കൂടൂതൽ വാർത്തകൾക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32360-hm (സംവാദം | സംഭാവനകൾ) ('മഹാമാരിയായ  കോവിഡ് ജന ജീവിതത്തിലേക്ക് കടന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മഹാമാരിയായ  കോവിഡ് ജന ജീവിതത്തിലേക്ക് കടന്നു കയറിയതോടെ നാളുകളായി പിന്തുടർന്നു വന്നിരുന്ന വിദ്യാഭ്യാസ ശൈലി തന്നെ പാടെ മാറ്റിമറിക്കേങ്ങി വന്നു . പുസ്തകത്താളുകളിലൂടെയും , ക്ലാസ്സ് റൂം ചുവരുകളിലെ ബ്ലാക്ക് ബോർഡുകളിലുടെയും അറിവിൻ്റ അക്ഷരങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കൊണ്ടിരുന്നതി തിനിടയിൽ ഇടനിലക്കാരായി  ഫോണുകളും ടി.വി കളും കടന്നുകയറി. സംസ്ഥാനത്ത് കോവിഡ് പിടിമുറിക്കയതോടെ സർക്കാർ തന്നെ പൊതു വിദ്യാഭ്യാസ രംഗത്ത് ഔദ്യോകികമായി ഓൺലൈൻ വിദ്യാഭ്യാസ ശൈലിയ്ക്ക് തുടക്കം കുറിച്ചു. എന്നാൽ ഇതിന് ഒരു ചുവട് മുന്നിലായി ലോക്ഡൗണിൻ്റെ തുടക്കത്തിലെ പറത്താനം സിവ്യൂ സ്കൂളിൽ ഓൺലൈൻ പഠന രീതിയ്ക്ക് തുടക്കം കുറിച്ചു .മറ്റ് ഓൺലൈൻ പഠന രീതിയിൽ നിന്നും തികച്ചും വിത്യാസ്തമായിരുന്നു പറത്താനം സിവ്യൂ സ്കൂളിലെ ഓൺലൈൻ പഠന ക്ലാസ്സ് .വിദ്യാർത്ഥികളെ ലോക്ഡൗണിൻ്റെ വിരസത അകറ്റി ,സ്കൂൾ അന്തരീക്ഷം നിലനിർത്താനായി സ്കൂൾ തലത്തിൽ ഒരു ചാനലിന് തുടക്കം കുറിച്ചു .ചാനലിലൂടെ ദിനവും വാർത്തയും ,വിദ്യാഭ്യാസ ധിഷ്ടിത പരിപാടിയും സംപ്രേക്ഷണം ആരംഭിച്ചു.വിദ്യാർത്ഥികൾ തന്നെയായിരുന്നു വാർത്ത വായനയും ,വിവിധ പരിപാടികളുടെ അവതരണവും കൂട്ടിനായി മാതാപിതാക്കളും ഒപ്പം കൂടിയതോടെ അധ്യാപകരും ,രക്ഷിതാക്കളും ,വിദ്യാർത്ഥികളും കൈകോർത്ത് ഓൺലൈൻ ചാനലും സജീവമായി. വിദ്യാർത്ഥികളുടെ വീട്ടുകളിൽ കുടുംബാഗങ്ങൾ  ചേർന്ന് ഒരുക്കുന്ന സ്റ്റുഡിയോ അന്തരീക്ഷത്തിൽ നിന്നായിരുന്ന ഒരോ ദിനത്തെയും വാർത്ത വായനയും മറ്റ് പരിപാടികളുടെ അവതരണവും. വിദ്യാർത്ഥി അവതാരകരായി എത്തുമ്പോൾ സ്വന്തം വീട്ടിലെ മാതപിതാക്കളും ,സഹോദരനും, സഹോദരിയുമൊക്ക   ക്യാമറമാനും ,ലൈറ്റ് ബോയിയൊക്കെയായി മാറും. ദിനവും സ്കൂളിൻ്റെ വാട്ട്സ് ഗ്രൂപ്പിൽ അധ്യപകർ   ഇടുന്ന പോസ്റ്റുകൾ വിദ്യാർത്ഥികൾ തന്നെ ഏറ്റെടുക്കുകയും