എസ്. വി. ഹൈസ്കൂൾ പുല്ലാട്//സ്കൂൾ ഹൈടെക് പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37036 (സംവാദം | സംഭാവനകൾ) (''''1''' മുതൽ '''12''' വരെയുള്ള ക്ലാസുകൾ അന്താരാഷ്ട്ര ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1 മുതൽ 12 വരെയുള്ള ക്ലാസുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതാണ് സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി. സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കുന്ന ഈ പദ്ധതിയുടെ പൂർത്തീകരണത്തിന്റെ സംസ്ഥാനതല ഔപചാരിക പ്രഖ്യാപനം 2020 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഒാൺലൈനായി നടത്തി. അതുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂൾ തല പ്രഖ്യാപനം സ്കൂൾ പിടിഎ പ്രസിഡണ്ട് കെ ജി അശോകന്റെ അധ്യക്ഷതയിൽ കോയിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ മോൻസി കിഴക്കേടത്ത് നിർവഹിച്ചു .തദവസരത്തിൽ കോയിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷിബു കുന്നപ്പുഴ ,അനിൽ കുമാർ പി ജി എന്നിവർആശംസകൾ അറിയിച്ചു. പ്രസ്തുത ചടങ്ങ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരുന്നു നടന്നത്.ഹെഡ്മാസ്റ്റർ ശ്രീ എസ് രമേഷ് സ്വാഗതവും,അദ്ധ്യാപകൻ ശ്രീ കെ ലാൽജി കുമാർ നന്ദിയും പറ‍ഞ്ഞു.