ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anees tk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്
വിലാസം
മന്ദലാംകുന്ന്

മന്ദലാംകുന്ന് പി.ഒ.
,
680518
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽgfupsmannalamkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്24256 (സമേതം)
യുഡൈസ് കോഡ്32070305302
വിക്കിഡാറ്റQ64087930
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ287
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്ത പി.ടി
പി.ടി.എ. പ്രസിഡണ്ട്സമീർ വി
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത മണികണ്ഠൻ
അവസാനം തിരുത്തിയത്
29-01-2022Anees tk




തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് യു പി  സ്കൂൾ. പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടൽതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മനോഹരമായ പഠനാന്തരീക്ഷമാണുള്ളത്‌. നിലവിൽ സ്കൂളിൽ യു പി വിഭാഗം വരെയാണുള്ളത്.

ചരിത്രം

1923-ൽ അഞ്ചാംതരം വരെയുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തനം തുടങ്ങിയ ഗവ: ഫിഷറീസ് സ്കൂൾ മന്ദലാംകുന്ന് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനസൗകര്യം ഒരുക്കാൻ വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതാണ്. സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലും സ്വാതന്ത്ര്യാനന്തരം എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ കീഴിലും പ്രവർത്തിച്ചുവരുന്നു. പിന്നീട് യു പി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 99 വർഷം പിന്നിടുകയാണ്. കൂടുതലറിയാൻ...

ഭൗതികസൗകര്യങ്ങൾ

1.8 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്റെർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ്സ്മുറികളും കായികപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ്സ് സൗകര്യവും ലഭ്യമാണ്. കൂടുതലറിയാൻ...

മുൻ സാരഥികൾ

പി കെ മല്ലിക (1997-98)

അമ്മിണി  കെ എ (1998)

പി പി റോസിലി (1998-99)

പ്രഭാവതി സി എം (1999)

വിജയലക്ഷ്മി പി ഡി (1999-2000)

അംബിക ടി (2000)

ദയാനന്ദൻ ടി കെ (2000-2001)

ഡേവിസ് എം ടി (2001)

സി എ റോസി (2001)

ശാരദ കെ എസ്‌ (2001-2002)

മോഹൻദാസ് കെ കെ (2002-2003)

എം കെ കൃഷ്ണവേണി (2003-2004)

ടി ജി ബാബു (2004-2005)

കെസിയാമ്മ  കെ ഐസക് (2005-2006)

ലിസി എം ടി (2006)

നന്ദകുമാർ പി (2006)

ഡെയ്സി സെബാസ്റ്റ്യൻ (2006-2007)

മേഴ്‌സികുട്ടി വി കെ (2007-2008)

ടി കെ ബേബി (2008-2011)

കെ കെ ശ്രീകുമാർ (2011-2013)

ഓമന എം കെ (2013)

സുജാത പി പി (2013-2015)

മോളി പി എസ് (2015-2018)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. T A ഐഷ (തൃശൂർ ജില്ല പഞ്ചായത്ത് മുൻ മെമ്പർ, പുന്നയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് )
  2. P M ഷാജഹാൻ (അഖിലേന്ത്യാ സർവകലാശാല അത്ലറ്റിക്സ് ഗോൾഡ് മെഡലിസ്റ്റ് )

അംഗീകാരങ്ങൾ

  1. മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് (2017-18)
  2. ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളിൽ ആവിഷ്കരിച്ച ബീച്ച് ( Build English Efficiency Among children) പദ്ധതിക്ക് SCERT യുടെ അംഗീകാരം (2018-19).
  3. കർഷക ക്ഷേമ വകുപ്പ് 2018 -19 ഇൽ  നടത്തിയ പച്ചക്കറി വികസന പദ്ധതിയിൽ  രണ്ടാമത്തെ മികച്ച പൊതുമേഖലാ സ്ഥാപനം

വഴികാട്ടി

മന്ദലാംകുന്ന് ബീച്ച്  {{#multimaps: 10.657869792394864, 75.97120159646292 |zoom=18}}