കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/മാറുന്ന പ്രപഞ്ചം

Schoolwiki സംരംഭത്തിൽ നിന്ന്
00:08, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറുന്ന പ്രപഞ്ചം | color= 2 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറുന്ന പ്രപഞ്ചം

 
പ്രപഞ്ചത്തെ ഒന്നാകെ
ഞെട്ടി വിറപ്പിച്ച ഒരു കുഞ്ഞുവയറസ്
നിന്നെ ഈ ലോകമാകെ
ഭയത്തോടെ കാണുന്നു
നിന്നെ അറിയാനായി
നിനക്കൊരു പേരും നൽകി
കൊറോണയെന്നും കോവിഡുമെന്നും
നീ ഈ മാനവരാശിയുടെ
ജീവൻ മുഴുവൻ മാറ്റിമറിക്കുന്നു.
ഭയത്തോടും വിറയലോടും
ജീവനു വേണ്ടി കേഴുന്നു ഭൂവിൽ
കൊറോണ, നീ അറിയുന്നുവോ
മനുഷ്യരാശിതൻ ദുഃഖങ്ങൾ
നീ കൊടുംങ്കാറ്റു പോലെയും
പടുകൂറ്റൻ തിരമാലപോലെയും
അത്യുഗ്രമായ കാട്ടുതീപോലെയും
മാനവരാശിയെ ചുറ്റിപ്പിടിക്കുന്നു
തൻമക്കൾക്കുവേണ്ടി അന്നം നൽകാൻ
മരുഭൂമിയിൽ കിടക്കുന്നവരുടെ
വിഷമങ്ങൾ നീ അറിയുന്നുണ്ടോ?
രാജ്യത്തെ രക്ഷിക്കുന്നവർ മുതൽ
ജനസേവകർ നീ അറിയുന്നില്ലേ?
അതോ നിന്റെ നാട്യമാണോ?
എത്ര മക്കളുടെ സ്വപ്‌നങ്ങൾ നീ തട്ടിയുടച്ചു
എത്രയോ ജീവൻ നീ തട്ടിയെടുത്തു
ഉറ്റവരെയും ഉടയവരെയും ഒരുനോക്കു കാണാതെ
പോകുന്ന എത്രയെത്ര ജന്മങ്ങൾ
ജീവിതത്തിന്റെ സന്തോഷമെല്ലാം
മാറ്റിമറിയ്ക്കുന്ന നിന്റെയീ ദുഷ്ടമാം
പ്രവർത്തികൾ മാറ്റുവാൻ ഞങ്ങളും മുന്നേറുന്നു
മാസ്‌ക്കും സാനിറ്റൈസറും വാക്സിനുമുണ്ട്
നിന്നെയീ പ്രപഞ്ചത്തിൽ നിന്നും തുരുത്തും നിശ്ചയം

അനുപമ ജോമോൻ
7 സെന്റ് ജോസഫ് യു പി എസ് കായൽപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത