ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ
ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ | |
---|---|
വിലാസം | |
ഇളയൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 29 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-12-2016 | 48022 |
മലപ്പുറം ജില്ലയിലെ കാവനൂര്‍ പഞ്ചായത്തില്‍ എളയൂര്‍ ഗ്രാമത്തില്‍ പ്രകൃതി രമണീയമായ മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നല്‍കിയ മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ല്‍ എളയൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലായിരുന്നു തുടക്കം. ജാതി മത ഭേദമന്യേ നാട്ടുകാര്‍ ശ്രമദാനമായി പടുത്തുയര്‍ത്തിയതായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോഡിനുളള സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നന്‍ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ല്‍ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉല്‍ഘാടനം നിര്‍വഹിക്കുകയും ചെയ്തു.സ്വന്തം കെട്ടിടത്തില്‍ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാര്‍ച്ചിലായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
|കേരള സര്‍ക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കെ മായാ ലക്ഷമിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ അബ്ദുല്ലയുമാണ്.|
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സയ്യിദ് അബ്ദുസ്സലാം | വി. നാണു | കെ.മമ്മുട്ടി | കെ. ജയഭാരതി | ആബിദ് ഹുസെെന്‍ | കെ കെ ഉണ്ണി കൃഷ്ണന്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ | സുബെെദ ചെങ്ങരോത്ത് | ജോണ്‍ പി ജെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ അബ്ദുല്ല - പ്രിന്‍സിപ്പാള്‍ ജി എച്ച് എസ് എസ് കാവനൂര്‍
- പി. പി അബ്ദു റസാഖ് - പ്രൊഫസര്‍ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.