ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം
ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം | |
---|---|
വിലാസം | |
ശ്രീകൃഷ്ണപുരം പാലക്കാട് ജില്ല | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
01-12-2016 | RAJEEV |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരത്തു സ്ഥിതിചെയ്യുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ചരിത്രം
1951-ല്‍ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നിര്‍റ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോന്‍ സ്കൂള്‍ അനുവദിക്കുന്നതില്‍ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണല്‍ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്. 2010 ജൂണ്‍ മാസം 28ന് ഈ സ്കൂളിന്റെ ഒരു വര്‍ഷം നീണ്ട 60-)o വാര്‍ഷികം ആരംഭിക്കുകയും 2011 ജൂണ്‍ 28ന് സമാപിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
ഇരുപത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച ലാബുകള്‍,ലൈബ്രറി എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
ശ്രീകൃഷ്ണപുരം എജ്യൂക്കേഷണല്‍ സൊസൈററിയുടെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ഇതിന്റെ ആദ്യപ്രസിഡന്റ് ശ്രീ എം.സി.നാരായണന്‍ നമ്പൂതിരിയും സെക്രട്ടറി ശ്രീ എം.കൃഷ്ണന്‍നായരുമായിരുന്നു.തുടക്കം മുതല്‍ക്കുതന്നെ വളരെ നല്ല ഭൗതികസൗകര്യങ്ങളും ഗ്രൗണ്ടും ഈസ്കൂളിനുണ്ടായിരുന്നു. 2000-മാണ്ടില്‍ ഈസ്കൂള്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.സയന്‍സ്,കമ്പ്യൂട്ടര്‍സയന്‍സ്,കോമേഴ്സ്,ഹ്യൂമാനിറ്റീസ് എന്നീനാല് ബാച്ചുകള്‍ ഈസ്കൂളിലുണ്ട്.ഇപ്പോള്‍ ശ്രീ കെ.എസ്.സന്താനഗോപാലന്‍ പ്രസിഡന്റും ശ്രീ പി.എസ്.നമ്പൂതിരിപ്പാട് സെക്രട്ടറിയുമായ ഒമ്പതംഗകമ്മിറ്റിയാണ് ഭരണം നടത്തുന്നത്.
സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാനേജ്മെന്റ് സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു.
== മുന്‍ പ്രധാനാദ്ധ്യാപകര്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | കാലഘട്ടം |
ടി.എല്‍.മണ്ണാടിയാര്‍ | 1951- |
പി.രാമന്‍കുട്ടിത്തരകന്‍ | |
വി.കെ.നാരായണിക്കുട്ടി അമ്മ | |
പി.സി.ശങ്കരന്‍ നമ്പൂതിരിപ്പാട്, | |
പി.ശിവശങ്കരന്‍, | |
പി.ശങ്കരന്‍ നമ്പൂതിരിപ്പാട്, | |
സി.രാമകൃഷ്ണന്‍, | |
കെ.സി.ഇന്ദിരത്തമ്പാട്ടി | |
എം.എം.നാരായണന്‍ | |
വി.വിജയലക്ഷ്മി | |
സി.നാപ്പുണ്ണി, | |
പി.ടി.ചന്ദ്രലേഖ, | |
എം.ആര്‍.ശാന്തകുമാരി, | |
സി.എ.രമണി, | |
എസ്.വിജയഗൗരി | 2010-11 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
P.ചന്ദ്രശേഖരന്‍ ADGP,
പി.കുമാരന്‍ Ex.M.L.A,
ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്,
കെ.സി.നാരായണന്‍
ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍
പ്രവേശനോല്‍സവം
ഈ വര്‍ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ മാസം ഒന്നാം തിയ്യതി ആഘോഷിച്ചു.കുട്ടുകള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ഉച്ചഭക്ഷണവിതരണം
ജൂണ്‍ 1 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.
അദ്ധ്യാപകസംഗമം
ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ യോഗം ജൂണ്‍ മാസം 18 ന് ഈ സ്കൂളില്‍ ചേര്‍ന്നു.
വിജയോല്‍സവം
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.,+ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ സ്റ്റാഫിന്റെയും,മാനേജുമെന്‍റിന്റേയും,പി.ടി.എ.യുടേയും വകയായ സമ്മാനങ്ങള്‍ ജൂണ്‍ മാസം 17 ന് വിതരണം ചെയ്തു.
വായനാദിനം
ജൂണ്‍ 19 ന് വായനാദിനം ആഘോഷിച്ചു.വായനാമല്‍സരം,ക്വിസ്സ് മല്‍സരം എന്നിവ നടത്തി.
വജ്ര ജൂബിലി ആഘോഷം
ഈ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സ്കൂളിന്റെ പിറന്നാള്‍ ദിവസമായ ജൂണ്‍ മാസം 28 ന് ആഘോഷിച്ചു.മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ശ്രീ.പി.എ.വാസുദേവന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.അന്യം നിന്നു പോകുന്ന കലാരൂപങ്ങളെപ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിണ്ണംകളി എന്ന കലാരൂപം സ്കൂളില്‍ അഭ്യസിപ്പിക്കുകയും അരങ്ങേറ്റം നടത്തുകയും ചെയ്തു.സ്കൂളില്‍ തന്നെ അഭ്യസിപ്പിച്ച ചെണ്ടമേളവും അന്നേ ദിവസം അരങ്ങേറി.
ചാന്ദ്രദിനം
ജുലായ് 21ന് ചാന്ദ്രദിനം ആഘോഷിച്ചു.ക്വിസ്സ് മല്‍സരം നടത്തി."ചാന്ദ്രയാന്‍" വീഡിയോ പ്രദര്‍ശ്ശിപ്പിച്ചു.
