എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സൗകര്യങ്ങൾ/ഹൈടെക്ക് ക്ലാസ്സ് റൂമുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:42, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) ('പാഠ്യപദ്ധതി വിനിമയം ചെയ്യുന്നതിന് ഉതകുന്ന പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാഠ്യപദ്ധതി വിനിമയം ചെയ്യുന്നതിന് ഉതകുന്ന പഠനവിഭവങ്ങൾ കൊണ്ട് സമ്പൂർണമാണ് ഓരോ ക്ലാസ് മുറിയും .ആധുനിക സൗകര്യങ്ങളോടുകൂടിയ 21സ്മാർട്ട് ക്ലാസ് മുറികൾ ഹൈസ്‌കൂൾ വിഭാഗത്തിനു ഉണ്ട്. 12 സ്മാർട്ട് ക്ലാസ് മുറികൾ ഉൾപ്പെടുന്ന മൂന്നുനില കെട്ടിടം ഉണ്ട്. ഓരോ സ്മാർട്ട് റൂമുകളും ലാപ്ടോപ്പും, ഡിജിറ്റൽ സ്മാർട്ട് ബോർഡും , മൾട്ടിമീഡിയ പ്രൊജക്ടർ ,യുഎസ് ബി സ്പീക്കർ, പബ്ലിക് അഡ്രസ് സിസ്റ്റം, സ്റ്റീരിയോ സ്പീക്കർ എന്നിവയാൽ സമ്പുഷ്ടമാണ് .വ്യത്യസ്ത പഠന ശൈലികൾ പരിഗണിച്ചുകൊണ്ടുള്ള പഠനാനുഭവങ്ങൾ നൽകുന്ന വിധത്തിലാണ് ഓരോ ക്ലാസ് മുറിയും ചിട്ടപ്പെടുത്തിയിരിക്കുന്നത് . എല്ലാ ക്ലാസ്സ് മുറികളിലും ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള ബോക്സ്കൾ സ്ഥാപിച്ചു. കുട്ടികളുടെ സർഗ്ഗശേഷിയും ബുദ്ധിയുടെ ബഹുതലങ്ങളെയും ഉദ്ദീപിപ്പിക്കുന്ന വിധത്തിലുള്ള സാധ്യതകൾ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു .ഓരോ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ഉള്ള ഷെൽഫുകൾ ,റഫറൻസ് ഗ്രന്ഥങ്ങൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ, ചാർട്ടുകൾ എന്നിവ പ്രദർശിപ്പിക്കുന്ന സൗകര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ പഠനം രസകരവും ,ശിശു കേന്ദ്രീകൃതവും ,പ്രവർത്തനാധിഷ്ഠിതവും ആഹ്ലാദകരവും ആയി മാറുന്നു. യു.പി സെക്ഷനിൽ 7 ക്ലാസ്സുകളാണ് ഉള്ളത്. യു. പി ക്ലാസ്സിനുവേണ്ടി ഒരു എൈറ്റി ലാബ് ഉണ്ട്.