എ.യു.പി.എസ്. കടന്നമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sakkeernvallappuzha (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്. കടന്നമണ്ണ
വിലാസം
കടന്നമണ്ണ

കടന്നമണ്ണ
,
679324
സ്ഥാപിതം01 - ജൂൺ - 1976
വിവരങ്ങൾ
ഫോൺ04933 236098
ഇമെയിൽaupskadannamanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്18672 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെക്കീന പി
അവസാനം തിരുത്തിയത്
29-01-2022Sakkeernvallappuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മങ്കടസബ് ജില്ലയിൽ മഞ്ചേരി – പെരിന്തൽമണ്ണ റോഡിനു ഇടതുവശത്തായി കടന്നമണ്ണയിൽ മങ്കട ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം  പ്രകൃതിരമണീയമായ മലകളോടും കുന്നുകളോടും ചേർന്ന്  പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് അക്ഷരത്തിന്റെ വിജ്ഞാനം നുകർന്ന് നൽകിക്കൊണ്ടിരിക്കുന്ന പ്രകാശഗോപുരമാണ്  കടന്നമണ്ണ എ  . യു .പി .സ്കൂൾ . 

ചരിത്രം

1976-77 അധ്യയന വർഷത്തിലാണ് കടന്നമണ്ണ എ യു പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. കറുമൂക്കിൽ കഞ്ഞിമുഹമ്മദാണ് ഈ വിദ്യാലത്തിൻറെ മാനേജർ. പൂന്തോട്ടത്തിൽ മുഹമ്മദ് എന്ന കുഞ്ഞാൻ സാഹിബ്, കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞുസാഹിബ്, കറുമൂക്കിൽ കുഞ്ഞാലികുട്ടിസാഹിബ് തുടങ്ങിയവരുടെ പരിശ്രമഫലമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. കടന്നമണ്ണയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികൾ ഈ സ്ഥാപനത്തെ സ്വന്തം സ്ഥാപനത്തെ പോലെ നെഞ്ചിലേറ്റുകയും, ഈ സ്ഥാപനത്തിൻറെ വളർച്ചയിൽ അധ്യാപകരോടും മാനേജ്മെന്റിനോടും ഒപ്പം നിൽക്കുകയും ചെയ്‌തു. സമീപ പ്രദേശമായ തിരൂർക്കാട് എ. എം. എച് സ്‌കൂളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ചിരുന്ന മങ്കട സ്വദേശി വി. അബ്ദുളള മാസ്റ്ററായിരുന്നു അന്നത്തെ പ്രഥമധ്യാപകനായി നിയമിതനായത്.1976 മുതൽ 2001 വരെ വി. അബ്ദുളള മാസ്റ്ററായിരുന്നു പ്രധാന അധ്യാപകൻ. വി. പത്മിനി ടീച്ചർ, എ. കെ. നിർമല ടീച്ചർ , പി. കെ. ബാബു മാസ്റ്റർ, ലിസാമ തോമസ് എന്നിവരായിരുന്നു മറ്റു പ്രധാനാധ്യാപകർ. 5,6 ക്ലാസുകളിലായി 131 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 5, 6, 7 ക്ളാസുകളിൽ 12 ഡിവിഷനുകളിലായി 456 കുട്ടികളുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • വൃത്തിയുള്ള ശുചി മുറികൾ
  • സ്മാർട് റൂം
  • ഗണിത-സാമൂഹ്യശാസ്ത്ര-സയൻസ് ലാബ്
  • വിശാലമായ കളിസ്ഥലം
  • ഐ ടി ക്ലാസ് റൂം
  • ലൈബ്രറി
  • പാചകപ്പുര
  • ഓപ്പൺ ഓഡിറ്റോറിയം
  • സ്കൂൾ ബസ്സ് സൗകര്യം
main

പാഠ്യേതര പ്രവർത്തനങ്ങൾ


പ്രമാണം:Reppublic day
celebrated
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്&ഗൈഡ്സ്

വഴികാട്ടി

{{#multimaps: 11.0338937,76.1627787| width=800px | zoom=12 }}

"https://schoolwiki.in/index.php?title=എ.യു.പി.എസ്._കടന്നമണ്ണ&oldid=1472367" എന്ന താളിൽനിന്ന് ശേഖരിച്ചത്