നാളേക്കിത്തിരി ഊര്‍ജ്ജം
വൈദ്യുതിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളേക്കിത്തിരി ഊര്‍ജ്ജം പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജസംരക്ഷണസെമിനാര്‍ നടത്തി.കെ.എസ്.ഇ.ബി.സബ് എന്‍ജിനീയര്‍ പ്രസാദ് ഉല്‍ഘാടനം നടത്തി.
ഹെല്‍പ്പ്ഡസ്ക്
വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ ആശ്വാസമേകാന്‍ സ്കൂളില്‍ ഹെല്‍പ്പ്ഡസ്ക് പ്രവര്‍ത്തനം തുടങ്ങി.വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ പങ്കെടുത്തു.
ലഹരിവിരുദ്ധ പ്രദര്‍ശനം
04/08/2011ന് വിദ്യാലയ ആരോഗ്യപദ്ധതിയുടെകീഴില്‍ നമ്മുടെ സ്കൂളിലെ ഹെല്‍ത്ത്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രദര്‍ശനം നടത്തി.
ഹിരോഷിമ-നാഗസാക്കി ദിനാചരണം
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ആഗസ്ത് 8ന് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.
അദ്ധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ബോഡി യോഗം
ഈ വര്‍ഷത്തെ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ബോഡി യോഗം ആഗസ്ത് 10 ബുധനാഴ്ച നടന്നു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി ശ്രീ.കെ.എന്‍.ബലരാമന്‍ മാസ്റ്ററേയും വൈസ് പ്രസിഡണ്ടായി ശ്രീ.എം.ജെ.തോമസിനേയും മാതൃസംഗമം പ്രസിഡണ്ടായി (എം.പി.ടി.എ)ശ്രീമതി.കെ.രാജശ്രിയെയും തെരഞ്ഞെടുത്തു.
സംസ്കൃതദിനാചരണം
ഈ വര്‍ഷത്തെ സംസ്കൃതദിനാഘോഷം ആഗസ്ത് 11ന് ആഘോഷിച്ചു.ഡോ.എന്‍.എം.ഇന്ദിര(റിട്ട.പ്രൊഫ.വി.ടി.ബി.കോളേജ്)മുഖ്യപ്രഭാഷണം നടത്തി.യോഗ സ്ലൈഡ് ഷോ പ്രദര്‍ശനം.നടന്നു.സംസ്കൃതവാരത്തോടനുബന്ധിച്ച് എല്ലാ ദിവസവും സംസ്കൃതപ്രതിജ്ഞ,കവിപരിചയം,സുഭാഷിതം എന്നിവ ക്ലാസ്സുകളില്‍ നടന്നു.
സ്വാതന്ത്ര്യദിനാഘോഷം
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.പി.ടി.എ.പ്രസിഡന്റ് പതാക ഉയര്‍ത്തി.സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ക്വിസ് മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഓണാഘോഷം
ഈ വര്‍ഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു.പൂക്കളമല്‍സരം നടത്തി.
കലോല്‍സവം
ഈ വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം സപ്തംബര്‍ 22,23 തിയ്യതികളില്‍ നടന്നു.
വിവിധ മേളകള്‍
ഈ വര്‍ഷത്തെ വിവിധ മേളകളില്‍ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.സബ് ജില്ലാ ഐ.ടി മേളയില്‍ യു.പി.വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.സബ് ജില്ലാതല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയമേളകളിലും മികച്ച വിജയം നേടുകയും ചെയ്തു.
ഉപജില്ലാ കായികമേള
ചെര്‍പ്പുളശ്ശേരി ഉപജില്ലാ കായികമേള നവംബര്‍ 18,19,20 തിയ്യതികളില്‍ ഈ സ്കൂളില്‍ വച്ച് നടന്നു.മേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ശ്രീകൃഷ്ണപുരം ഹൈസ്കൂള്‍ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടി.
400 മീറ്റര്‍ ട്രാക്ക് ഉദ്ഘാടനം
ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ 400 മീറ്റര്‍ ട്രാക്കിന്റെ ഉദ്ഘാടനം പദ്മശ്രീ.എം.ഡി.വല്‍സമ്മ നിര്‍വ്വഹിച്ചു.
സബ് ജില്ലാ കലോല്‍സവം
കരിങ്കല്ലത്താണിയില്‍ വച്ച് നടന്ന സബ് ജില്ലാ കലോല്‍സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഈ സ്കൂള്‍ നേടി.സംസ്കൃതോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.
നാളേക്കിത്തിരി ഊര്‍ജ്ജം
വൈദ്യുതിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളേക്കിത്തിരി ഊര്‍ജ്ജം പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രചരണാര്‍ഥം സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു തെരുവുനാടകം അവതരിപ്പിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:10.897621,76.4009|width=600px|zoom=14}}
മണ്ണാര്‍ക്കാട് നിന്ന് 18 km ദൂരത്ത് മണ്ണാര്‍ക്കാട്-ചെര്‍പ്പുളശ്ശേരി റോഡില്‍ ശ്രീകൃഷ്ണപുരം കോ.ഓപ്പറേറ്റീവ് ബാങ്ക് സ്റ്റോപ്പില്‍ നിന്നും 200മീറ്റര്‍ ദൂരത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
ഒറ്റപ്പാലത്തു നിന്ന് 20 km ദൂരത്ത് ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡില്‍ ശ്രീകൃഷ്ണപുരം ആശുപത്രി സ്റ്റോപ്പില്‍ നിന്നും 200മീറ്റര്‍ ദൂരത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
|