അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീൻ ഹെൻറി ഡ്യൂനന്റിനാൽ സ്ഥാപിതമായ, ആഗോളവ്യാപകമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ സംഘടന, ജീവകാരുണ്യം, ചേരിചേരായ്മ, നിഷ്പക്ഷത, സ്വാതന്ത്ര്യം, സന്നദ്ധസേവനം, ഐക്യമത്യം, സാർവ്വലൗകികത  എന്നീ ഏഴ് അടിസ്ഥാന പ്രമാണങ്ങളിലൂന്നി പ്രവർത്തിച്ചുവരുന്നു.


റെഡ്ക്രോസ്സ് സൊസൈറ്റിയുടെ ഭാഗമായി സ്കൂൾ തലത്തിലുള്ള ജൂനിയർ റെഡ്ക്രോസ്സ് സൊസൈറ്റി അസ്സംപ്‌ ഷൻ എച്ച്. എസ് പാലമ്പ്രയിലും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. എന്റെയും മറ്റുള്ളവരുടെയും ആരോഗ്യകാര്യങ്ങളിൽ ഞാൻ ശ്രദ്ധാലുവായിരിക്കും, രോഗികളെയും ദുരിതം അനുഭവിക്കുന്നവരെയും പ്രത്യേകിച്ച് കുട്ടികളെ ഞാൻ സഹായിക്കും, ലോകമാസകലമുള്ള ബാലികാബാലന്മാരെ ആത്മ സുഹൃത്തുക്കളായി ഞാൻ പരിഗണിക്കും എന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ഹൈസ്കൂൾ വിഭാഗത്തിൽ 60കുട്ടികൾ എ, ബി, സി എന്നിങ്ങനെ മൂന്ന് ലെവലുകളിലായി സജീവമായി പ്രവർത്തിക്കുന്നു. കോവിഡ് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവർത്തനങ്ങളിലും മൂല്യാധിഷ്ഠിത ക്ലാസ്സുകളിലും ജൂനിയർ റെഡ്ക്രോസ്സിലെ അംഗങ്ങൾ പങ്കെടുക്കുന്നു. അർപ്പണബോധത്തോടെ സഹജാതർക്കുവേണ്ടി സേവനമനുഷ്ഠിക്കാനും അന്യന്റെ ദുഃഖങ്ങളിൽ അനുകമ്പാർദ്രമാകുവാനുള്ള മാനസികാവസ്ഥ കുട്ടികളിൽ വളർത്തിയെടുക്കുവാനുള്ള പരിശീലനം സ്കൂളിൽ നൽകിവരുന്നു.