കണ്ടക്കൈ കെ.വി,എൽ.പി. സ്ക്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13832 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ചരിത്രം

ചരിത്രത്താളുകളിൽ ഇടംപിടിച്ച ഒരു ഗ്രാമമാണ് ക. വളപട്ടണം പുഴയുടെ തെക്കുവശത്ത് കിഴക്ക് പടിഞ്ഞാറായി നീളത്തിൽനിലകൊള്ളുന്ന കണ്ടക്കൈ എന്ന കൊച്ചുഗ്രാമത്തിലാണ് കക്കെ കൃഷ്ണവിലാസം എ.എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടക്ക് വളപട്ടണം പുഴയും തെക്ക് ചാലോട് കാട്ടാമ്പള്ളി റോഡിനോട് ചേർന്ന് കിടക്കുന്ന പ്രദേശവും പടിഞ്ഞാറ് കയരളവും അതിർത്തികളാണ് സ്കൂൾ ആരംഭിക്കുന്നതിന് വളരെയധികം പ്രയത്നിച്ച ഒരു നാട്ടുപ്രമാണി യായിരുന്നു കാരോൻ ഒതയോത്ത് കൃഷ്ണൻ നമ്പ്യാർ, അദ്ദേഹത്തിന്റെ പേരു മായി ബന്ധപ്പെടുത്തിയാണ് നമ്മുടെ സ്കൂളിന് കൃഷ്ണവിലാസം എന്ന പേര് നൽകിയത്.1931 ഫെബ്രുവരി 16-ാം തീയതിയാണ് കണ്ടക്കെ കൃഷ്ണവിലാസം എ എൽ.പി.സ്കൂൾ സ്ഥാപിതമായത്. അംഗീകാരവമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഓഫീ സിന്റെ അനുമതിക്കായി ഏറെ പ്രയത്നിച്ചത്. ശ്രീ.കെ. കുഞ്ഞിരാമൻ നമ്പ്യാരായിരു ന്നു. സ്കൂൾ ആരംഭിച്ചതുമുതൽ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്ററും മാനേജരും കെ. കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു.

1933ൽ L ആകൃതിയിലുള്ള ഒരു ഓലപ്പുര കെട്ടിടം നിർമ്മിച്ചു. ഇരിക്കൂർ ബ്ലോക്കിന്റെ സഹായത്തോടെ 40 x 18 വലുപ്പത്തിലുള്ള മുറിയും 20 x 20 വലുപ്പ 'മുള്ള ക്ലാസ് മുറിയും നിർമ്മിച്ചു. തുടർന്ന് 2005 ൽ പഴക്കം ചെന്ന ക്ലാസ്മുറികളൊക്കെ പൊളിച്ചുമാറ്റി പുതിയവ നിർമ്മിച്ചു.

ഈ വിദ്യാലയത്തിലെ മുൻകാല അധ്യാപകരിൽ ചിലർ ശ്രീ. കെ. കുഞ്ഞിരാ മൻ നമ്പ്യാർ, ടി.ഒ. കുഞ്ഞപ്പ നമ്പ്യാർ, കെ. സി. വാസുദേവൻ നമ്പ്യാർ, കെ.സി. വേണുഗോപാലൻ നമ്പ്യാർ എന്നിവരായിരുന്നു.വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾക്ക് അറിവ് പകർന്ന് കൊടുത്തിട്ടുള്ള ഈ വിദ്യാലയം ഇന്ന് മികവിന്റെ പാതയിലാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം