ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2017-18-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായന ദിനാചരണവും സ്കൂൾക്ലബ്ബുകളുടെ ഉദ്ഘാടനവും

ഞങ്ങളുടെ സ്കൂളിൽ വായനദിനം വിവിധപരിപാടികളോടെ ആചരിച്ചു.സ്കൂളിലെ കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ശ്രീക്കുട്ടൻ എസ് സ്കൂൾ ലൈബ്രറിക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.കുട്ടികൾ വായിച്ച നൂറു പുസ്തക കുറിപ്പുകള് ,വായനദിനപോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു.എൽപി യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും മൂന്നുപേർ പുസ്തക പരിചയം നടത്തി. വർഷ ബി എ 'സിന്ഡ്രല്ല ' ആദിത്യ എം എ 'ചങ്ങായി വീടുകൾ ' അലീന ബി എസ് 'ആൽക്കെമിസ്റ്റ് ' എന്നീ നോവലുകളാണ് പരിചയപ്പെടുത്തിയത്.എൽ പി വീഭാഗം കുട്ടികളുടെ വായനഗാനം ഉണ്ടായിരുന്നു. ജ്യോതിക, മേഘ ,ഗോപിക രവീന്ദ്രൻ, ഫാസിൽ എസ്, മെഴ്സി മേബിൾ, വൈഷ്ണവി എ വി തുടങ്ങിയവർ വായനദിന സന്ദേശമവതരിപ്പിച്ചു. അമൽ മുരളി, ഫിറോസ് എ എന്നിവരുടെ നേതൃത്വത്തിൽ 'കൈത്താളം തിരുവനന്തപുരം 'എന്ന നാടൻപാട്ടു സംഘത്തിന്റെ പാട്ടരങ്ങിലൂടെ സ്കൂളിലെ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ഹെഡ്മിസ്ട്രസ് എം ജെ റസീന ,

പി റ്റി എ പ്രസിഡന്റ് ബാബു പള്ളം വാർഡ് കൗൺസിലർ സംഗീതരാജേഷ് സ്റ്റാഫ്സെക്രട്ടറി ജി എസ് മംഗളാംബാൾ , പ്രസാദ് എന്നിവർ ആശംസ പറഞ്ഞു.

പ്രഭാതഭക്ഷണം ഞങ്ങളുടെ സ്കൂളിൽ

സ്കൂൾ പ്രഭാതഭക്ഷണപരിപാടിയുടെ മുനിസിപ്പാലിറ്റിതല ഉദ്ഘാടനം സ്കൂളിൽ നടന്നു.മുനിസിപ്പാലിറ്റി ചെയർമാൻ ചെറ്റച്ചൽ സഹദേവൻ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി ആർ സുരേഷ് കുമാർ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ വാർഡ് കൗൺസിലർമാരായ സംഗീത രാജേഷ്,സുമയ്യ മനോജ്,എൻ ആർ ബൈജു എന്നിവർ പങ്കെടുത്തു.പി റ്റി എ പ്രസിഡന്റ് ബാബു പള്ളം,ഹെഡ്മിസ്ട്രസ് എം ജെ റസീന സ്റ്റാഫ് സെക്രട്ടറി ജി എസ് മംഗളാംമ്പാൾ, പുഷ്പരാജ് എന്നിവർ ആശംസ പറഞ്ഞു.അതിനോടൊപ്പം 8A യിലെ കൂട്ടുകാർ ഭക്ഷണം കഴിക്കാനുള്ള പത്ത് പാത്രം സ്കൂളിനു വാങ്ങിനൽകി.


ടെലിഫിലിംനിർമാണം

ഞങ്ങട നാട്,ഞങ്ങട റോഡ്,ഞങ്ങട സ്കൂള്,പിന്നെ ഞങ്ങട കുട്ട്യോളും...പക്ഷേ റോഡ് നിയമങ്ങൾ !അത് പാലിച്ചേ പറ്റൂ..... റോഡ് സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിൽ കരിപ്പൂര് ഗവ.ഹൈസ്കൂളിന്റെ പശ്ചാത്തലത്തിൽ നിർമിച്ച കുഞ്ഞു സിനിമ.സംവിധാനം അരുണേഷ്‍ ശങ്കർ SILENT VOICE (Short film) By Arunesh Sankar

ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതി

വിവരവിനിമയ സാങ്കേതികവീദ്യാധിഷ്ഠിത പഠനം സാർവത്രികമായ ഈ കാലത്ത് വിദ്യാർത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് മാത്രമേ ഏതു പ്രവർത്തനവും വിജയത്തിലെത്തിക്കാൻ സാധിക്കൂ.വിവരസംവേദനഉപകരണങ്ങളുടെ പ്രവർത്തനത്തിലും ഉപയോഗത്തിലും അവർക്കുള്ള അതിയായ താൽപര്യത്തെ ശരിയായി വളർത്തിയെടുക്കുക,സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക സ്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാക്കിമാറ്റുക സൈബർസുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുക മാത്രമല്ല സമൂഹത്തിൽ ബോധവൽക്കരണം​ നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഹൈസ്കൂൾ കുട്ടികളുടെ ഒരുകൂട്ടായ്മ"ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതി"ആരംഭിച്ചിരിക്കുന്നു.Hardware Training Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലാണ് അവർക്ക് ട്രെയിനിങ് നൽകുന്നത്. ഈ പദ്ധതി കാര്യക്ഷമമായി നടക്കുകയാണെങ്കിൽ ഉജ്ജ്വലമായ മാറ്റങ്ങളുണ്ടാകും പള്ളിക്കൂടങ്ങളിൽ!ഞങ്ങളും ഞങ്ങളുടെ 'കുട്ടിക്കൂട്ട'ത്തെ രൂപീകരിച്ചു.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ദ്വിദിനപരിശീലനം മൂന്നു ഘട്ടവും പൂർത്തിയായി.

നാലു വിദ്യാലയങ്ങളിൽ നിന്നായി പരിശീലനത്തിൽ പങ്കെടുത്തത്.അഞ്ചു വിഭാഗങ്ങളിലും വളരെ താൽപര്യത്തോടെയാണവർ പങ്കെടുത്തത്.കുഞ്ഞു അനിമേഷനുകൾ നിർമിച്ചും ഫിസിക്കൽ ഇലക്ട്രോണിക്സിൽ പുതിയ ആശയങ്ങൾ (1.ഹെൽമറ്റ് ധരിച്ചാൽ മാത്രം സ്റ്റാർട്ടാകുന്ന തരത്തിൽ ഇരുചക്രവാഹനങ്ങൾ ,2.കാർപാർക്കിംഗിനു തനിയെ തുറക്കുന്ന ഗേറ്റ്, 3.അന്ധനായ വ്യക്തിക്ക് കീബോർഡിൽ ടൈപ്പു ചെയ്യുമ്പോൾ വാക്കുകൾ കേൾപ്പിക്കുന്ന സോഫ്റ്റ്‍വെയർ ... ഇതിൽ രണ്ടും മൂന്നും ഇപ്പോതന്നെ ഉള്ളതാണെങ്കിലും ഈ ആശയം അവതരിപ്പിക്കുന്ന കുട്ടികൾ അതറിയുന്നല്ല!!)പങ്കുവച്ചും,ഇന്റർനെറ്റും സൈബർ സെക്യുരിറ്റി വിഭാഗത്തിൽ ഇന്റർനെറ്റ് തട്ടിപ്പുകളെ കുറിച്ചു കൗതുകംപൂണ്ടും ബോധവന്മാരായും,ശരിയായ തെരച്ചിൽരീതികളെ താൽപര്യത്തോടെ കണ്ടും കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഉത്സാഹത്തോടെ അഴിച്ചുപണിതും സ്വന്തം പേരും വിദ്യാലയത്തിന്റെ പേരും മലയാളത്തിൽ ‍ഉത്സാഹത്തോടെ ടൈപ്പു ചെയ്തും അവർ ഇടപെട്ടു. ശബ്ദതാരാവലിയുടെ നമുക്കനുവദിച്ചിട്ടുള്ള അനുവദിച്ചിട്ടുള്ള രണ്ടു പേജ് സ്കൂൾവിക്കി പദകോശത്തിലേയ്ക്കു പകർത്തി .ഓരോ ദിവസത്തേയും മികച്ച പ്രകടനം കാഴ്ചവച്ച പതിനഞ്ചു കൂട്ടുകാർക്ക് ഞങ്ങൾ സമ്മാനവും നൽകി.മിടുക്കരെ തെരഞ്ഞെടുത്തത് അവർതന്നെയായിരുന്നു. മൂന്നു ഘട്ടത്തിലും മിടുക്കന്മാരും മിടുക്കികളും ഉണ്ടായിരുന്നെങ്കിലും ഹാർഡ്‍വെയർ വിഭാഗത്തിൽ അത്ഭുതപ്പെടുത്തുന്ന ശ്രദ്ധയും പൊളിച്ച് വീണ്ടും കൃത്യമായി അടുക്കുന്നതിൽ പ്രാഗൽഭ്യവും ക്ഷമയോടെ മറ്റു കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽകിയ മീനാങ്കൽ സ്കൂളിലെ അഭിനാണ് ഈ പരിശീലന വേളയിലെ താരം!!!!! അവനൊരു പുലിയാണ് !!!പിന്നെ മാൻകുട്ടിയുമാണ് !!ഐ റ്റി @സ്കൂൾ നടത്താനിരിക്കുന്ന അടുത്ത ഘട്ടം പരിശീലനത്തിൽ ഇവരേയും ഇവരുടെ ആശയങ്ങളേയും ശ്രദ്ധിക്കുമെന്നു വിചാരിക്കുന്നു


