SAHSS ക്ലബ്ബ് പ്രവർത്തനങ്ങൾ.
മലയാളം ക്ലബ്
മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിനായി സ്‌കൂളിൽ രൂപം കൊടുത്ത ഭാഷാ സ്നേഹികളായ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് മലയാളം ക്ലബ് . കേരളസംബന്ധിയായ ദിനാചരണങ്ങൾ ,സാഹിത്യകാരന്മാരുടെ ജന്മ-ചരമ ദിനങ്ങളുടെ ആചരണം ,വിവിധ മത്സരങ്ങൾ , സംവാദങ്ങൾ , കാവ്യസപര്യ ,കഥയരങ് , നാടകകളരി , സാഹിത്യകാരന്മാരുമൊത്ത് സദസ് പങ്കിടൽ, ചലച്ചിത്ര പ്രദര്ശനം ,ചലച്ചിത്ര ആസ്വാദനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ മലയാളം ക്ലബിന്റെ ഭാഗമായി നടക്കുന്നു.
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും അഭിരുചി വളർത്തുന്നതിന് രൂപം കൊടുത്ത ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്ബ് . പുസ്തക പാരായണം , കവിതാപാരായണം , ഇംഗ്ലീഷുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ , തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു
ഹിന്ദി ക്ലബ്ബ്
ഹിന്ദി ഭാഷയിലും സാഹിത്യത്തിലും അഭിരുചി വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹിഡി ക്ലബ്ബ് . ദിനാചരണങ്ങൾ, കഥാ,കവിതാ പാരായണം , നാടക കളരി , ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളുമായി ക്ലബ്ബ് മുന്നോട്ട് പോകുന്നു
സംസ്കൃത ക്ലബ്ബ്
സംസ്കൃത ഭാഷയിൽ അഭിരുചി വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സംസ്‌കൃതം ക്ലബ്ബ്. സംസ്‌കൃതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ , പരിപാടികൾ സംകൃത ശ്ലോക സദസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ഭാഗമായി നടത്തപെടുന്നു
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. ശാസ്ത്ര സംബന്ധിയായ ദിനാചരണങ്ങൾ, എക്സിബിഷൻ, പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ, മത്സരങ്ങൾ തുടങ്ങി പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു