സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി

14:34, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31269-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി.

സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
വിലാസം
വെള്ളിലാപ്പള്ളി

രാമപുരം ബസാർ പി.ഒ.
കോട്ടയം
,
686576
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04822263106
ഇമെയിൽsjupsvellilappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്31269 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ മേഴ്‌സി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
28-01-202231269-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പ്രൗഢമായ സാംസ്കാരിക പാരമ്പര്യമുള്ള  രാമപുരം വിജ്ഞാനനഭസ്സിൽ കെടാവിളക്കുകളായി പ്രശോഭിക്കുന്ന രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ ജന്മസ്ഥലം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരം... ഇങ്ങനെ വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രശസ്തിയാർജ്ജിച്ചിരുന്ന രാമപുരത്ത് അവിസ്മരണീയമായ സംഭാവനകളർപ്പിക്കാനുതകുന്ന അതുല്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അർപ്പണബോധം നമ്മുടെ പൂർവികർക്കുണ്ടായിരുന്നു.നാളുകൾ പിന്നിട്ടപ്പോൾ ഈ സ്കൂൾ ഒരു യു.പി സ്കൂളായി ഉയർത്തുവാനുള്ള അംഗീകാരത്തിനായി ഗവൺമെന്റിൽ പലപ്രാവശ്യം അപേക്ഷ സമർപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവസാനം ശ്രീമാൻ കാര്യപ്പുറത്ത് ജോർജിന്റെ അശ്രാന്തപരിശ്രമ ഫലമായി 1964 ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി ഈ സ്കൂൾ ഒരു യു പി സ്കൂളായി ഉയർത്തി കൊണ്ടുള്ള ഓർഡർ ലഭിച്ചു. അങ്ങനെ രൂപംകൊണ്ടതാണ് ഇന്നുള്ള സെന്റ്. ജോസഫ് യു പി സ്കൂൾ. ഇതിന്റെ മകുടോദാഹരണമാണ് സെന്റ്.ജോസഫ് യു പി സ്കൂൾ. കൂടതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.

സ്കൂൾ ഗ്രൗണ്ട്

അതിമനോഹരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്.

സയൻസ് ലാബ്

പ്രവ‍ർത്തനസജ്ജമായ ഒരു ലാബ് സൗകര്യം സ്കൂളിനുണ്ട്.

ഐടി ലാബ്

5 ഡസ്ക് ടോപ്പുകളും 8 ലാപ് ടോപ്പുകളും ഉളള പ്രവർത്തനസ‍ജ്ജമായ വിശാലമായ ഐടി ലാബാണുളളത്.

സ്കൂൾ ബസ്

കുട്ടികളുടെ സൗകര്യാർത്ഥം സ്കുളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പച്ചക്കറി തോട്ടവും പൂന്തോട്ടവും മനോഹരമായി പരിപാലിച്ചു വരുന്നു. രക്ഷിതാക്കളും നല്ല രീതിയിൽ സഹകരിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി, ശാസ്ത്രരംഗം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും സംസ്ഥാന തലത്തിൽ വരെ എത്തുകയും ചെയ്തിട്ടുണ്ട്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ മീര, അനു, റ്റിന്റു   എന്നിവരുടെ മേൽനേട്ടത്തിൽ 43 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ജോളി, ആൻസ് എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ഷാന്റി, സി. ഡോണ എന്നിവരുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ സി. ലിനറ്റ്, സി. ഡോണ എന്നിവരുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അധ്യാപകരായ അനു, ആൻസ് എന്നിവരുടെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി