ഇതിനുപിന്നിൽ രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും അധ്യാപകരുടെ എല്ലാവരുടെയും കൂട്ടായുള്ള അർപ്പണബോധവും ഒന്ന് മാത്രം. പത്താം ക്ലാസ് വലിയ പരീക്ഷക്ക് മുമ്പ് ഒരുമാസം ദൈർഘ്യമുള്ള തീവ്ര പരിശീലനം. സ്കൂൾ സമയത്തിന് മുമ്പും ശേഷവും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു കുട്ടികൾക്ക് ലഘുഭക്ഷണം നൽകികൊണ്ടുള്ള പരിശീലനം ഒരു ഉത്സവം തന്നെ. കുട്ടികൾക്ക് മാനസിക ശാരീരിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് ഉതകുന്ന പ്രഗൽഭരുടെ വ്യക്തി വികസന ക്ലാസുകൾ. പാഠപുസ്തകം നിർമ്മിക്കുന്നതിലും അധ്യാപക പരിശീലനം നൽകുന്നതിനും പരിശീലനം സിദ്ധിച്ച ഡി ആർ ജി, എസ് ആർ ജി ആയിട്ടുള്ള ഒരു പറ്റം അധ്യാപകർ. ടീച്ചിങ് എയ്ഡ് നിർമാണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി, സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ കെ. സുമ ദേവി ടീച്ചർ സ്കൂളിന് അഭിമാനം. സ്കൂൾ ഭരണഘടനാ നിർമ്മാണത്തിൽ- നൈതികം- നമ്മുടെ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. എസ്എസ്എൽസിക്ക് ഗ്രേഡിങ് സമ്പ്രദായം വരുന്നതിനു മുൻപ് റാങ്ക് നിലവിലിരുന്ന സമയത്ത് 1998 ൽ ശ്രീജ എന്ന കുട്ടിക്ക് പത്താം റാങ്ക് നേടി സ്കൂൾ, സംസ്ഥാന തലത്തിൽ മികവിന്റെ പട്ടികയിലേക്ക് ഉയർന്നത് അഭിമാന നിമിഷം. സ്കൂൾ ശാസ്ത്ര- സാമൂഹികശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ എല്ലാ വർഷവും അനവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികവാർന്ന വിജയം കൈവരിക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ അനവധി തവണ കലാപ്രതിഭകൾക്ക് ജന്മമേകിയ വിദ്യാലയം. ഇപ്പോൾ എല്ലാ വർഷവും നിരവധി ഫുൾ എ പ്ലസ് കാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തികഞ്ഞ അച്ചടക്കവും ഉയർന്ന പരിശീലന മൂല്യവും പകർന്നുനൽകുന്നത് മുഖമുദ്രയാക്കിയ വിദ്യാഭ്യാസ സ്ഥാപനം.

ഭൗതികം:- ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വായിക്കുക‍‍‍‍


പരിശീലന മികവ്:- വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി നൽകിവരുന്ന പരിശീലന പരിപാടികളിൽ കൃത്യമായി പങ്കെടുത്ത പരിശീലനം നേടിയ അധ്യാപകർ. ഇവിടുത്തെ എല്ലാ അധ്യാപകരും പരിശീലനം നേടിയവരാണ്. ഡി ആർ ജി മാർ , എസ് ആർ ജി മാർ പാഠപുസ്തക നിർമ്മാണത്തിൽ പങ്കെടുക്കുന്നവർ എല്ലാം ഈ സ്കൂളിലെ സമ്പത്താണ്.

കായികം:- ഇന്ത്യയുടെയും കേരളത്തിന്റെയും കായിക ഭൂപടത്തിൽ എസ് വി എച്ച് എസ് തനതായ സുവർണ്ണ നിമിഷങ്ങളെ എഴുതിച്ചേർത്തിട്ടുണ്ട്. 2016-'17 സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈ ജംപിൽ( സബ് ജൂനിയർ) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വർണ്ണ മെഡൽ നേടി.ഹൈജംപിൽ ഭരത് രാജ് ബി ഒന്നിലേറെ ദേശീയ,സംസ്ഥാന റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

കല:- കേരള സ്കൂൾ കലോത്സവത്തിന് സംസ്ഥാന തലം വരെയും നാടകം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, കുച്ചിപ്പുടി, മിമിക്രി, പദ്യപാരായണം, ഉപകരണസംഗീതം തുടങ്ങി അനവധി കലാപരിപാടികൾ അവതരിപ്പിച്ച് വിവിധ നേട്ടങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കുന്ന തിന് കുട്ടികളെ പ്രാപ്തരാക്കുന്നു.

സേവനം:- സാമൂഹിക-സാമ്പത്തിക- രോഗാതുര- അപകട അവസ്ഥകളിൽ ഒക്കെ അകപ്പെട്ട ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവരുടെ കുടുംബാംഗങ്ങൾ ,ബന്ധുക്കൾ ഇവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി എല്ലാ വർഷവും അധ്യാപകർ,കുട്ടികൾ,രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണങ്ങളോടെ വലിയ തുകകൾ സംഭാവന നൽകി വരുന്നു. കൂടുതൽ വായിക്കുക‍‍‍‍

പഠന വിനോദ യാത്ര:- അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെ എല്ലാ വർഷവും കുട്ടികൾക്ക് താല്പര്യമുള്ള സ്ഥലങ്ങളിലേക്ക് ഏകദിന-ദ്വിദിന-ത്രിദിന പഠന വിനോദയാത്രകൾ നടത്താറുണ്ട്. കുട്ടികളെക്കൊണ്ട് പഠന യാത്രകളെകുറിച്ചുള്ള അനുഭവക്കുറിപ്പുകൾ എഴുതിക്കുന്നു.

-------------------------------------------------------------------------------------------------------------------------------------------------