ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി
വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുട്ടികൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന 100 ൽ പരം ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്. സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി 'വിശപ്പിനു വിട' എന്ന പ്രതിമാസ പദ്ധതി നടപ്പിലാക്കി വരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ വിതരണോദ്ഘാടനം നിർവ്വഹിച്ചു