എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീ.എൻ.സുകുമാരപിള്ള

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട പത്തിയൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാ ദേശികമായി അറിയപ്പെടുന്ന പത്തിയൂർക്കാല  എം എം കെ എം  എ ൽ പി എസ് . മറ്റത്ത്  മാധവക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നാണ് പൂർണ്ണരൂപം .ഈ സ്കൂളിന്റെ സ്ഥാപനത്തിന് 80 വർഷത്തോളം പഴക്കമുണ്ട് .1842 ൽ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചതോടെയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് .നിർദ്ധനരും പിന്നോക്ക ഹരിജൻ വിഭാഗങ്ങളും  ആയി കൂടുതൽ ആളുകൾ തിങ്ങി പാർക്കുന്ന പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തു വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന് ഇപ്പോഴത്തെ എം എം കെ എം എൽ പി എസ് ന് തൊട്ടടുത്ത വളയയ്ക്കകത്തു പുരയിടത്തിൽ  ഡോക്ടർ. എസ് .രാമപ്പണിക്കരുടെ നേതൃത്വത്തിൽ 1842 ൽ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിതമായി . വിദ്യ അഭ്യസിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എല്ലാവരെയും ജാതിമത  ഭേദമെന്യേ പ്രവേശിപ്പിക്കാനും ശ്രദ്ധ  ചെലുത്തിയിരുന്നു.തുടർന്നുള്ള വിദ്യാഭ്യാസത്തിനു ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസിലാക്കി അതിനുള്ള പരിശ്രമം ആരംഭിച്ചു . അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ.മേട്ടുത്തറ നാരായണൻ ഈപ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും സ്കൂൾ അനുവദിക്കുന്നതിനുവേണ്ട കൈത്താങ്ങലുകളും ഇടപെടീലുകളും ആവശ്യമായ ശുപാർശകളും ഒക്കെ നൽകി സഹായിക്കുകയും ചെയ്തു

എഴുത്തു പള്ളിക്കൂടസ്ഥാപകൻ:ഡോക്ടർ.എസ് .രാമപ്പണിക്കർ
ശ്രീമതി .ഇന്ദിരാഭായി --സ്കൂൾമാനേജർ

    അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ.മേട്ടുത്തറ നാരായണൻ ഈപ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും സ്കൂൾ അനുവദിക്കുന്നതിനുവേണ്ട കൈത്താങ്ങലുകളും ഇടപെടീലുകളും ആവശ്യമായ ശുപാർശകളും ഒക്കെ നൽകി സഹായിക്കുകയും ചെയ്തു .

ശ്രീ :മേട്ടുത്തറ നാരായണൻ

983ജൂൺ  മാസത്തിൽ രൂപീകൃതമായ ഒരു സരസ്വതീ ക്ഷേത്രമാണ് മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എന്ന എം.എം.കെ.എം എൽ .പി .എസ് . .വലിയ തോതിൽ പിന്തുണ കിട്ടിയ ഒരു സംരംഭം ആയിരുന്നു അത്.ക്രമേണ അതിനെ ഒരു പ്രൈമറി തലത്തിലേക്ക് എങ്കിലും ഉയർത്തണം എന്ന് ആഗ്രഹിച്ചതിന്റെ ഫലമായി  അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു .പടിഞ്ഞാറേപ്പറമ്പിൽ ശ്രീ.എൻ.സുകുമാരപിള്ള അവറുകളുടെ അക്ഷീണപരിശ്രമത്താൽ ആ ആഗ്രഹംസഫലീകൃതമാകുകയും ചെയ്തു

ശ്രീ.എൻ.സുകുമാരപിള്ള
ശ്രീ.എൻ.സുകുമാരപിള്ള