ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഓൺലൈൻ ക്ലാസ് ഉദ്ഘാടനം   
അറബിക്ക് ഡേ ഉദ്ഘാടനം
സബ്ജില്ലാ ടാലന്റ് ടെസ്റ്റ് വിജയികൾ  

ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ/വിദ്യാരംഗം

കവിയോടൊത്ത്

കുട്ടി കവിതകളിലൂടെ പ്രശസ്തനായ.........

സ്കൂളിലെത്തിയ യും കുട്ടികൾക്ക് കവിത പാടി നല്കുകയും അദ്ദേഹത്തിന്റെ പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്ക് വായനാശീലം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലിയിൽ പത്രവായന പുസ്തകപരിചയം എന്നിവ ദൈനംദിന പ്രവർത്തനമായി നടത്തിവരുന്നു.

അക്ഷര വൃക്ഷം

വിദ്യാരംഗം കലാ വേദി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തെ വൃക്ഷങ്ങളിൽ മഹത്വചനങ്ങൾ ജില്ലകൾ സംസ്ഥാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി അക്ഷരവൃക്ഷം തയ്യാറാക്കി.

വായനാദിനം വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന, ക്വിസ് വായന കാർഡ് തയ്യാറാക്കൽ വായനാകുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാൻ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി.

ആർട്സ് ക്ലബ്

കുട്ടികൾക്ക് അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് അധ്യാപികയായ ആതിര വിനോദ് ടീച്ചറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ചിത്രകല, അഭിനയം നൃത്തം, ഒപ്പന,ദഫ്മുട്ട് നാടോടിനൃത്തം തുടങ്ങിയ മേഖലകളിൽ രക്ഷിതാക്കളുടെ പിന്തുണയോടെ പരിശീലനം നൽകി വരുന്നു.

വിദ്യാരംഗം

പൊതുവിദ്യാലയത്തിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരം  നൽകിക്കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന് ലക്ഷ്യത്തോടെ ചേർന്ന കുട്ടികളുടെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദി യിലൂടെ നടത്തിവരുന്നത്.

സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ ക്ലബ്ബിന്റെ യും സ്കൂൾ തലത്തിലുള്ള ഔപചാരിക ഉദ്ഘാടനം ഓൺലൈനായി ജൂൺ മാസം നടന്നു.

വിദ്യാരംഗം

പൊതുവിദ്യാലയത്തിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരം  നൽകിക്കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന് ലക്ഷ്യത്തോടെ ചേർന്ന കുട്ടികളുടെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദി യിലൂടെ നടത്തിവരുന്നത്.

സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ ക്ലബ്ബിന്റെ യും സ്കൂൾ തലത്തിലുള്ള ഔപചാരിക ഉദ്ഘാടനം ഓൺലൈനായി ജൂൺ മാസം നടന്നു. കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ കവിത വായനോത്സവം രചനാമത്സരങ്ങൾ നാടൻപാട്ട് കുട്ടികളുടെ കയ്യെഴുത്തുമാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു.കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിനായി ഗ്രാമഫോണിന്റെ ശേഖരണത്തിൽ പ്രശസ്തനായ ശ്രീ സണ്ണി മാത്യു പ്ലാശനാലിന്റെ വീട്ടിലെത്തി മ്യൂസിയം സന്ദർശിക്കുകയും അദ്ദേഹവുമായി സംവാദം നടത്തുകയും ചെയ്തു.

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സംബന്ധമായ ദിനാഘോഷങ്ങൾ, മത്സരങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു തൈ നടാം പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വീടുകളിൽ ഫലവൃക്ഷ തൈ നടുന്ന ചിത്രങ്ങൾ പങ്കുവച്ചു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ഉദ്യാനം സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട് വീടുകളിലും ഉദ്യാനം ഒരുക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.ഔഷധച്ചെടികൾ നടുക അവയ്ക്ക് ബോർഡ് നൽകുക എന്നീ പ്രവർത്തനം നടത്തിവരുന്നു.ഫലവൃക്ഷങ്ങളായ മാവ് , റബ്ബൂട്ടാൻ , പേര, ചാമ്പ,പ്ലാവ് എന്നിവ സ്കൂൾ പരിസരത്ത് പരിപാലിച്ച് പോരുന്നു.കിഴങ്ങു വിളകളായ ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മരച്ചീനിഇവ സ്കൂൾ പരിസരത്ത് കൃഷി ചെയ്തു വരുന്നു.സ്കൂൾ അടുക്കളയിലേക്ക് കറിവയ്ക്കാനാവശ്യമായ വാഴയ്ക്ക , പപ്പായ ,   നാളികേരം,മുരിങ്ങ, കാന്താരി, പച്ചമുളക്, കറിവേപ്പില എന്നിവ സ്കൂൾ പരിസരത്ത് കൃഷിചെയ്തു വരുന്നു.