ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമ‍ുഖം

തിങ്കള‍ും താരങ്ങള‍ും

ത‍ൂവെള്ളി കതിർ ചിന്ന‍ും

ത‍ുങ്കമാം വാനിൻ ചോട്ടി-

ലാണൻെറ വിദ്യാലയം ..

ഒളപ്പമണ്ണയ‍ുടെ എൻെറ വിദ്യാലയം എന്ന കവിതയിലെ ഈ വരികൾ മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ അത്രത്തോളം പ്രിയമേകുന്നതാണ് ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്ക‍ൂൾ .

താന്നിക്കായ‍ും മാമ്പഴവ‍ും  ചിതറിക്കിടക്ക‍ുന്ന ഈ അക്ഷരമ‍ുറ്റത്ത് വായനയ‍ുടെ സ‍ുഗന്ധം പരത്തി വീശ‍ുന്ന കാറ്റിന് ഒര‍ുപാട് കാര്യങ്ങൾ പറയാന‍ുണ്ട്.

1967 ലാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ സ്ഥാപിതമായത്.  1998 -ൽ  സ്ക‍ൂൾ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടു . ഗ്രാമപഞ്ചായത്തിൻെറ കീഴില‍ുണ്ടായിര‍ുന്ന സ്ക‍ൂള‍ുകൾ ഗവൺമെൻറ് ഏറ്റെട‍ുക്ക‍ുന്നതിൻെറ ഭാഗമായി 2010 -ൽ ഈ സ്ക‍ൂള‍ും ഗവൺമെൻറിൻെറ കീഴിൽ ആയി.  2010 ൽ ഈ വിദ്യാലയം ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്ക‍ൂൾ എന്ന് നാമകരണം ചെയ്യപ്പെട്ട‍ു. കണ്ണ‍ൂർ കാസർകോഡ് ദേശീയപാതയിൽ പാപ്പിനിശ്ശേരി വെസ്റ്റ് ഭാഗത്തായി തല ഉയർത്തി നിൽക്ക‍‍ുന്ന നമ്മ‍ുടെ സ്ക‍ൂൾ വിദ്യാഭ്യാസ മേഖലയില‍ും  കലാ-കായക മേഖലയില‍‍ും മ‍ുൻപന്തിയിൽ തന്നെയാണ്. ഹയർസെക്കൻഡറിയിൽ 12 സ്ഥിര അധ്യാപകര‍ും 2 ലാബ് അസിസ്റ്റൻറ് മാര‍ും ആണ് ഉള്ളത്.XI -ൽ 197 ക‍ുട്ടികള‍ും XII ൽ 181 കുട്ടികളും ഉൾപ്പെടെ ആകെ 378 കട്ടികളാണ‍ുള്ളത് . സയൻസ‍ും കൊമേഴ്സ‍ും ബാച്ച‍ുകൾ ആണ് നമ്മ‍ുടെ സ്ക‍ൂളിൽ ഉള്ളത്. 01.01.2020 മുതൽ സ്ക‍ൂളിൻെറ പ്രിൻസിപ്പൽ ച‍ുമതല വഹിക്ക‍ുന്നത് ശ്രീ ടി പി സക്കറിയ ആണ്.

അക്കാദമികം

അക്കാദമികരംഗത്ത് വളരെ മികവാർന്ന പ്രവർത്തനങ്ങളാണ് ഹയർസെക്കൻററി വിഭാഗം കാഴ്ചവയ്ക്ക‍ുന്നത്. സമീപകാല റിസൽട്ട‍ുകൾ വളരെ മികച്ചതും ശ്രദ്ധ നേടിയത‍ുമാണ് .

2020-ൽ ഹയർസെക്കൻഡറി 192 പേർ പരീക്ഷയെഴുതി . സയൻസ് വിഭാഗത്തിൽ 129 പേര‍ും കോമേഴ്സ് വിഭാഗത്തി-ൽ 63 പേര‍ും. അതിൽ സയൻസിൽ 125 പേർ വിജയിച്ച‍ു . കോമേഴ്സ് വിഭാഗത്തിൽ 60 പേര‍ും .

