സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ പാഠ്യ - പഠ്യേതര  പ്രവർത്തനങ്ങളെ കുറിച്ച് ...

പാഠ്യപ്രവർത്തനങ്ങൾ

സുരീലി ഹിന്ദി

ഹലോ ഇംഗ്ലീഷ്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള  കഴിവ്  വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഒരു പാഠ്യപ്രവർത്തനമാണ് ഹലോ ഇംഗ്ലീഷ് . പാട്ട്, ഡാൻസ്, വിവിധതരം കളികൾ തുടങ്ങിയവയിലൂടെ ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുട്ടികൾ ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയിലൂടെ നേടിയെടുക്കുന്നു. കുട്ടികൾക്ക് സ്റ്റോറി,കുക്കറി ഷോ, പെറ്റ് ഷോ തുടങ്ങിയ  വീഡിയോകൾ വാട്സ് ആപ്പ് വഴി  കാണാൻ അവസരം  നൽകുന്നു. അധ്യാപകരുടെ  നിർദേശങ്ങൾക്ക് അനുസരിച്ചു  കുട്ടികൾ വീഡിയോ തയ്യാറാക്കി അയച്ചുതരുന്നു.ഭാഷപരമായ  നൈപുണികൾ  നേടുന്നു

  • ഹലോ ഇംഗ്ലീഷ് ഹലോ വേൾഡിന്റെ മാറനല്ലൂർ  പഞ്ചായത്തിന്റെ പഞ്ചായത്ത് തല  ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി നമ്മുടെ സ്കൂളിൽ വച്ച് നടന്നു.
  • സ്കൂളിലെ ഹെഡ്മാസ്റ്റർ ആയ ശ്രീ സ്റ്റുവർട്ട് ഹാരിസ് വിശിഷ്ടവ്യക്തികളെ സ്വാഗതം ചെയ്തു.
  • ശ്രീമതി സരിത (ഇംഗ്ലീഷ് ടീച്ചർ ) വിഷയാവതരണം നടത്തി.
  • പിടിഎ പ്രസിഡണ്ട് ആയ ശ്രീ തങ്കരാജ് യോഗത്തിൽ അധ്യക്ഷതവഹിച്ചു.
  • നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എസ്. കെ. പ്രീജ യോഗം ഉദ്ഘാടനം ചെയ്തു.
  • ശ്രീ ആന്റോ വർഗീസ് (ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ ചെയർമാൻ ), ശ്രീ  രജത്ത് ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), ശ്രീമതി ജയ (സി ആർ സി കോഡിനേറ്റർ), ശ്രീ ജോസ് (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു.
  • സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുമാരി ലക്ഷ്മി തുഷാർ എല്ലാവർക്കും നന്ദി അറിയിച്ചു.

പൊതുവിജ്ഞാന  പഠനം

യു എസ് എസ് പരിശീലനക്ലാസ്സുകൾ

ഫസ്റ്റ് ബാച്ചിന്  തിങ്കൾ, ബുധൻ ദിവസങ്ങളിലും സെക്കന്റ്‌ ബാച്ചിന് വ്യാഴം, ശനി ദിവസങ്ങളിലും പരിശീലനം നൽകിവരുന്നു. മൊത്തം 13 കുട്ടികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.

ക്ലാസുകൾ ഓൺലൈൻ ആക്കിയ ശേഷം എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ ഓരോ വിഷയം വീതം ഓൺലൈൻ ആയി അദ്ധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു

പരിഹാര ബോധന ക്ലാസ്സുകൾ

വിജ്ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ മുപ്പത് പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കുട്ടിയും ആറ് പ്രവർത്തനങ്ങൾ വീതം പൂർത്തിയാക്കേണ്ടതാണ്. 10 കുട്ടികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്.

പത്രവായന, പത്ര - ക്വിസ്

 
പത്രവായന

ദിവസവും രാവിലെ 9.30  മുതൽ ക്ലാസ്സിൽ കുട്ടികൾ പത്രവായന നടത്തുന്നു. ഒരു കുട്ടി പത്രം വായിക്കുകയും  മറ്റു കുട്ടികൾ അത് ശ്രദ്ധിച്ചിരിക്കുകയും ചെയ്യുന്നു. തുടർന്ന് അന്നേ ദിവസത്തെ പത്രത്തിൽ നിന്ന് അഞ്ചു ചോദ്യങ്ങൾ നൽകുന്നു. വിജയികളെ കണ്ടെത്തി അടുത്തദിവസം സമ്മാനം നൽകുന്നു. എല്ലാ കുട്ടികളും സജീവമായി ഇതിൽ പങ്കെടുക്കുന്നു.

പാഠ്യേതരപ്രവർത്തനങ്ങൾ

പ്രവേശനോത്സവം

വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ. (ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്‍സ്, സയൻസ് )

ക്രിസ്മസ് ആഘോഷം

 
ക്രിസ്മസ് ആഘോഷം 2021

2021 ലെ ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു. കോവിഡ് - 19 മൂലം കുട്ടികളെ 2 ബാച്ചായി തിരിച്ചിരുന്നതിനാൽ  ഡിസംബർ 22നും ഡിസംബർ 23 നും രണ്ടു ബാച്ചുകാർക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ആഘോഷം ഉണ്ടായിരുന്നു. ക്ലാസ് തലത്തിൽ കുട്ടികൾ കേക്ക് മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. സ്കൂൾ തലത്തിൽ പൊതുസമ്മേളനം നടത്തി. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ടു നടത്തിയ മത്സര വിജയികൾക്ക് അന്നേ ദിവസം സമ്മാനങ്ങൾ നൽകി. കേക്ക് മുറിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് ചിക്കൻ ബിരിയാണിയാണ് നൽകിയത്. സ്കൂളിലെ സ്റ്റാഫംഗങ്ങൾക്കു വേണ്ടി പ്രത്യേക ആഘോഷം ഉണ്ടായിരുന്നു.

രംഗോലി (ഓൺലൈൻ സർഗവേള)

  • കുഞ്ഞുങ്ങളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കാനായി തുടങ്ങിയ പ്രവർത്തനമാണിത്.
  • ഈ പ്രവർത്തനം കോവിഡ്കാല അതിജീവനത്തിന്റെ ഉത്തമോദാഹരണമായി നിലനിൽക്കുന്നു.
  • കുട്ടികളിലും കുടുംബങ്ങളിലുമുണ്ടായ മാനസികപിരിമുറുക്കം ഇല്ലാതാക്കാൻ ഒരു പരിധിവരെ ഇതിനു സാധിക്കും

ഗാന്ധിദർശൻ

കാർബൺ ന്യൂട്രൽ കാട്ടാക്കട

അതിജീവനം (കൗമാര വിദ്യാഭ്യാസ പരിപാടി)

കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. ഓൺലൈൻ പഠനങ്ങളുടെയും പഠന പിന്തുണാ പ്രവർത്തനങ്ങളിളുടെയും ഫലമായി നമ്മുടെ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു.

ആ പ്രക്രിയയ്ക്ക് തുടക്കം കുറയ്ക്കുന്നതിനുള്ള പ്രവർത്തനമാണ് അതിജീവനം. 

ആസാദീ കാ അമൃത്‍മഹോത്സവ് 2021-2022

ദിനാചരണങ്ങൾ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

പിടിഎ പ്രസിഡൻറ് ചെയർമാനും ഹെഡ്മാസ്റ്റർ കൺവീനർ  ആയിട്ടുള്ളതുമായ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് നൽകുന്നത്. ഇതിനായി മാസംതോറും മെനു തയ്യാറാക്കുന്നു. പാൽ ആഴ്ചയിൽ രണ്ടു ദിവസവും (തിങ്കൾ, വെള്ളി) മുട്ട ആഴ്ചയിൽ രണ്ടു ദിവസവും ( ബുധൻ, വ്യാഴം) നൽകുന്നുണ്ട്. സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് വളരെ താൽപര്യമാണ്.