ഗവ. എച്ച് എസ് ബീനാച്ചി/ഭാഷാക്ലബ്ബ്

13:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsbeenachi15086 (സംവാദം | സംഭാവനകൾ) ('== '''അലിഫ് അറബി ക്ലബ്ബ്''' == ബീനാച്ചി ഗവൺമെന്റ് ഹൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അലിഫ് അറബി ക്ലബ്ബ്

ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്ന ഭാഷയാണ് അറബി.ഒന്നാം ക്ളാസ് മുതൽ പത്താം ക്ലാസ് വരെ ധാരാളം കുട്ടികൾ അറബി ഭംഗിയായി പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്.കഴിഞ്ഞ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷകളിൽ അറബിയിൽ A+ ലഭിച്ചവരുടെ എണ്ണത്തിലെ വർദ്ധനവ് ഏറെ ശ്രദ്ധേയമത്രെ.പ്രൈമറിയിൽ ഫൈസൽ, ചെറുപുഷ്പം എന്നിവരും ഹൈസ്കൂളിൽ സാലിഹ് കെ യുമാണ് അറബി അധ്യാപകർ.പാഠ്യ പ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യാനുബന്ധ മേഖലകളിൽ അറബിയുമായി ബന്ധപ്പെട്ട ആക്റ്റിവിറ്റികൾക്ക് നേതൃത്വം നൽകുന്നത് *അലിഫ് അറബി* ക്ലബ്ബാണ്.2010 മുതൽ അലിഫ് ക്ലബ്ബ് സ്കൂളിൽ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.ഹെഡ്മാസ്റ്റർ ചെയർമാനും അറബി അധ്യാപകൻ വൈസ് ചെയർമാനും വിദ്യാർത്ഥി പ്രതിനിധി ജനറൽ കൺവീനറുമായ സമിതിയാണ് അലിഫിന് സാരഥ്യം വഹിക്കുന്നത്.പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അറബി സാഹിത്യോത്സവ മത്സരം നടത്തുക, ദിനാചരണത്തോടനുബന്ധിച്ച് പ്രോഗ്രാം നടത്തുക, മെഗാ ക്വിസ് മത്സരം,വായന മത്സരം തുടങ്ങിയവ പോയ വർഷങ്ങളിൽ അലിഫ് ക്ലബ്ബ് ചെയ്തു വെച്ച മികവുകളിൽ ചിലതത്രെ.ഉപജില്ല, ജില്ല, സംസ്ഥാന തലം വരെ അറബി സാഹിത്യോത്സവത്തിൽ ബീനാച്ചി സ്കൂളിലെ പ്രതിഭകൾ മത്സര വേദികളിൽ മാറ്റുരച്ച് ധാരാളം പോയിന്റുകൾ നേടിക്കൊണ്ട് വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തിയത് പ്രത്യേകം പ്രസ്താവ്യമാണ്.ഐഷ അമാനി, റാഷിദ,സുഫൈൽ, ഫഹദ്, ശബീർ തുടങ്ങിയവർ പ്രതിഭകളിൽ ചിലരത്രെ. അലിഫ് നടത്തുന്ന ടാലന്റ് എക്സാമുകളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.2021 ഡിസംബർ 18 ന് ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പരിപാടിയാണ് അലിഫ് ക്ലബ്ബ് റിപ്പോർട്ട് കാലയളവിൽ അവസാനമായി ചെയ്ത പ്രവർത്തനം.ദിനാചരണം പ്രധാനധ്യാപിക ശ്രീമതി ബീന ടീച്ചർ വിദ്യാർത്ഥികൾക്ക് സ്റ്റിക്കർ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്മിത ടീച്ചർ, സാബു സർ,രജിത ടീച്ചർ, ദിലീപ് സർ,പ്രിയ ടീച്ചർ, ഫൈസൽ സർ പ്രസംഗിച്ചു.സാലിഹ് കെ സ്വാഗതവും ചെറു പുഷ്പം ടീച്ചർ നന്ദിയും പറഞ്ഞു.വരും വർഷങ്ങളിൽ കർമ്മ വീഥിയിൽ ബഹുമുഖ പരിപാടികൾ അലിഫ് ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ട്.....

ഹിന്ദി ക്ലബ്ബ്

രാഷ്ട്രഭാഷയായ ഹിന്ദിയിൽ പ്രാവീണ്യം നേടുന്നതിനും, ഹിന്ദി ഭാഷയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിമായി എല്ലാ വർഷവും ഹിന്ദിക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടന്നുവരികയും ചെയ്യുന്നു. ഈ വർഷം സെപ്റ്റംബർ 1 ന് ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയും ചെയ്യുന്നു. സെപ്റ്റംബർ 14 ന് ഹിന്ദി ദിനവും, വാരാഘോഷവും ഓൺലൈനായി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.കോഴിക്കോട്, ജി.വി.എച്ച്.എസ്.എസ്. നടക്കാവ് സ്കൂളിലെ ഹിന്ദി അധ്യാപകനും, എസ്. സി.ആർ.ടി. കേരള പാഠ പുസ്തക സമിതിയിലെ അംഗവുമായ ശ്രീ . ഷനോജ് സർ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കലാപരിപാടികളും കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. 150 ഓളം കുട്ടികൾ ഈ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തു. ഓരാഴ്ചയോളം നീണ്ടു നിന്ന വാരാഘോഷ പരിപാടികളിൽ പോസ്റ്റർ രചന, ഹിന്ദി സിനിമാഗാന മത്സരം, കവിതാലാപനം, പ്രസംഗ മത്സരം എന്നിവയും നടന്നു. കുട്ടികൾക്ക് അവരുടെ ഭാഷാനൈപുണി വളർത്തുന്നതിനായി ഹിന്ദി കാർട്ടൂണുകൾ, പാട്ടുകൾ, കഥകളുടെ വീഡിയോകൾ എന്നിവ ഹിന്ദി ക്ലബ്ബിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ അതിനോടനുബന്ധിച്ച പ്രവർത്തനങ്ങൾ നടന്നുവരികയും ചെയ്യുന്നു.

സംസ്കൃതം അക്കാദമിക് കൗൺസിൽ

മലയാളം ക്ലബ്ബ്

ഉറുദുക്ലബ്ബ്