വൈകുന്നേരത്തിന് മുൻപ് തന്നെ വീടുകളിൽ ഒരുക്കുന്ന സ്റ്റുഡിയോകളിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് റിക്കോർഡ് ചെയ്ത് അണിയറ പ്രവർത്തകരായ അധ്യാപകർക്ക് അയച്ച് നൽകും ഇവർ വീഡിയോ എഡിറ്റ് ചെയ്ത് എല്ലാ ദിനവും രാത്രി 7:00 മണിക്ക്  സ്കൂളിൻ്റെ യൂട്യൂബ് ചാനലിലും ,ഫേസ്ബുക്ക് പേജ് വഴിയും ടെലികാസ്റ്റ് ചെയ്യും .വിത്യസ്ത ദിവസങ്ങളിൽ മലയാളം ,ഹിന്ദി ,ഇംഗ്ലിഷ് ഭാഷകളിലാണ് ന്യൂസ്സ് ടെലികാസ്റ്റ് ചിട്ടപ്പെടുത്തിരിക്കുന്നത്. വാർത്തകൾക്ക് പുറമേ മറ്റ് പരിപാടികളും ചാനൽ വഴി ടെലികാസ്റ്റ് ചെയ്തു വരുന്നു. ലോക് ഡൗൺ കാലത്ത് പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കാനയി കൃഷി വകപ്പ് തുടക്കമിട്ട പദ്ധതികളുടെയും ചുവട് പിടിച്ച് വിദ്യാർത്ഥികൾ തന്നെ വീടുകളിൽ പച്ചക്കറി തോട്ടങ്ങൾ ഒരുക്കുകയും കൃഷി ഷൂട്ട് ചെയ്ത് മറ്റുള്ളവർക്ക്  പ്രചോദനമാകാൻ ചാനൽ വഴി സംപ്രേക്ഷണവും നടത്തുന്നു. മാത്രമല്ല നാട്ടിലെ മികച്ച കർഷകരെ കണ്ടെത്തി അവരെ ആദരിക്കുകയും കർഷകരെ കൊണ്ട് തന്നെ കൃഷിരീതികളെ കുറിച്ച് ക്ലാസ്സുകൾ നടത്തിക്കുകയും ചെയ്യുന്നു. ഒരോ ദിവസത്തിൻ്റെയും പ്രത്യേകതകൾക്ക് അനുസരിച്ച് ദിനാചരണവും സംഘടിപ്പിക്കും .കോവിഡ് കാലത്ത് സേവന പ്രവർത്തങ്ങൾ കൊണ്ട് ശ്രദ്ധേനേടിയ നേഴ്സുമാരുടെ ദിനത്തോട് അനുബന്ധിച്ച് നാട്ടിലെ നേഴ്സുമാരെ ആദരിക്കൽ നടത്തി.മാതൃദിനത്തിൽ അമ്മമാർക്ക് ഒപ്പം സെൽഫിയും ,പിതൃദിനത്തിൽ മക്കൾ അച്ഛൻ മാർക്ക് ഒപ്പമുള്ള ഫോട്ടോകൾക്കൊപ്പമുള്ള  ഗാനാലാപനം ഏറെ ശ്രദ്ധേയമായി.സംഗീത ദിനത്തിൽ സ്കൂൾ ഗായക സംഘത്തിൻ്റെ സംഗീത വിരുന്നും ഒരുക്കിരുന്നു.കൂടാതെ കലാപരമായ കഴിവുകളെ മറ്റുള്ളവരുടെ മുന്നിൽ എത്തിക്കുന്നതിനായി പ്രത്യേക പരിപാടികളും ,മഹാന്മാരെ പരിചയപ്പെടുത്തൽ ,ഞാൻ വായിച്ച പുസ്തകം പരിചയപ്പെടുത്തൽ ആരോഗ്യ സംരക്ഷണം ,ദേശീയബോധം വളർത്തുന്നതിനയി ചരിത്രപരിപാടികൾ ,ക്വിസ്സ് മത്സരങ്ങൾ ,തുടങ്ങി തികച്ചും വ്യത്യസ്തവും വിഞ്ജാന പ്രദവും ,വിനോദവും ഉൾകൊള്ളിച്ചാണ്.

"https://schoolwiki.in/index.php?title=കൂടൂതൽ_വാർത്തകൾക്കായി&oldid=1460176" എന്ന താളിൽനിന്ന് ശേഖരിച്ചത്