വിജയശതമാനം

സയൻസ് 96.8%

കോമേഴ്സ് 95.2%

ഫുൾ എ പ്ലസ് നേടിയവർ

സയൻസ് 8

കോമേഴ്സ് 5

2021 -ൽ ആകെ 193 പേർ പരീക്ഷ എഴ‍ുതി. അതിൽ 189 പേർ വിജയിച്ച‍ു. സയൻസിൽ 129 പേര‍ും കോമേഴ്സിൽ 64 പേര‍ും പരീക്ഷ എഴ‍ുതി.

വിജയശതമാനം

സയൻസ് 100%

കോമേഴ്സ് 98.8%

ശിശ‍ുദിനത്തോട് അന‍ുബന്ധിച്ച് നടത്തിയ ജില്ലാതല ഉപന്യാസ മത്സരത്തിൽ പ്ലസ് ട‍ു സയൻസ് നന്ദന സോമൻ ഒന്നാം സ്ഥാനം കൈവരിച്ച‍ു. കേരള ആർമ്ഡ് പോലീസ് സംഘടിപ്പിച്ച " രാഷ്ട്ര പുനർനിർമാണത്തിൽ പോലീസിന്റെ പങ്ക് " എന്ന വിഷയത്തിൽ ഈ മിട‍ുക്കി രണ്ടാം സ്ഥാനം നേടി. ഐ ഫൗണ്ടേഷൻ സംഘടിപ്പിച്ച  "കോവിഡ് കാലത്തെ മൊബൈൽ ഉപയോഗം : ഗ‍ുണങ്ങള‍ും ദോഷങ്ങള‍ും" എന്ന വിഷയത്തിൽ നന്ദന സോമൻ ഒന്നാം സ്ഥാനം കൈവരിച്ച് സ്കൂളിന്റെ അഭിമാനമായി മാറി.

കവിതകളുടെ ലോകത്തില‍ൂടെ വളർന്ന‍ു വര‍ുന്ന കാവ്യ പ്രതിഭ എന്ന നേട്ടത്തിന് കൊമേഴ്സിലെ അർജ‍ുൻനാഥ് പാപ്പിനിശ്ശേരി അർഹനായി. തന്റെ നിരവധി കവിതകളില‍ൂടെ ഭാവിയിലെ യ‍ുവ കവിയായി അർജ‍ുൻ മാറ‍ും എന്നത് നിസ്സംശയം അന‍ുമാനിക്കാം.

കരിയർ ഗൈഡൻസ്

 കരിയർ ഗൈഡൻസിൻെറ നേതൃത്വത്തിൽ ക‍ുട്ടികൾക്ക് ആത്മവിശ്വാസവ‍ും വഴികാട്ടിയ‍ുമായി നിരവധി പ്രവർത്തനങ്ങൾ നടത്ത‍ുകയ‍ുണ്ടായി. ജനുവരി 17 മ‍ുതൽ 24 വരെ ' ദിശ ' എന്ന നാമത്തിൽ ഒരാഴ്ചത്തെ ഓൺലൈൻ സെമിനാർ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച‍ു. ക‍ുട്ടികൾക്ക് അത് വളരെ ഫലപ്രദമായിര‍ുന്ന‍ു. ഒട്ടേറെ വേറിട്ട പരിപാടികള‍ും നടത്ത‍ുകയ‍ുണ്ടായി.

സൗഹൃദ ക്ളബ്ബ്

  • കോവിഡ് കാലത്ത് ക‍ുട്ടികൾ നേരിട‍ുന്ന മാനസിക സമ്മർദ്ദം ക‍ുറയ്ക്ക‍ുക എന്ന ലക്ഷ്യത്തോടെ പ്ലസ് വൺ ക‍ുട്ടികൾ സ്ക‍ൂളിൽ വന്ന ആദ്യദിവസം തന്നെ സ്ക‍ൂൾ കൗൺസിലർ ക്ലാസ്സ് നൽകി.
  • എ സ് എസ് കെ യ‍ുടെ നേതൃത്വത്തിൽ അതിജീവനം എന്ന പരിപാടി സംഘടിപ്പിച്ച‍ു.
  • സൗഹൃദ ദിനാചരണവ‍ുമായി ബന്ധപ്പെട്ട ലൈഫ് സ്കിൽ പരിചയപ്പെട‍ുത്ത‍ുന്ന ഓൺലൈൻ ക്ലാസ് നടത്ത‍ുകയ‍ുണ്ടായി.
  • സൈബർ ക‍ുറ്റകൃത്യങ്ങളെയ‍ും ച‍ൂഷണങ്ങളെയ‍ും ക‍ുറിച്ച് ബോധവൽക്കരിക്കാൻ പോലീസ് വക‍ുപ്പിന്റെ സഹകരണത്തോടെ ഓഫ്‌ലൈൻ ക്ലാസ് സംഘടിപ്പിച്ച‍ു. സൗഹൃദ യിലെ പ്രവർത്തനങ്ങൾ ക‍ുട്ടികൾക്ക് ആത്മവിശ്വാസവ‍ും പ്രതീക്ഷയ‍ും നേടിക്കൊട‍ുക്ക‍ുന്നതിൽ മ‍ുഖ്യപങ്ക‍ുവഹിച്ച‍ു.
  • ഓഫീസർ ബിജ‍ുരാജ് ക‍ുട്ടികൾക്കായി സൈബർ നിയമങ്ങളെ ക‍ുറിച്ച‍ും ക‍ുറ്റകൃത്യങ്ങളെ ക‍ുറിച്ച‍ും അറിവ് പകർന്ന‍ു കൊടുത്ത‍ു. ഇന്നത്തെ മൊബൈൽ ലോകത്ത് ജീവിക്ക‍ുന്ന ക‍ുട്ടികളെ സംബന്ധിച്ച് ഈ ഒര‍ു ക്ലാസ് വളരെ ഫലപ്രദമായിര‍ുന്ന‍ു.

സ്കൂൾ ലൈബ്രറി

       വായിച്ചു വളരുക എന്നത് ഏറ്റവ‍ും മഹത്തായ ഒരു കാര്യമാണ്. ഏകദേശം 1000 ത്തിനട‍ുത്ത് ശേഖരമ‍ുള്ള പ‍ുസ്തകങ്ങള‍ുടെ ഒര‍ു ലൈബ്രറി ഹയർസെക്ൻററി വിഭാഗത്തിന് സ്വന്തമായ‍ുണ്ട്. വിദ്യാർത്ഥികൾ അത് പരമാവധി പ്രയോജനപ്പെട‍ുത്ത‍ുന്ന‍ുമ‍ുണ്ട്. മാനസിക ഉല്ലാസം നൽക‍ുന്ന പ‍ുസ്തകങ്ങള‍ും, പാഠ്യവിഷയങ്ങൾ സംബന്ധമായ പ‍ുസ്തകങ്ങള‍ും ഇതില‍ുൾപ്പെട‍ുന്ന‍ു.

ഹൈടെക് സംവിധാനം

 ഹയർസെക്ൻററി വിഭാഗത്തിന് ലഭ്യമായ ഐടി ഉപകരണങ്ങൾ ഇവയാണ് :

കമ്പ്യൂട്ടർ (ഡസ്ക്ടോപ്)

ജില്ലാ പഞ്ചായത്തിന്റെ വക 13

ലാപ്‍ടോപ്

ജില്ലാപഞ്ചായത്ത് 2

എംഎൽഎ ഫണ്ട് 3

കൈറ്റ് 2

പ്രൊജക്ടർ

എം എൽ എ ഫണ്ട് 3

കൈറ്റ്  2

ഡി എസ് എൽ ആർ ക്യാമറ

കൈറ്റ് 1

വെബ് ക്യാമറ

കൈറ്റ് 1

എൽ ഇ ഡി ടി വി

കൈറ്റ് 1

മ‍ുഴ‍ുവൻ ക്ളാസ് മ‍ുറികളില‍ും ബ്രോഡ്ബാൻറിംഗ് സൗകര്യം ലഭ്യമാണ്.

എൻ എസ് എസ്

 കോവിഡ് കാലത്തെ എൻ എസ് എസ് പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്. മാസ്ക് നിർമാണം, പൂന്തോട്ടം നിർമ്മാണം, കൃഷി, വിത്ത് വിതരണം സപ്തദിന ക്യാമ്പ്, ഗ്രന്ഥശാലയ്ക്ക് വേണ്ടിയ‍ുള്ള പ‍ുസ്തക വിതരണം എന്നിവ എട‍ുത്ത‍ു പറയേണ്ട ഒന്നാണ്. ക‍ൂട‍ുതൽ അറിയാം

ലാബ്

ഓരോ വിഷയത്തിന‍ും പ്രത്യേക ലാബ് ഇവിടെ ലഭ്യമാണ്. ലാബിലെ സൗകര്യങ്ങൾ മികച്ചത‍ും ക‍ുട്ടികൾക്ക് അന‍ുയോജ്യവ‍ുമാണ്.

