപരിസ്ഥിതി ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ പി റ്റി എ പ്രസിഡൻറ്, എച്ച് എം ,ക്ലബ്ബ് കൺവീന൪ എന്നിവരുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈകൾ നട്ടു ഓസോൺ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 16 കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നുംപ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം.പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു..ഗ്രോ ബാഗുകളിലും പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്.