ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള കാന്തക്കര പുല്ലൂർമണ്ണ ഇല്ലം നൽകിയ ഒരേക്കർ സ്ഥലത്താണ് ചെമ്രക്കാട്ടൂർ ജി.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത് .1976 ൽ മൂന്നു ക്ലാസ് മുറികളിലായി തുടങ്ങിയ സ്കൂളിൽ ഇന്ന് പലതവണയായി അനുവദിച്ചു കിട്ടിയ കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഓഫീസ് കം സ്റ്റാഫ് റൂമും കമ്പ്യൂട്ടർ ലാബും സ്റ്റേജും പ്രീപ്രൈമറി ക്ലാസ്സുകളുമുൾപ്പെടെ വിശാലമായ സരസ്വതീ ക്ഷേത്രമായി മാറിയിരിക്കുന്നു.വിശാലമായ പാചകപ്പുരയും സ്റ്റോക്ക് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുള്ള ബാത്റൂമുകളും കക്കൂസുകളും കുടിവെള്ളത്തിനുള്ള കിണറും എല്ലാം ഈ വിദ്യാലയത്തിന്റെ സൗകര്യങ്ങൾ കൂടുതൽ മികച്ചതാക്കുന്നു.ഇതിനൊക്കെ പുറമെ കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ഉല്ലാസം നല്കാനുതകുന്ന കുറെ റൈഡുകളും മീൻകുളവുമൊക്കെയുള്ള വിശാലമായ പാർക്കും ഞങ്ങളെ സ്കൂളിലുണ്ട്.