സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ക്ലബ്ബുകൾ

17:03, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15481 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സ്കൗട്ട് ആന്റ് ഗൈഡ്സ്

കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ ഗൈഡൻസ് പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലമായി നടത്തപ്പെടുന്നു. 2020-21 അധ്യയനവർഷത്തിൽ 10 കുട്ടികൾ പ്രഥം സോപാൻ പാസായി ഹൈസ്കൂൾ ക്ലാസ്സിലേക്ക് പോയി. ഈ അധ്യയന വർഷം 12 കുട്ടികൾ ഗൈഡ് യൂണിറ്റിൽ പ്രവർത്തിക്കുന്നു. മാനmന്തവാടി സബ്ജി ല്ല ഗൈഡ്  പ്രവർത്തനങ്ങളായ സ്നേഹ ഭവനം പദ്ധതി, ചികിത്സാസഹായം, ക്യാമ്പ് പ്രവർത്തനം എന്നിവയെല്ലാം കൊമ്മയാട്  യൂണിറ്റ് വളരെ സജീവമായി പങ്കെടുക്കുന്നു.







  • ഐ. ടി. ക്ലബ്ബ്

സ്‌കൂളിലെ ഐ സി ടി ക്ലബ്ബ് കുട്ടികളിലും അധ്യാപകരിലും സാങ്കേതിക വിദ്യയുടെ വികാസത്തിന് കരുത്തുപകരുന്നു. എല്ലാ വിദ്യാർത്ഥികളിലും കമ്പ്യൂട്ടർ പരിജ്ഞാനവും സാങ്കേതിക നൈപുണിയും വളത്തിയെടുക്കുന്നതിന് ആഴ്ചയിൽ 2 പിരിയഡ് വീതം ഐ സി ടി പിരിയഡുകൾ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിലെ മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്‌ടോപ്പുകൾ ലഭ്യമാക്കാൻ ക്ലബ്ബിനു സാധിച്ചു.

ഓൺലൈൻ വിദ്യാഭ്യാസത്തിനു കരുത്തുപകരുന്നതിനായി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മുഴുവൻ കുട്ടികൾക്കും സ്മാർട്ടഫോണുകൾ വാങ്ങി നൽകാൻ സ്‌കൂളിന് കഴിഞ്ഞു. സ്‌കൂളിൽ ഇതിനായി ഡിജിറ്റൽ ലൈബ്രറി സജ്ജീകരിക്കുകയും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ശരിയായ ഉപയോഗത്തിന് മാത്രം കഴിയുന്ന രീതിയിൽ ഉപകരണങ്ങളെ കസ്റ്റമൈസ് ചെയ്ത് നല്കുകകയും ചെയ്തിട്ടുണ്ട്.

ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം എം. എൽ. എ. ശ്രീ. ഒ. ആർ. കേളു നിർവ്വഹിക്കുന്നു.






  • സീഡ്, നല്ലപാഠം ക്ലബ്ബ്

കുട്ടികളിൽ പരിസ്ഥിതി- സഹജീവി സ്നേഹം വളർത്തുക, സാമൂഹിക മൂല്യങ്ങൾ വളർത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പ്രവർത്തിക്കുന്ന ക്ലബ്ബ്കളാണ് മലയാള മനോരമയുടെ നല്ലപാഠം യൂണിറ്റും മാതൃഭൂമിയുടെ സീഡ് യൂണിറ്റും. മികച്ച പ്രവർത്തനത്തിന് വയനാട് ജില്ലയിൽ എ ഗ്രേഡ് നേടാൻ ഇരു ക്ലബ്ബുകൾക്കും സാധിച്ചിട്ടുണ്ട്. സ്‌കൂൾ അടുക്കളത്തോട്ടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണ പദ്ധതിയിലേക്കാവശ്യമായ പച്ചക്കറികൾ സംഭാവന ചെയ്യാനും ക്ലബ്ബ് പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്.