എൻ എ എൽ പി എസ് എടവക/സ്കൂൾ പാർലമെന്റ്
School election
കോവിഡ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി സാഹചര്യത്തിലും ജനാധിപത്യ മാതൃകകൾ പരിചയപ്പെടാനുള്ള അവസരമായിരുന്നു സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് . അഞ്ചാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ആയിരുന്നു മത്സരിക്കാനുള്ള അവസരം നൽകിയിരുന്നത് .കൃത്യമായ നടപടിക്രമങ്ങളിലൂടെ ആയിരുന്നു ഇലക്ഷൻ നടന്നത് . 7/7 / 2021 ബുധനാഴ്ച ഓൺലൈൻവഴി നാമനിർദേശ പത്രിക സ്വീകരിച്ചു സൂക്ഷ്മ പരിശോധനക്ക് ശേഷം 9/ 7 /2021 വെള്ളിയാഴ്ച സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് പുറത്ത് വന്നു.
ആദിത്യൻ , അനീസ് കെ, അന്ന ബൈജു, ആൻ മരിയ സിബി, ജുമാന കെ, മിൻഹ ഫാത്തിമ, മുഹമ്മദ് അദ്നാൻ, മാനുവൽ സുനീഷ്, നജ ഫാത്തിമ, സഞ്ജയ് സജീവൻ എന്നീ പത്ത് സ്ഥാനാർഥികളാണ് അന്തിമ ലിസ്റ്റിൽ മത്സരരംഗത്ത് ഉണ്ടായിരുന്നത്.
അന്ന ബൈജു - പ്രധാനമന്ത്രി , ആഭ്യന്തരം
ജുമാന k- സ്പീക്കർ
മിൻഹ ഫാത്തിമ -'വിദ്യാഭ്യാസം
മാനുവൽ സുനീഷ് - കലാസാംസ്കാരികം
സഞ്ജയ് സജീവൻ -ആരോഗ്യം
അനീസ് കെ - കായികം
എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിലെ എല്ലാവിധ പ്രവർത്തനങ്ങൾക്കും സ്കൂൾ പാർലമെൻറ് അംഗങ്ങൾ നേതൃത്വം നൽകി വരുന്നു.