ആനപ്രമ്പാൽ സൗത്ത് യു പി എസ്/മനോരമ നല്ലപാഠം
മനോരമ നല്ലപാഠം
മലയാള മനോരമ നല്ലപാഠം ക്ലബിൽ നമ്മുടെ സ്കൂൾ സജീവ അംഗമാണ്.
മലയാളമനോരമ വായന കളരി ഒരുപൂർവ്വ വിദ്യാർത്ഥിയുടെ സഹായത്താൽ ആരംഭിക്കാൻ സാധിച്ചു ഇത് കുട്ടികളിൽ വായനാശീലം വളർത്താനും പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
പരിസ്ഥിതി സൗഹൃദ വിദ്യാലയമായ എ.എസ് യു പി ക്ക് നല്ലപാഠം ക്ലബിൻ്റെ സപ്പോർട്ട് വളരെ വലുതാണ്. പ്ലാസ്റ്റിക് നിർമ്മാജ്ഞനം, പച്ചക്കറികൃഷി മനോഹരമായ പൂന്തോട്ടം, സാമൂഹിക പ്രതിബന്ധത വളർത്തുന്ന പ്രവർത്തനങ്ങളും ക്ലബിൻ്റെ നേത്യത്തിൽ ചെയ്യാൻ സാധിച്ചു.
പത്ര പേപ്പർ ബാഗ് നിർമ്മാണം, ഗ്രാമത്തിൽകുടിവെള്ള സഹായം, പാലം പുനർനിർമ്മാണം, തുടങ്ങി ഞങ്ങളുടെ ചെറു ഗ്രാമത്തിൻ്റെ ആവശ്യങ്ങളോടൊപ്പം നിൽക്കാൻ സാധിച്ചത് ക്ലബിൻ്റെ മികവിൽ ഒന്നാണ്. നല്ലപാഠം പ്രവർത്തനങ്ങൾ കുട്ടികൾ വളരെ ആവേശത്തോടെയാണ് സമീപിക്കുന്നത്. 2019-20 അധ്യായന വർഷം മികച്ച പ്രവർത്തനങ്ങൾക്ക് നല്ല പാഠം A ഗ്രേഡ് ലഭിക്കുകയുണ്ടായി.



