ജി എം പി എൽ പി എസ് ഇലകമൺ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീ. രാമൻപിള്ള, ശ്രീ രാഘവക്കുറുപ്പ്, ശ്രീ. വാസു, ശ്രീ. ദാമോദരൻപിള്ള, ശ്രീ. ഗോപാലപിള്ള, ശ്രീ. അഹമ്മദ് പിള്ള, ശ്രീമതി വി.എൻ. പൊന്നമ്മ ശ്രീമതി ജാനകി എന്നിവർ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നു. ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി ജി രാഘവനും ആദ്യത്തെ വിദ്യാർത്ഥിനി ജി. ലക്ഷ്മിയുമായിരുന്നു.സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് സർക്കാർ ഏറ്റെടുത്തു.ഓടിട്ട കെട്ടിടമായി പണികഴിപ്പിച്ചു. 1969 ജൂലൈ 28 ന് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായി രുന്ന ശ്രീ റ്റി.കെ. ദിവാകരൻ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. 1971 ൽ സ്കൂളിന്ആദ്യകാലത്ത് ഓലക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ പിന്നീട് സർക്കാർ ചെലവിൽ മുൻവശം മതിൽ കെട്ടി 2000 -ൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തെക്കുഭാഗത്ത് മതിൽ നിർമ്മിച്ചു. ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് സ്കൂളിന്റെ വടക്കേ കെട്ടിടം ഭിത്തികെട്ടി ക്ലാസ്സ് റും തിരിച്ചു. ഈ സ്കൂളിൽ നിലവിലുള്ള എല്ലാ ക്ലാസ്സ് മുറികളിലും വൈദ്യുതീകരണം നടത്തിയിട്ടുണ്ട്. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഉണ്ട്. കുടിവെള്ളത്തിനായി വാട്ടർകണക്ഷൻ എടുത്തിട്ടുണ്ട്.