ഗവ.യു.പി.സ്കൂൾ ഉഴുവ/മധുരിക്കും ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:10, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34336 (സംവാദം | സംഭാവനകൾ)

MANAKSHA CP

“1976 മുതൽ 1983 വരെ (ഒന്നു മുതൽ ഏഴു വരെ) സ്കൂളിൽ പഠിക്കുന്ന കാലയളവിൽ ഒന്നു മുതൽ ആറാം ക്ലാസ്സു വരെ ഒരു കലാകാരനാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നില്ല. അക്കാലത്ത് സ്കൂളിൽ എത്തിയ ഇംഗ്ലീഷ് അദ്ധ്യാപകനായ ചന്ദ്രബോസ് മാഷാണ് നാടകരംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയത്. അന്നു സ്കൂൾ വാർഷികത്തിന് അവതരിപ്പിച്ച നാടകത്തിലെ ആ കള്ളൻ വേഷം അഭിനയിച്ചപ്പോൾ തോന്നിയ അനുഭൂതിയാണ് ഇന്നും സിനിമകളിലും നാടകങ്ങളിലും വിവിധ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

നാടകരംഗത്തേയ്ക്കുള്ള പ്രേരണ ലഭിക്കുന്നത് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ചിറ്റപ്പൻ ധർമ്മരാജനിൽ നിന്നാണ്. അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് അക്കാലത്ത് ധാരാളം അമേച്വർ നാടകങ്ങൾ അവതരിപ്പിക്കുമായിരുന്നു. അവരുടെ പരിശീലനക്കളരികളിൽ നിന്നും ലഭിച്ച പ്രേരണയാണ് അഭിനയരംഗത്തേക്ക് നയിച്ചത്.”

ലഘുചിത്രം‌
ലഘുചിത്രം‌

(തിയ്യേറ്റർ ആർട്ടിസ്റ്റ് , സൂര്യ TV യിൽ പറയിപെറ്റ പന്തിരുകുലം സീരിയലിലെ നാറാണത്തുഭ്രാന്തൻ കഥാപാത്രം

2014 -ൽ സംസ്ഥാന ദേശീയ അവാർഡുകൾ നേടിയ കളിയച്ഛൻ, താപ്പാന, കായംകുളം കൊച്ചുണ്ണി, തൊട്ടപ്പൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ. ഉടൻ റിലീസാകുന്ന അന്ന എന്ന സിനിമയിൽ നായക വേഷത്തിലും അഭിനയിച്ചു കൊണ്ടിരിക്കുന്നു.)

ദേവനന്ദ എസ് പ്രമോദ്.

" ഇപ്പോൾ ചേർത്തല എൻഎസ്എസ് കോളേജിൽ ബി എസ് സി ഫിസിക്സ് പഠിക്കുന്നു. അച്ഛന്റെ പേര് പ്രമോദ് കുമാർ കെ, അമ്മ സന്ധ്യ സി കെ. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ജിയുപിഎസ് ഉഴുവയിൽ പഠിച്ചു. സ്കൂൾ പഠനകാലയളവിൽ ജില്ലയിലെ മികച്ച നടിയായി അഞ്ചുവർഷം തിരഞ്ഞെടുക്കപ്പെട്ടു. കഥാപ്രസംഗം, മോണോആക്ട്, നാടകം, നൃത്തം എന്നീ ഇനങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. നാടകം, മോണോ ആക്ട് എന്നീ രണ്ട് ഇനങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുക്കുവാൻ സാധിച്ചു. എൻഎസ്എസ് യൂണിയന്റെ പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഴവിൽ മനോരമ ചാനലിൽ 'ഒരു ചിരി ഇരു ചിരി ബമ്പർചിരി' പരിപാടിയിൽ പങ്കെടുത്തു.”

" എന്റെ ജീവിതത്തിൽ ഞാനെന്തെങ്കിലുമൊക്കെ നേടിയിട്ടുണ്ടെങ്കിൽ അത് ഈ സ്കൂളിന്റെ മികവു കൊണ്ടു മാത്രമാണ്. പ്രീപ്രൈമറി തലം മുതൽ കലാപരമായി എന്നെയും കൂട്ടുകാരേയും പ്രോത്സാഹിപ്പിക്കുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംസ്കൃതം പഠിക്കുവാൻ അവസരം കിട്ടിയതിൽ വളരെ സന്തോഷിക്കുന്നു. അതിനേക്കാളുപരി ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി നാടകത്തിന് മികച്ച നടിക്കുള്ള അവാർഡ് സബ് ജില്ലാതലത്തിലും, പിന്നീട് തുടർച്ചയായി അഞ്ചു വർഷം നേടാനായി എന്നതിലും ഞാൻ അഭിമാനിക്കുന്നു.”

വയലാർ രാജേഷ്

കവി, ഗാനരചയിതാവ്

ഉഴുവ ഗവ.യു.പി.സ്കൂളിൽ 1976-1983 കാലയളവിൽ പഠനം.

ചേർത്തലയിലെ എക്കാലത്തേയും പ്രശസ്തമായ പരസ്യഗാനമായ 'ഇണക്കിളിപ്പെണ്ണേ' എന്ന പരസ്യഗാനത്തിലൂടെ പ്രശസ്തനായ ഗാനരചയിതാവ്. 'ഗുരുതിപൂജ' ഉൾപ്പെടെ 1000ൽപ്പരം മ്യൂസിക് ആൽബങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചു. സ്വകാര്യചാനലുകളിൽ ന്യൂസ് എഡിറ്റർ, സബ്ബ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ചേർത്തല ഓൺലൈൻ ന്യൂസ് ചാനൽ ചീഫ് എഡിറ്ററും, മാനേജിംഗ് ഡയറക്ടറുമാണ്.



ജയൻ വി.കുറുപ്പ്


ഉഴുവ ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി

ജേർണ്ണലിസ്റ്റ് ആണ്

'ഓർമ്മകളുടെ മിഠായി ഭരണി’, 'തൃശൂർ പൂരം തിരക്കഥ സംവിധാനം ശക്തൻ തമ്പുരാൻ' എന്നിങ്ങനെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.