സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIBISHMTHOMAS (സംവാദം | സംഭാവനകൾ) ('പ്രമാണം:Spcannsktym.jpg|ലഘുചിത്രം|എസ്. പി. സി വിദ്യാർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എസ്. പി. സി വിദ്യാർത്ഥികൾ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം


വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തിയെടുക്കുക, നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി ). 2016  മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.

കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ്, മാലിന്യ നിർമ്മാർജ്ജനം,നിയമാവബോധം വളർത്തൽ ,ക്യാമ്പുകൾ തുടങ്ങി നിരവധി പരിപാടികൾ എസ്. പി. സി യുടെ നേതൃത്വത്തിൽ നടത്തി വരുന്നു.