മലയാളത്തിളക്കം

മൂന്ന് നാല് ക്ലാസുകളിൽ മലയാളഭാഷയിൽ എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു കൊണ്ടുവരുന്നതിനായി തയ്യാറക്കപ്പെട്ട മലയാളത്തിളക്കം പരിപാടി 27- 1 -2017 വെള്ളിയാഴ്ച ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻനായർ ഉദ്ഘാടനം ചെയ്തു.ഡയറ്റ് ഫാക്കൽറ്റി അംഗം ശ്രീമതി അംബിക പ്രവർത്തന വിശദീകരണം നടത്തി.പി റ്റി എ പ്രസിഡന്റ് ബാബു പള്ളം,വാർഡ്കൗൺസിലർ എൻ ആർ ബൈജു സംഗീത രാജേഷ് എന്നിവർ ആശംസ പറഞ്ഞു. രക്ഷകർത്താക്കളും അധ്യാപകരും പങ്കെടുത്തു.

അക്ഷരക്കൂട്ടം

അക്ഷരമെന്നാൽ അറിവിന്നുത്സവം!!!!!!!!!!!!
അക്ഷരമുറപ്പിക്കുന്നതിനായി വൈകുന്നേരങ്ങളിൽ അക്ഷരക്ലാസ് നടക്കുന്നു.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

വിവരവിനിമയ സാങ്കേതികവീദ്യാധിഷ്ഠിത പഠനം സാർവത്രികമായ ഈ കാലത്ത് വിദ്യാർത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് മാത്രമേ ഏതു പ്രവർത്തനവും വിജയത്തിലെത്തിക്കാൻ സാധിക്കൂ.വിവരസംവേദനഉപകരണങ്ങളുടെ പ്രവർത്തനത്തിലും ഉപയോഗത്തിലും അവർക്കുള്ള അതിയായ താൽപര്യത്തെ ശരിയായി വളർത്തിയെടുക്കുക,സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക സ്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാക്കിമാറ്റുക സൈബർസുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുക മാത്രമല്ല സമൂഹത്തിൽ ബോധവൽക്കരണം​ നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഹൈസ്കൂൾ കുട്ടികളുടെ ഒരുകൂട്ടായ്മ"ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതി"ആരംഭിച്ചിരിക്കുന്നു.Hardware Training Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലാണ് അവർക്ക് ട്രെയിനിങ് നൽകുന്നത്. ഈ പദ്ധതി കാര്യക്ഷമമായി നടക്കുകയാണെങ്കിൽ ഉജ്ജ്വലമായ മാറ്റങ്ങളുണ്ടാകും പള്ളിക്കൂടങ്ങളിൽ!ഞങ്ങളും ഞങ്ങളുടെ 'കുട്ടിക്കൂട്ട'ത്തെ രൂപീകരിച്ചു.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം

ഹായ്സ്കൂൾ കുട്ടിക്കൂട്ടം കൂട്ടുകാർക്കുള്ള ഏകദിന പരിശീലനം ഇന്നു ഞങ്ങളുടെ സ്കൂളിൽ നടന്നു.ഞങ്ങളുടെ സ്കൂളിന്റെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പി റ്റ എ പ്രസിഡന്റ് ബാബു പള്ളം പരിശീലനം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഐ റ്റി കോർഡിനേറ്റർ ഷീജാ ബീഗം പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.ഹെഡ്മിസ്ട്രസ് എം ജെ റസീനആശംസ പറഞ്ഞു. സ്കൂളിലെ പൂർവവിദ്യാർത്ഥിയും സാരാഭായി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ വിഷ്ണു വിജയൻ ഇന്റർനെറ്റ് &സൈബർ സെക്യൂരിറ്റി എന്ന വിഷയം പരിചയപ്പെടുത്തുകയും കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാൻമാരാക്കുകയും ചെയ്തു.ഹാക്കിംഗ് ക്രാക്കിംഗ് മേഖലകൾ പരിചയപ്പെടുത്തി നാമെപ്പോഴും സൈബർലോകത്ത് നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കുട്ടികളെ ബോധ്യപ്പെടുത്തി.സ്വന്തം നെറ്റ്വർക്കിന്റെ wifi password ലൈവായി ഹാക്ക് ചെയ്തു കാണിച്ച് സെക്കന്റുകൾക്കകം ശക്തമായ ഒരു password ആർക്കും ഹാക്കു ചെയ്യാൻ സാധിക്കുമെന്നും നമ്മൾ സൈബർലോകത്തു ഒട്ടും സുരക്ഷിതരല്ലെന്നും സൈബർ സെക്യുരിറ്റി പഠനത്തിന്റെ ആവശ്യകത എത്രത്തോളമെന്നും അവരെ ബോധ്യപെടുത്തി. ഫിസിക്കൽ ഇലക്ട്രോണിക്സ് എന്ന വിഷയം പരിചയപ്പെടുത്തിയത് പനവൂർ ഹയർസെക്കന്ററി സ്കൂളിൽ +2 വിദ്യാർത്ഥിയായ അമിത് ആണ്.ഉപകരണങ്ങളിൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക് വേർതിരിവ് മാഞ്ഞുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ പുതിയ കാലം അപാരമായ സാധ്യതകളുടേയും കാലമാണെന്ന് അമിത് പറഞ്ഞു.ക്ലാപ് സ്വിച്ച്,ബർഗ്ലർ അലാറം,ഡാൻസിംഗ് ലൈറ്റ്,ലൈറ്റ് സെൻസിംഗ് സ്വിച്ച് എന്നീ പ്രോജക്ടുകളുടെ വീഡിയോകളും അമിത് പരിചയപ്പെടുത്തി.നമുക്ക് ഭ്രാന്തമെന്നു തോന്നുന്ന ആശയങ്ങൾ പോലും റാസ്ബറിപൈൈ പ്രോജക്ടിലൂടെ സാക്ഷാൽക്കരിക്കാൻ കഴിയുമെന്നാണവൻ കുട്ടികളോട് പറഞ്ഞത്. അനിമേഷൻ നിർമാണം,ഭാഷാ കമ്പ്യൂട്ടിംഗ് ,ഹാർഡ്‌വെയർഎന്നീ വിഭാഗങ്ങൾ സ്കൂൾ ഐ റ്റി കോർഡിനേറ്റർമാരായ ഷീജാബീഗം,ബിന്ദു റ്റി എസ് എന്നിവർ പരിചയപ്പെടുത്തി.

കരിപ്പൂര് ഗവ ഹൈസ്കൂളിൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനവും സ്കൂൾബ്ലോഗിന്റെ പത്താംവർഷവും
കരിപ്പൂര് ഗവഹൈസ്കൂളിൽ ഈ വർഷത്തെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പരിപാടിയുടെ ഉദ്ഘാടനം നടന്നു.ഐ റ്റി രംഗത്തെ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്ത് കുട്ടിക്കൂട്ടം കൂട്ടുകാർ തയ്യാറാക്കിയ ഐ സി റ്റി മാഗസിൻ 'ടെക്‌ടുഡേ'പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.ഹൈസ്കൂളിലെ ചന്തു എസ് ഉദ്ഘാടനം നിർവഹിച്ചു.പൂർവവിദ്യാർത്ഥിയായ അഭിനന്ദ് എസ് അമ്പാടി സ്കൂളിനു ലഭിച്ച പുതിയ റാസ്പ്ബറിപൈ കമ്പ്യൂട്ടർ കുട്ടിക്കൂട്ടം കൂട്ടുകാർക്കു പരിചയപ്പെടുത്തി പ്രസന്റേഷനവതരണം നടത്തി.തുടർന്ന് കുട്ടികൾ അവരുടെ റാസ്പ്ബറി പൈ ആശയങ്ങൾ പങ്കുവച്ചു.സ്കൂൾബ്ലോഗിന്റെ പത്താംവർഷവുമായി ബന്ധപ്പെട്ട് കുട്ടിക്കൂട്ടം ഭാഷാകമ്പ്യൂട്ടിങ് വിഭാഗത്തിലെ വൈഷ്ണവി എ വി ബ്ലോഗിൽ 'പത്താം വർഷ പോസ്റ്റ്' തയ്യാറാക്കി.'മാറുന്ന ടെക്നോളജി' എന്ന വിഷയത്തിൽ പൂർവവിദ്യാർത്ഥിയും ദേശീയശാസ്ത്രകോൺഗ്രസ് പ്രോജക്ട് അവതാരകനുമായ വിഷ്ണുവിജയൻ ക്ലാസെടുത്തു.ഹെഡ്മിസ്ട്രസ് എം ജെ റസീന,പി റ്റി എ പ്രസിഡന്റ് ബാബു പള്ളം മദർ പി റ്റി എ പ്രസിഡന്റ് ശ്രീലത,അഖിൽജ്യോതി മീനാങ്കൽ സ്കൂളിലെ അബിൻ, അജിനാദ്, എന്നിവർ സംസാരിച്ചു.കുട്ടിക്കൂട്ടം കൺവീനർ അലീന നന്ദി പറഞ്ഞു.