ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

00:30, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK15038 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൂൾ കഴിഞ്ഞ കുറെയേറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അറ്റകുറ്റപ്പണികൾ ചെയ്തു സജ്ജമാക്കി . ദീർഘകാലം അടഞ്ഞുകിടന്നതിനാൽ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തി . സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു .കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫർണിച്ചർ, ഉപകരണങ്ങൾ, സ്‌കൂൾബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യം ഉണ്ടാകാവുന്ന എല്ലാ ഇടങ്ങളും അണുനശീകരണത്തിന് വിധേയമാക്കി. വാട്ടർ ടാങ്ക്, അടുക്കള, കാന്റീൻ, ശുചിമുറി, വാഷ്‌ബെയ്‌സിൻ, ലാബ്,ലൈബ്രറി എന്നിവ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കി.

തിരികെ സ്കൂളിലേക്ക് എന്ന വിഷയവുമായി ബന്ധപ്പെട്ടു അഞ്ചു ചിത്രങ്ങൾ സ്കൂൾ വിക്കിയിലേക്കു അപ്ലോഡ് ചെയ്തു