കാവിൽ എ എം എൽ പി സ്കൂൾ

22:48, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47633 (സംവാദം | സംഭാവനകൾ) (47633 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1459500 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ നട‍ുവണ്ണ‍ൂർ ഗ്രാമപഞ്ചായത്തിലെ കാവിൽ ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്ക‍ൂൾ. ഈ പ്രദേശത്ത് ഇതിന് പാലയാട്ട് സ്ക‍ൂൾ എന്ന‍‍ും വിളിക്ക‍ുന്ന‍ു.ഈ വിദ്യാലയം സ്ഥാപിതമായത് 1914 ലാണ്

കാവിൽ എ എം എൽ പി സ്കൂൾ
വിലാസം
കാവിൽ

കാവിൽ പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഇമെയിൽhmkavilamlps@mail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47633 (സമേതം)
യുഡൈസ് കോഡ്32040100604
വിക്കിഡാറ്റQ64552362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനടുവണ്ണൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രമീള നാഗത്തിങ്കൽ
പി.ടി.എ. പ്രസിഡണ്ട്ലിജി തേച്ചേരി
എം.പി.ടി.എ. പ്രസിഡണ്ട്നിത്യ വടക്കയിൽ മീത്തൽ
അവസാനം തിരുത്തിയത്
28-01-202247633


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പഴയ ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിലെ നാല‍ു നാട‍‍ുകളിലൊന്നായ നട‍ുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്ത‍ുകേന്ദ്രമായ വെങ്ങളത്ത് കടവിന‍‍ും പ്രവശാലമായ പറമ്പിൻകാട് ക‍‍ുന്നിന‍ും സമീപത്തായി സ്ഥിതിചെയ്യ‍ുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്ക‍ൂൾ. ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിന്റെ ആസ്ഥാനമായ നട‍ുവണ്ണ‍ൂരിൽ 1913 വരെ എഴ‍ുത്ത‍ുപള്ളിക്ക‍ൂടം നിലവിലില്ലായിര‍ുന്ന‍ു. 1913 ലാണ് ആദ്യമായി എഴ‍ുത്ത‍ുപള്ളിക്ക‍ൂടം നട‍ുവണ്ണ‍ൂരിൽ സ്ഥാപിച്ചത്. ഇന്നത്തെ നട‍ുവണ്ണൂർ ഗവ: ഹയർ സക്കന്ററി സ്ക‍ൂളാണ് ആ എഴ‍ുത്ത‍ുപള്ളിക്ക‍ൂടം. അതിന് ശേഷം 1914 ൽ സ്ഥാപിക്കപ്പെട്ട നട‍ുവണ്ണ‍ൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്ക‍‍ൂൾ.

ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകരൃങ്ങൾ

താഴെ പറയ‍ുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍ക‍ൂളില‍ുള്ളത്

  1. 18 സെന്റ് സ്ഥലം സ്വന്തമായ‍ുണ്ട്.
  2. നാല് സ്‍മാർട്ട് ക്ലാസ് പ്രവർത്തന സൗകര്യത്തോടെയ‍‍ുള്ള പ‍ുത‍ുതായി പണിതീർത്ത ഇര‍ുനിലകെട്ടിടം

ക‍ുട‍ുതൽ അറിയാൻ വായിക്ക‍ുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

എയിഡഡ് വിദ്യാലയമായ ഈ വിദ്യലയത്തിന് വ്യക്തിഗത മാനേജ് മെന്റിന് കീഴിലാണ് ഈ വിദ്യാലയം. 2016 മ‍ുതൽ നല്ല‍ൂർ റഹീഷ് ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. ക‍ൂടാതെ ഈ വിദ്യാലയത്തിന് സജീവമായ പി ടി എ കമ്മിറ്റിയ‍ും ,എം പി ടി എ യ‍ും സ്ക‍ൂൾ സപ്പോർട്ടിംഗ് ഗ്ര‍ൂപ്പ‍ും പ്രവർത്തിക്ക‍ുന്ന‍ു.

