സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സ്കൂളിൽ സാമൂഹ്യ ശാസത്ര ക്ലബ് പ്രവർത്തിക്കുന്നത്.പoനം ക്ലാസ്സ് റൂമിൻ്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുക്കാതെ പൊതു സമൂഹത്തിനു ഗുണകരമായ പ്രവർത്തങ്ങളിൽ ഏർപ്പെടാനും കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വികസിപ്പിക്കാനും ക്ലബ് പ്രവർത്തനം ഊന്നൽ നൽകുന്നു. സാമൂഹ്യ ശാസ്ത്രമേളകളിൽ സ്കൂളിൻ്റെ സജീവ സാന്നിധ്യം ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കോ വിഡ് പ്രതിസന്ധികൾക്കിടയിലും ഓൺലൈനായി ക്ലബിൻ്റെ പ്രവർത്തനം സജീവമായി മുന്നോട്ടു കൊണ്ടുപോവാൻ സാധിച്ചിട്ടുണ്ട്. ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും കുട്ടികളിൽ ദേശ സ്നേ ഹവും സാമൂഹ്യബോധവും വളർത്തിയെടുക്കാൻ ക്ലബ് പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.