വേഴപ്ര യുപി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വേഴപ്ര യുപി എസ്
വിലാസം
ആലപ്പുഴ

ഗവ്.ജി.യുപിസ്സ് വേഴപ്ര. രാമങ്കരി.പി.ഒ. ആലപ്പുഴപി.ഒ,ആലപ്പുഴ
,
689595
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ0477-2707840
ഇമെയിൽgupsvezhapra1@gmail.com
കോഡുകൾ
സ്കൂൾ കോഡ്46421 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോളിക്കുട്ടി കെ. ആർ
അവസാനം തിരുത്തിയത്
29-01-202246421


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ രാമങ്കരി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രർത്തിക്കുന്നത്.കുടനാട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്

ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽപ്പെടുന്ന രാമങ്കരി ഗ്രാമ പഞ്ചായത്തിലെ ഏക അപ്പർ പ്രൈമറി വിദ്യാലയമാണ് വേഴപ്ര ഗവൺമെൻറ് യുപി.സ്കൂൾ ഒന്നര നൂറ്റാണ്ടുകൾക്കുമുമ്പ് മങ്കൊമ്പ് പട്ടന്മാരുടെ പാടശേഖരം പനിക്കാട്ട് പാലമറ്റം കുടുംബത്തിന് വിട്ടു കൊടുത്തതായും അവിടെ മണ്ണിട്ട് ഉയർത്തി കളമാക്കി മാറ്റുകയും ആ കളം പിന്നീട് 1898-ൽ ഇത് സർക്കാർ വിദ്യാലയമായി മാറുകയും ചെയ്തു.

കുട്ടനാട്ടിലെ ആ കാലത്തെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്കൂളായിരുന്നു ഇത്. ഇവിടെ ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിന്നു. ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും തോണിയിലും ചങ്ങാടത്തിലുമൊക്കയാണ് എത്തിയിരുന്നത്.

ഇന്ന് എല്ലാത്തരത്തിലുള്ള വാഹനങ്ങൾ എത്തുന്ന ഭൗതികമായും അക്കാദമികമായും ഉയർന്നുനിൽക്കുന്ന ഒരു സ്ഥാപനമാണിത്.

കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ഉള്ള ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത് വെളിയനാട് ഉപജില്ലയാണ്.

വിദ്യാലയ പുരോഗമന പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ അധികൃതരുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സ്കൂൾ പിടിഎ യുടെയും, എല്ലാവിധ പിന്തുണയും ലഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്വന്തമായി എട്ട് ക്ലാസ്സ്‌ മുറികളോടുകൂടിയ കൂടിയ ഒരു കെട്ടിടം ഉണ്ടായിരുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ട് മുറി കെട്ടിടവും, പാചകപ്പുരയും, എസ്. എസ്. എ. ഫണ്ടിൽ നിന്നും ഒരു മുറി കെട്ടിടവും ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും ടൈൽ പാകിയതാണ്. ക്ലാസ്സ്‌ മുറികളിൽ വൈദ്യതികണക്ഷനും ഫാനും ഉണ്ട്. പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ചതും സ്വാമിനാഥൻ ഫൗണ്ടേഷൻ നൽകിയതുമായ രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. . ഐടി ലാബ്, സയൻസ് ലാബ്, സ്കൂൾ ലൈബ്രറി ഇവ സജീവമായി ഉണ്ട്.. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .



പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത്‌ ക്ലബ്

മുൻ സാരഥികൾ:

  1. ലളിതാംബിക അന്തർജനം
  2. ബിന്ദു ദേവസ്യ
  3. അനിത ജേക്കബ്
  4. റൂബി തോമസ്
  5. രഞ്ജിത. ആർ
  6. സുസ്മിത എസ്. കുമാർ
  7. സന്ധ്യാ ദേവി. സി......

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.4212415,76.4660678 width=800px | zoom=16 }}

"https://schoolwiki.in/index.php?title=വേഴപ്ര_യുപി_എസ്&oldid=1470681" എന്ന താളിൽനിന്ന് ശേഖരിച്ചത്