ഗവ. എച്ച് എസ് ബീനാച്ചി/ഭാഷാക്ലബ്ബ്
ഭാഷാമൃതം
മനസ്സ്, ചിന്ത, ഭാവന, പങ്കുവെക്കൽ ,സംസ്കാരം ,ലോകബോധം ,ആശയവിനിമയം എന്നിങ്ങനെ ജീവിതം പൂർണമായിത്തന്നെ ഭാഷയുടെ ആവിഷ്കാര മണ്ഡലത്തിന്റെ കീഴിലാണ് സാർഥകമായിത്തീരുന്നത് .ജീവിതവിജയത്തിന് വിദ്യ അത്യന്താപേക്ഷിതവും. വൈജ്ഞാനികവും വൈകാരികവുമായ മേഖലകളുടെ സമന്വയത്തിന് ഭാഷാപഠനത്തിൽ വലിയ പ്രാധാന്യമുണ്ട് .പഠന പ്രവർത്തനങ്ങളും പഠനാനുബന്ധ പ്രവർത്തനങ്ങളും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് .സർഗാത്മക പ്രവർത്തനങ്ങൾ പഠനത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു .വായനയേയും ഭാഷാ പ്രവർത്തനങ്ങളെയും കൂട്ടിയിണക്കുന്ന ക്ലബ്ബാണ് ഭാഷാമൃതം
അലിഫ് അറബി ക്ലബ്ബ്
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്ന ഭാഷയാണ് അറബി.ഒന്നാം ക്ളാസ് മുതൽ പത്താം ക്ലാസ് വരെ ധാരാളം കുട്ടികൾ അറബി ഭംഗിയായി പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്.കഴിഞ്ഞ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷകളിൽ അറബിയിൽ A+ ലഭിച്ചവരുടെ എണ്ണത്തിലെ വർദ്ധനവ് ഏറെ ശ്രദ്ധേയമത്രെ.പ്രൈമറിയിൽ ഫൈസൽ, ചെറുപുഷ്പം എന്നിവരും ഹൈസ്കൂളിൽ സാലിഹ് കെ യുമാണ് അറബി അധ്യാപകർ.പാഠ്യ പ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യാനുബന്ധ മേഖലകളിൽ അറബിയുമായി ബന്ധപ്പെട്ട ആക്റ്റിവിറ്റികൾക്ക് നേതൃത്വം നൽകുന്നത് *അലിഫ് അറബി* ക്ലബ്ബാണ്.2010 മുതൽ അലിഫ് ക്ലബ്ബ് സ്കൂളിൽ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.ഹെഡ്മാസ്റ്റർ ചെയർമാനും അറബി അധ്യാപകൻ വൈസ് ചെയർമാനും വിദ്യാർത്ഥി പ്രതിനിധി ജനറൽ കൺവീനറുമായ സമിതിയാണ് അലിഫിന് സാരഥ്യം വഹിക്കുന്നത്.പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അറബി സാഹിത്യോത്സവ മത്സരം നടത്തുക, ദിനാചരണത്തോടനുബന്ധിച്ച് പ്രോഗ്രാം നടത്തുക, മെഗാ ക്വിസ് മത്സരം,വായന മത്സരം തുടങ്ങിയവ പോയ വർഷങ്ങളിൽ അലിഫ് ക്ലബ്ബ് ചെയ്തു വെച്ച മികവുകളിൽ ചിലതത്രെ.ഉപജില്ല, ജില്ല, സംസ്ഥാന തലം വരെ അറബി സാഹിത്യോത്സവത്തിൽ ബീനാച്ചി സ്കൂളിലെ പ്രതിഭകൾ മത്സര വേദികളിൽ മാറ്റുരച്ച് ധാരാളം പോയിന്റുകൾ നേടിക്കൊണ്ട് വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തിയത് പ്രത്യേകം പ്രസ്താവ്യമാണ്.ഐഷ അമാനി, റാഷിദ,സുഫൈൽ, ഫഹദ്, ശബീർ തുടങ്ങിയവർ പ്രതിഭകളിൽ ചിലരത്രെ. അലിഫ് നടത്തുന്ന ടാലന്റ് എക്സാമുകളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. 2021 ഡിസംബർ 18 ന് ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പരിപാടിയാണ് അലിഫ് ക്ലബ്ബ് റിപ്പോർട്ട് കാലയളവിൽ അവസാനമായി ചെയ്ത പ്രവർത്തനം.ദിനാചരണം പ്രധാനധ്യാപിക ശ്രീമതി ബീന ടീച്ചർ വിദ്യാർത്ഥികൾക്ക് സ്റ്റിക്കർ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്മിത ടീച്ചർ, സാബു സർ,രജിത ടീച്ചർ, ദിലീപ് സർ,പ്രിയ ടീച്ചർ, ഫൈസൽ സർ പ്രസംഗിച്ചു.സാലിഹ് കെ സ്വാഗതവും ചെറു പുഷ്പം ടീച്ചർ നന്ദിയും പറഞ്ഞു.വരും വർഷങ്ങളിൽ കർമ്മ വീഥിയിൽ ബഹുമുഖ പരിപാടികൾ അലിഫ് ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ട്.....
ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയായ ഹിന്ദിയിൽ പ്രാവീണ്യം നേടുന്നതിനും, ഹിന്ദി ഭാഷയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിമായി എല്ലാ വർഷവും ഹിന്ദിക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടന്നുവരികയും ചെയ്യുന്നു. ഈ വർഷം സെപ്റ്റംബർ 1 ന് ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയും ചെയ്യുന്നു. സെപ്റ്റംബർ 14 ന് ഹിന്ദി ദിനവും, വാരാഘോഷവും ഓൺലൈനായി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.കോഴിക്കോട്, ജി.വി.എച്ച്.എസ്.എസ്. നടക്കാവ് സ്കൂളിലെ ഹിന്ദി അധ്യാപകനും, എസ്. സി.ആർ.ടി. കേരള പാഠ പുസ്തക സമിതിയിലെ അംഗവുമായ ശ്രീ . ഷനോജ് സർ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കലാപരിപാടികളും കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. 150 ഓളം കുട്ടികൾ ഈ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തു. ഓരാഴ്ചയോളം നീണ്ടു നിന്ന വാരാഘോഷ പരിപാടികളിൽ പോസ്റ്റർ രചന, ഹിന്ദി സിനിമാഗാന മത്സരം, കവിതാലാപനം, പ്രസംഗ മത്സരം എന്നിവയും നടന്നു. കുട്ടികൾക്ക് അവരുടെ ഭാഷാനൈപുണി വളർത്തുന്നതിനായി ഹിന്ദി കാർട്ടൂണുകൾ, പാട്ടുകൾ, കഥകളുടെ വീഡിയോകൾ എന്നിവ ഹിന്ദി ക്ലബ്ബിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ അതിനോടനുബന്ധിച്ച പ്രവർത്തനങ്ങൾ നടന്നുവരികയും ചെയ്യുന്നു.
സംസ്കൃതം അക്കാദമിക് കൗൺസിൽ
സംസ്കൃതം അക്കാദമിക് കൗൺസിൽ പ്രവർത്തനം വ്യത്യസ്തമായ പരിപാടികളോടെ നടന്നുവരുന്നു . സംസ്കൃതദിന വാരാഘോഷം, സംസ്കൃതോത്സവം തുടങ്ങിയവ സജീവമായി ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. പ്രധാനാധ്യപകൻ പ്രസിഡന്റും സംസ്കൃതാധ്യാപകൻ സെക്രട്ടറിയും സംസ്കൃതം വിദ്യാർഥി കൺവീനറുമായ ഒരു അക്കാദമിക് കൗൺസിൽ ആണ് വിദ്യാലയതലത്തിലുള്ള സംസ്കൃതപ്രവർത്തനറ്റൾ ആസൂത്രണം ചെയ്യുന്നത്. നിലവിൽ അഞ്ചു മുതൽ പത്ത് വരെ ക്ലാസിലെ കുട്ടികളാണ് വിദ്യാലയത്തിൽ സംസ്കൃതം പഠിച്ചുവരുന്നത്. സംസ്കൃതദിനാചരണം, സംസ്കൃതദിന-വാരാചരണങ്ങൾ, രാമായണപ്രശ്നോത്തരി മത്സരം, സംസ്കൃതപ്രശ്നോത്തരി മത്സരം, സംസ്കൃതരചനാ മത്സരങ്ങൾ തുടങ്ങിയവ അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു. സംസ്കൃതോത്സവത്തിൽ വിദ്യാലയ ഉപജില്ല ജില്ലാ മത്സരങ്ങളിൽ വിദ്യാലയത്തിലെ സംസ്കൃതം പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും അവസരം നൽകി വരുന്നു. 2018- 19 അധ്യയനവർഷത്തിലെ സംസ്കൃത സമസ്യാപൂരണം മത്സരത്തിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീതു പാർവ്വതി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുകയും ഗ്രേസ്മാർക്ക് ലഭിക്കുകയും ചെയ്തു.
സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ അഞ്ചുമുതൽ മുതൽ 10 വരെയുള്ള കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ നടത്തിവരുന്നു. ഒരു ക്ലാസിൽ നിന്നും രണ്ട് വിദ്യാർഥികൾക്കാണ് പരീക്ഷയിൽ പങ്കെടുക്കുവാൻ അവസരം സംസ്കൃത സ്കോളർഷിപ്പ് സ്ഥിരമായി ലഭിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചി .എസ് എസ് എൽ സി പരീക്ഷയിൽ സംസ്കൃതം ഒന്നാം ഭാഷയായി പഠിച്ച മുഴുവൻ വിദ്യാർഥികൾക്കും കഴിഞ്ഞവർഷം എ പ്ലസ് ലഭിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.
മലയാളം ക്ലബ്ബ്
മലയാളം ക്ലബ്ബ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മലയാളം ക്ലബ്ബിന്റെ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പത്രം തയ്യാറാക്കാറുണ്ട്. പ്രവേശനോത്സവം മുതൽ എല്ലാ ദിനാചരണങ്ങളിലും, ആഘോഷങ്ങളും സമുചിതമായി ചെയ്തു വരുന്നു.പ്രത്യേകിച്ച് വായനദിനം, ബഷീർ ദിനം, അധ്യാപക ദിനം, കേരള പിറവി, വയലാർ അനുസ്മരണം, ഓണം, ക്രിസ്തുമസ്, പുതുവർഷം .... വായനാവാർഷിക പദ്ധതികളാണ് വായന ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ് നടത്തിവരുന്നത് . ഗൃഹലൈബ്രറി , എഴുത്തുകാരോടൊപ്പം ,അക്ഷരവൃക്ഷം ,കഥാചർച്ച, ആസ്വാദനക്കുറിപ്പ് തുടങ്ങിയ പ്രവർത്തനങ്ങളാണ് വായനാദിനത്തോടനുബന്ധിച്ച് ഈ വർഷം നടത്തിയത് .പ്രശസ്ത എഴുത്തുകാരൻ കെ ടി ബാബുരാജ് ഉദ്ഘാടനം ചെയ്തു . ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമ്മാണം, ബഷീർ മലയാള കഥാ ലോകത്തെ മാന്ത്രികൻ എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം , ബഷീറിന്റെ കഥാപാത്രങ്ങളുടെ പ്രച്ഛന്നവേഷം എന്നിവ സംഘടിപ്പിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി മാവേലിക്കൊരു കത്ത്, പൂക്കളം കുടുംബസെൽഫി,ഓണപ്പാട്ട് കുടുംബത്തോടൊപ്പം എന്നീ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത് .സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് ആശംസകാർഡ് നിർമാണ
ഉറുദുക്ലബ്ബ്
ഗുൽഷൻ ഉർദു ക്ലബ്ബ് (GULSHAN URDU CLUB) പൂങ്കാവനം എന്നർത്ഥം വരുന്ന "ഗുൽഷൻ" ഉർദു ക്ലബ്ബ് 2017 മുതൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ എല്ലാ ഉർദു വിദ്യാർഥികളും ക്ലബ്ബിൽ അംഗങ്ങളാണ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
എല്ലാ വർഷവും അല്ലാമ ഇഖ്ബാൽ ഉർദു ടാലെന്റ് മീറ്റിൽ വിവിധയിനങ്ങളിലായി വിദ്യാർത്ഥികൾ പങ്കെടുത്ത് വിജയികളാവുന്നു. 2021-2022 അധ്യയന വർഷത്തിലെ ഉർദു ടാലെന്റ് test വിജയി : നിഹാല യാസ്മിൻ 7A
മീഠി ഉർദു (Sweet Urdu) : വിദ്യാർത്ഥികളിൽ ഉർദു ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനായി ഉർദു ഭാഷയുമായി ബന്ധപ്പെട്ട രസകരമായ കാർട്ടൂണുകളും വീഡിയോകളും ചെറിയ കഥകളും കവിതകളും പരിചയപ്പെടുത്തുന്നു.കൂടാതെ ഭാഷാകേളികളും ലഫ്സ് ബാസി (Lafz Bazi) യും സംഘടിപ്പിക്കുന്നു
വായനാകാർഡ് വിതരണം
ദിനാചരണങ്ങൾ: *പരിസ്ഥിതി ദിനാചരണം : ഉർദു പോസ്റ്ററുകൾ തയ്യാറാക്കാനുള്ള മത്സരം. * വായനദിനം : പാഠഭാഗം വായന മത്സരം, കവിതാലാപന മത്സരം ★ ഉർദു ദിനാചരണം: എല്ലാ വർഷവും ജഷനെ ഉർദു (Jashn-E-Urdu ) എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഉർദു പദ്യം ചൊല്ലൽ മത്സരം, വായന മത്സരം, ഉർദു Quiz എന്നിവ സംഘടിപ്പിക്കുന്നു.2017 ൽ ഉർദു കൈയെഴുത്തു മാസിക "അലിഫ് " പ്രസിദ്ധീകരിച്ചു.