ഇ എം എസ് സ്സ്കൂമാരക ഗവ. ഹൈസ്ക‍ൂളിലെ ഹയർ സെക്കൻററി മേഖലയിലെ ഓരോ നേട്ടവ‍ും അധ്യാപകർക്ക‍ും ക‍ുട്ടികൾക്ക‍ും വേറിട്ട അന‍ുഭവമാണ്. അക്ഷരത്തിൻെറഈ തറവാട് എന്നത് മികച്ച ഒരു കൂട്ടായ്മയിലൂടെ മുന്നോട്ട് പോവുക തന്നെ ചെയ്യും.  വരുംവർഷങ്ങളിലും ഈ നേട്ടങ്ങൾ കൈവിട്ടുപോകാതെ കാത്തുസൂക്ഷിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. അതു കാത്തുസൂക്ഷിക്കുന്നതിൽ നാം ഓരോരുത്തരും ശ്രമിക്കണം .

വിദ്യാലയം എന്നത് ഒരു പ്രപഞ്ചമാണ് കണ്ടാലും തീരാത്ത വായിച്ചാലും അവസാനിക്കാതെ

വളരെ മഹത്തരമാണ്.  ഫുൾ എ പ്ലസ് നേടിയ കുട്ടികൾ 44 പേരാണ്.  സയൻസിലെ ഷെസ .പി എന്ന മിടുക്കി 520 ൽ 520 മാർക്കോടെ സ്കൂളിൻറെ പ്രതീക്ഷയായി മാറിയപ്പോൾ റിഫ അബ്ദുൽ മജീദ് 520 അത് 519 മാർക്കോടെ വേറൊരു നേട്ടമായി മാറി . കോമേഴ്സിൽ 540ൽ  538 മാർക്കോടെ കാവ്യ എം സ്കൂളിന് അഭിമാനമായി മാറി .

2021 സ്കൂളിന് മികച്ച റിസൾട്ട് നേടിത്തന്ന പ്ലസ് ടുവിലെ  പ്രതിഭകൾക്ക് 22. 11.2021 ൽ എംഎൽഎ ശ്രീ കെ വി സുമേഷിൻറെ സാന്നിധ്യത്തിൽ അനുമോദനം സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകുകയും ചെയ്തു . ഒരുപാട് വിശിഷ്ടാതിഥികൾ പങ്കെടുത്ത ഈ ചടങ്ങിൽ മറ്റു രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും സാക്ഷ്യംവഹിച്ചു .

പ്ലസ് വണ്ണിന് മികച്ച വിജയം നേടി തരുകയും സ്കൂളിൻറെ അടുത്ത അധ്യയനവർഷത്തെ പ്രതീക്ഷകളായി മാറിയ മിടുക്കരായ വിദ്യാർഥികൾക്ക് അ 15.01 2022 ൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ വി സുമേഷ് അവർകൾ അനുമോദിച്ചു .കുട്ടികൾക്ക്  സമ്മാനവിതരണവും നടത്തി . ഒരുപാട് വിശിഷ്ടാതിഥികൾ പങ്കെടുത്തു .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക വിനോദം

വിദ്യയിൽ എന്നതുപോലെതന്നെ ഈ വിദ്യാലയത്തിലെ കുട്ടികൾ പാഠ്യേതര വിഷയങ്ങളിലും മുന്നിൽ തന്നെയാണ്.  അതിന് ഉത്തമ ഉദാഹരണമാണ് ഈ  കൊറോണ കാലത്തും അവർ നേടിയെടുത്ത വിജയങ്ങൾ .

2019- 21 ഇൻസ്പെയർ  അവാർഡിന് നവീ൯. കെ എന്ന വിദ്യാർത്ഥി അർഹനായി.

നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന അറിവിന്റെയും ഉല്ലാസത്തിന്റെയും ഒരു അത്ഭുത ലോകം. ആ അത്ഭുത ലോകം പകർന്നുനൽകാൻ

EMS സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിനു കഴിയും എന്ന വിശ്വാസത്തോടെ........