സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്സ്
കുട്ടികളിൽ സേവന മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്സ്. ഉമിക്കുപ്പ സെന്റ് മേരീസ് ഹൈസ്കൂളിലും ജൂനിയർ റെഡ്ക്രോസ്സിന്റെ ഒരു യൂണിറ്റ് സജീവമായി പ്രവർത്തിച്ചു വരുന്നു.8,9,10 ക്ലാസുകളിലായി 59 എബിസി ലെവൽ കുട്ടികൾ പ്രവർത്തിച്ചു വരുന്നു.. സ്കൂളും പരിസരവും വൃത്തിയാക്കൽ, അനാഥാലയ സന്ദർശനം, പാവപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങു നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. ബുധനാഴ്ച ദിവസങ്ങളിൽ കുട്ടികൾ റെഡ് ക്രോസ്സ് യൂണിഫോം ധരിക്കുന്നു. ഈ വർഷം നടന്ന എ ലെവൽ, ബി ലെവൽ പരീക്ഷയിൽ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.