2021-22 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

ലിജി തേച്ചേരി പ്ര‍സി‍‍ഡണ്ടായ‍ും , ഫൈസൽ ചെറിയ മന്ദങ്കാവ് വൈസ് പ്രസിഡണ്ടായ‍ും , ഹെഡ്മിസട്രസ്സ് പ്രമീള ടീച്ചർ സെക്രട്ട്രറിയായ‍ും ഈവിദ്വാലയത്തിലെ അധ്യാപകര‍ും ,പ്രമോദ് പാലായാടൻ ക‍ുനിയിൽ ,മ‍ുഫീദ എടോത്ത്മീത്തൽ , ഷിജില , സൗമ്യ നെല്ല‍ൂട്ടികണ്ടി , ജസീല പടിഞാറെ നല്ല‍ൂർ, ഷഹീന മണ്ണാൻ കണ്ടി ,സത്യൻ ക‍ുളിയാപൊയിൽ . ബിന എടോത്ത്, തത്തോത്ത് സിജി ഗോപി ,ഷമീന കാരങ്ങൽ, ഹാജറ ക‍ുളമ‍ുള്ളതിൽ അംഗങ്ങളായ‍ുള്ള സജീവ പി ടി എ കമ്മിറ്റി ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു

2021-22 ലെ മാതൃസംഗമം എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

നിത്യ വടക്കയിൽ മീത്തൽ എം പി ടി എ ചെയർപെഴ്സണറായ‍ും ,ഹർഷിദ പടിഞ്ഞാറെ നല്ല‍ൂര് വൈസ് ചെയർ പെഴ്‍സണറായ‍ും , അഞ്ജ‍ു ടീച്ചർ കൺവീനറായ‍ും ,നഫ്‍സില പ‍ുത്ത‍ൂർ, നിഷ പാലയാടൻ ക‍ുഴിയിൽ ,നസീറ മണ്ണത്താൻകണ്ടി, ഹസീന പ‍ുതു‍ക്കോട്ട് ,ഹസീന പടിഞാറെ നല്ല‍ൂർ , ന‍ുസ്റത്ത് ജ‍ുഗ‍ുന‍ു , തിര‍ുമംഗലത്ത് ഷിഫാന, നദീറ വെങ്ങിലേരി ഷസാറ നേന്ത്രച്ചാലിൽ , സബീന തത്തോത്ത് അംഗങ്ങളായ‍ുള്ള സജീവ എം പി ടി എ സമിതിയ‍ും ഈ വിദ്യാലയത്തിന‍ുണ്ട്.

സ്കൂളിന്റെ മ‍ുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് കാലയളവ്
1 എം കെ അബ്ദ‍ുറഹിമാൻ 2009 - 2020
2 എ വി വിജയരാഘവൻ 2002-2009
3 കെ കെ വിശ്വനാഥക‍ുറ‍ുപ്പ് 1984-2002
4 എൻ ബാലചന്ദ്രൻ
5 കെ ശങ്കരൻ അടിയോടി
6 വി കെ മാധവൻകിടാവ്
7 കെ ഗോപാലൻ അടിയോടി 1930-
8 അനന്തൻ ഗ‍ുരിക്കൾ 1914- 1930

സ്ക‍ൂളിലെ അദ്ധ്യാപകർ

ക്രമ

നമ്പർ

പേര് ഉദ്യോഗപേര്
1 പ്രമീള നാഗത്തിങ്കൽ ഹെഡ്മിസ്ട്രസ്സ്
2 പരിപ്രിയ പി സി എൽ പി എസ് ടി
3 അഞ്ജ‍ു എ എൽ പി എസ് ടി
4 സരിൻ എസ് റാം എൽ പി എസ് ടി
5 അശ്റഫ് സി കെ അറബിക് ടീച്ചർ
 

വഴികാട്ടി

  • കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കോഴിക്കോട് ബസ്റ്റാന്റിൽ നിന്ന് ക‍ുറ്റ്യാടി പേരാമ്പ്ര ബസിൽ കയറി നട‍ുവണ്ണൂർ -എസിമ‍‍‍ുക്ക് ഇറങ്ങ‍ുക. (4൦ കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ നട‍ുവണ്ണ‍ൂർ ബസ്റ്റാന്റിൽ നിന്നും എ സി മ‍ുക്ക് വരെ അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.482853, 75.751331|zoom=8}}

അവലംബം

ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന ന‍ൂറാം വാർഷിക സ്ക‍ൂൾ സ്മരണികയിലെ മ‍‍ുൻ പ്രധാനധ്യാപകനായ എം കെ എ യ‍ുടെ ലേഖനം

"https://schoolwiki.in/index.php?title=കാവിൽ_എ_എം_എൽ_പി_സ്കൂൾ&oldid=1459525" എന്ന താളിൽനിന്ന് ശേഖരിച്ചത്