ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

തിങ്കളും താരങ്ങളും തൂവെള്ളി കതിർ ചിന്നും തുങ്കമാം വാനിൻ ചോട്ടി-

ലാണൻറെ വിദ്യാലയം ..

ഒളപ്പമണ്ണയുടെ എൻറെ വിദ്യാലയം എന്ന കവിതയിലെ ഈ വരികൾ മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ടത് ആണോ അത്രത്തോളം പ്രിയമേകുന്നതാണ് ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ .

താന്നിക്കായും മാമ്പഴവും  ചിതറിക്കിടക്കുന്ന ഈ അക്ഷരമുറ്റത്ത് വായനയുടെ സുഗന്ധം പരത്തി വീശുന്ന കാറ്റിന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.

1967ലാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ സ്ഥാപിതമായത്.  1998 ിൽ  സ്കൂൾ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടു . ഗ്രാമപഞ്ചായത്തിൻറെ കീഴിലുണ്ടായിരുന്ന സ്കൂളുകൾ ഗവൺമെൻറ് ഏറ്റെടുക്കുന്നതിൻറെ ഭാഗമായി 2010 ിൽ ഈ സ്കൂളും ഗവൺമെൻറിൻറെ കീഴിൽ ആയി.  2010 ൽ തറവാടായ ഈ വിദ്യാലയം ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. കണ്ണൂർ കാസർകോട് ദേശീയപാതയിൽ പാപ്പിനിശ്ശേരി വെസ്റ്റ് ഭാഗത്തായി തല ഉയർത്തി നിൽക്കുന്ന നമ്മുടെ സ്കൂൾ അറിവിൽ ആയാലും  കായിക ത്തിൽ ആയാലും കലാപരം ആയാലും ഒന്നാമത് തന്നെയാണ് . ഹയർസെക്കൻഡറിയിൽ 12 സ്ഥിര അധ്യാപകരും 2 ലാബ് അസിസ്റ്റൻറ് മാരും ഉണ്ട്.XI ഇൽ 197

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം