ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/അക്ഷരവൃക്ഷം
=== മഹാമാരി ===
തിരക്കേറിയ മിഠായി തെരുവ് .... പകൽ മുഴുവൻ ജ്വലിച്ചു നിന്ന സൂര്യനെ കടൽ പതിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു . തുണിതരങ്ങൾക്കും കോഴിക്കോടൻ ഹൽവയ്ക്കും ദം ബിരിയാണിക്കും വേണ്ടി ആവശ്യക്കാർ ഏറെയായിരുന്നു.മിട്ടായി തെരുവ് തിങ്ങി നിറഞ്ഞ ആ സായം സന്ധ്യ ...
മന്ദമാരുതൻ തൊട്ടടുത്തുള്ള റെസ്റ്റോറന്റിലെ ബർബിക്യുവിന്റെ സ്വാദേറും ഗന്ധം ചുറ്റും വിശിയടിച്ചിട്ടു പോകുന്നു. ചീറിപ്പായുന്ന വാഹനങ്ങൾ ... ബസ് നിറയെ ഞങ്ങളുടെ പ്രായമുള്ള സ്കൂൾ കുട്ടികൾ.പാട്ടും ആരവങ്ങളും ആഘോഷങ്ങളും ആർഭടമാക്കിയ കോഴിക്കോട് ബീച്ച്. സൗഹൃദം അലയടിച്ചിരുന്ന ആ തിരമാലകളെ സാക്ഷിയാക്കി ഞങ്ങൾ ഏഴ് പേരും സന്തോഷം പങ്കിട്ടു.എന്നാൽ ഞങ്ങൾ അറിഞ്ഞിരുന്നില്ല അത് ഞങ്ങളുടെ അവസാനത്തെ ഒത്തുകൂടൽ ആയിരുന്നെന്ന് !
വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഇരിന്നുകൊണ്ട് ഞാൻ 2020ലെ അവസാന ഒത്തുകൂടലിന്റെ ഓർമകൾ അയവിറക്കി. അവസാനമായി എല്ലാവരെയും കണ്ട് ഒന്ന് യാത്രപറയാൻ പോലും കോവിഡ് അനുവദിച്ചില്ല.
അവസാനവർഷ പരീക്ഷകൾ എല്ലാം മാറ്റി വച്ചല്ലോ ഇനി സമാധാനമായി വീട്ടിൽ ഇരിക്കാമല്ലോ എന്നോർത്ത് ആശ്വസിച്ചു. എന്നാൽ 2 ആഴ്ച്ച കഴിഞ്ഞപ്പോഴാണ് മഹാമാരി കേരളത്തെയും കാർന്നു തിന്നുകയാണെന്ന് മനസിലാക്കിയത്. ഇതെല്ലാം ഓർത്തു കിടക്കുമ്പോളാണ് കോവിഡ് മുന്നറിയിപ്പുകളുമായി പോലീസ് വാഹനം കടന്ന് പോയത്... അതേ ഞങ്ങളുടെ വാർഡ് വീണ്ടും കണ്ടൈയ്‌ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുന്നു. വർഷം ഒന്നായിട്ടും ഈ വൈറസ് കേരളം വിട്ട് പോകുന്നില്ലലോ ...
"പഠനവും പരീക്ഷയും ജോലിയും എല്ലാം ഈ ഫോണിലൂടെയാണല്ലോ കാലത്തിന്റെ ഒരു പോക്കെ"
വല്യമ്മയുടെ സ്ഥിരം ഡയലോഗ് ആണ്. ആദ്യമൊക്കെ എനിക് ഓൺലൈൻ ക്ലാസ്സിൽ കയറാൻ താത്പര്യമായിരുന്നു. എന്നാൽ ഇന്ന് ....
ക്ലാസ്റൂമെന്ന ആ ചുവരുകൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് അധ്യാപകർ തുറന്ന് കാട്ടുന്ന ആ വിശാലമായ ലോകം എനിക് നഷ്ടമായി... ആ സുവർണകാലം തിരികെ തരാൻ ഏതൊരു സാങ്കേതിക വിദ്യക്കും ഒരിക്കലും കഴിയില്ല. ചിലപ്പോഴൊക്കെ സമൂഹമാധ്യമങ്ങളിൽ ചിലവഴിക്കുന്ന ഓരോ MB യും വിലപ്പെട്ടതാണെന്നു അത് തീരുമ്പോഴേ നമുക്ക് മനസ്സിലാവൂ.അത് പോലെ തന്നെയാണ് സമയവും ...ഒരുപാട് സമയം വെറുതെ ഇരുന്ന് കളഞ്ഞിട്ടുണ്ട് ...പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിട്ടും എന്തൊക്കെയോ പുറകിലേക്ക് വലിക്കുന്നത് പോലെ .... പരീക്ഷ ഓൺലൈനായി നടത്തുന്നത് കൊണ്ട് കള്ളത്തരം കാട്ടി വാങ്ങുന്ന ഓരോ മാർക്കും കണ്ടിട്ട് ഞാൻ എന്നോട് തന്നെ ചില ചോദ്യങ്ങൾ ആരാഞ്ഞു. പണ്ട് അദ്ധ്യാപകർ പഠിപ്പിക്കുന്നത് കേട്ട് പരീക്ഷയ്ക്ക് അറിയാവുന്നത് എല്ലാം എന്നെ കൊണ്ട് പറ്റുന്നത് പോലെ എഴുതി അത്യാവശ്യം നല്ല മാർക്കുമായി ആത്മസംതൃപ്തിയോടെ മടങ്ങുന്ന ഒരു ഞാനുണ്ടായിരുന്നു.എന്നാൽ കോവിഡെന്ന മഹാമാരിയുടെ മുന്നിൽ സമൂഹമാധ്യമങ്ങൾക്ക് മുന്നിൽ എന്നെപോലെയുള്ള കുട്ടികൾ തൊട്ടുകൊടുത്തിരിക്കുന്നു..
എന്തോ എനിക്ക് ഈ മാറ്റങ്ങളോട് ചേർന്ന് പോകാൻ പറ്റുന്നില്ല... കണ്ണൻ,ശ്രുതി,അമൽ,അക്ഷര,ആരോമൽ,ആസിയ... എല്ലാ വൈകുന്നേരങ്ങളിലും ഉള്ള ഞങ്ങളുടെ ഒത്തുകൂടൽ ഞാൻ ഒരുപാട് മിസ്സ് ചെയുന്നു.വീഡിയോ കോളുകൾക്ക് ഒന്നും ആ സുന്ദരമായ സൗഹൃദത്തിന്റെ അനുഭവം തരനാവില്ല. ലോക്ക്ഡൗണ് ഏതാണ്ട് ഒന്നര വർഷം നീണ്ടു. അങ്ങനെയിരിക്കെ കോവിഡ് എന്റെ കുടുംബത്തെയും പിടികൂടി. മെഡിക്കൽ കോളേജ് നിറയെ കോവിഡ് രോഗികൾ ആയത് കൊണ്ട് വീട്ടിൽ തന്നെയായിരുന്നു. എന്റെ ആരോഗ്യം ഓർത്തിട്ടായിരുന്നില്ല എന്റെ പേടി വീട്ടിലെ മുതിർന്നവരുടെ ആരോഗ്യത്തെ ഓർത്തിട്ട് ആയിരിന്നു. വല്യമ്മക്ക് നല്ല പനിയുണ്ടായിരുന്നു.ഒടുവിൽ പനി മൂർച്ഛിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് പോകുവാൻ തീരുമാനിച്ചു.108 ആംബുലൻസ് വീടിന് മുൻപിൽ വന്നു ...ഞങ്ങളുടെ വീട്ടിൽ നിന്നുമുള്ള ചെറിയ റോഡിലുടെ ആംബുലൻസ് നീങ്ങി. പുറകെ അച്ഛന്റെ കാറിൽ ഞാനും അച്ഛനും.അയൽവാസികൾ ഭീതിയോടെ ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നു.ആംബുലസിന്റെ സൈൺ വിളികൾ നിശ്ചലമായ റോഡിനെ തട്ടിയുണർത്തി. കാറിനുള്ളിൽ ഇരുന്നുകൊണ്ട് ഞാൻ നോക്കി....പ്രണയവും സൗഹൃദവും ഇടകലർന്ന കോഴിക്കോട് ബീച്ചിലെ മണൽതരികൾ ഭയത്തോടെ നിശ്ചിത അകലത്തിൽ നിന്ന് കൊണ്ട് പരസ്പരം ഉറ്റുനോക്കുന്നു...ഓരോ റോഡിന്റെ അറ്റത്തും ബാരിക്കേഡുകൾ നിരത്തി വെച്ചിരിക്കുന്നു. പൂട്ടിയിട്ടിരിക്കുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും... ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് എത്തി.ആളനക്കമില്ലാത്ത ശവപറമ്പായി അവിടമാകെ മാറിയിരുന്നു. കോവിഡ് വാർഡുകളിൽ അങ്ങിങ്ങായി ചിലരെ കാണാം.
മെഡിക്കൽ കോളേജിലെ ICU വിന് മുമ്പിൽ ഇരിന്നു ഞാൻ തേങ്ങി. ദൈവത്തെ മനസിൽ കണ്ട് ഉള്ളുരുകി ചോദിച്ചു... ഈ മഹമാരി എനിക്ക് ഉള്ളതിനെയെല്ലാം കവർന്നെടുക്കുകയാണല്ലോ...
പുറത്തു നല്ല ഇടിയും മഴയും...എന്റെ മനസിലും അത് തന്നെയായിരുന്നു അവസ്ഥ. പെട്ടന്ന് പി.പി.ഈ. കിറ്റ് ധരിച്ച ഡോക്ടർ എന്റെ അടുത്തേക്ക് നടന്നു വന്നു. ഒരു മഹാമാരിയോട് പൊരുതിയതിന്റെ ക്ഷീണം അവരുടെ നടപ്പിൽ ഉണ്ടായിരുന്നു. അവർ പറഞ്ഞു : "സോറി..ഞങ്ങൾക് നിങ്ങളുടെ മുത്തശ്ശിയെ രക്ഷിക്കാൻ കഴിഞ്ഞില്ല...പ്രായം 60 കഴിഞ്ഞത് കൊണ്ട് റിസ്ക് ആയിരുന്നു. സോറി...
വിശ്വാസിക്കനാവാതെ ഞാൻ പകച്ചു നിന്നു ...കോവിഡ് മരണം അയതുകൊണ്ട് അവസാനമായി ഒന്ന് കാണാൻ പോലും സമ്മതിക്കില്ല എന്ന് അവർ പറഞ്ഞതായിരുന്നു എന്നെ ഏറ്റവും പിടിച്ചുലച്ചത്. കോവിഡ് സമ്മാനിച്ച ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു അത്. ആശുപത്രി വരാന്തയിൽ തോരാതെ പെയ്യുന്ന മഴയെ നോക്കി നിൽക്കുന്ന എന്റെ അടുത്തേക് ഒരു ആന്റി വന്നു . അവരെ ഞാൻ ഇതിന് മുൻപ് ICU വിന് മുൻപിലെ ബെഞ്ചിൽ കണ്ടതാണ്. അവിടമാകെ നിറഞ്ഞ് നിന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് അവർ പറഞ്ഞു...
"മോന്റെ മുത്തശ്ശിയെയും കോവിഡ് കവർന്നു അല്ലെ ? നമ്മളെ പോലെ പ്രിയപെട്ട വ്യക്തികളെയും ജീവിതത്തിലെ അസുലഭ നിമിഷങ്ങളെയും നഷ്ടമായവർ ഒരുപാടുണ്ട്. നമുക്ക് പതറാതെ നിന്ന് പഴയ ആ കാലം തിരിച്ച് വരുമെന്ന് വിശ്വസിക്കാം. ഒരു മഴയും തോരാതിരുന്നിട്ടില്ല....
കൃപാ ആൻ ജോൺ 9b
ഒരു രത്നഖനിയുടെ കഥ
കുറേ കാലം മുമ്പാണ് ഹൈദ്രബാദിൽ അൽഹമീദ് എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. വളരെ വിശാലമാണ് അയാളുടെ കൃഷിസ്ഥലം. എങ്കിലും തടിയനങ്ങി അധ്വാനിക്കാനൊന്നും ഹമീദിനു താല്പര്യമുണ്ടായിരുന്നില്ല. വലിയ കോടീശ്വരനാകണം അതായിരുന്നു. അയാളുടെ മോഹം എളുപ്പത്തിൽ ധനികനാവാൻ ഒരു മാർഗവും അയാൾ കണ്ടു പിടിച്ചു. ഒരു രത്നവ്യാപാരിയായി മാറുക തന്നെ പിന്നെ താമസിച്ചില്ല ആക്ഷി സ്ഥലം മുഴുവനും വിറ്റ് കാശാക്കി എന്നിട്ട് ആ പണം ഉപയോഗിച്ച് രത്നങ്ങൾ തേടി പല നാടുകളും ചുറ്റി പക്ഷേ അയാളുടെ കച്ചവടം നശിക്കുകയാണുണ്ടായത് കയ്യിലെ കാശെല്ലാം തീരുകയും ചെയ്തു. ഒടുവിൽ നിരാശയടക്കാനാവാതെ ഹമീദ് അങ്ങു ദൂരെ കടലിൽ ചാടി ജീവനെടുക്കി .ഹമീദിന്റെ കൃഷി സ്ഥലം മറ്റൊരു കൃഷിക്കാരനാണ് വാങ്ങിയത് കുറച്ചുകാകഴിഞ്ഞ് അയാൾ കൃഷിസ്ഥലത്തെ ഒരു കൊച്ചുതോട്ടിൽ കന്നുകളെ വെള്ളം ‘ അത് -° കിളച്ച് മറിച്ചു. അനേകം വൈരക്കല്ലുകൾ കണ്ടെടുക്കുകയും ചെയ്തു. പിൽക്കലത്ത് ഗോൽക്കൊണ്ട എന്ന പേരിൽ പ്രസിദ്ധമായ രത്നഖനിയായിരുന്നു അത് വിശ്വ പ്രസിദ്ധി നേടിയ കോഹിനൂർ രത്നം ഈ ഖനിയിൽ നിന്നു കിട്ടിയതായിരുന്നു.
മിടുക്കനായ കറുമ്പൻ
(കഥ) നാട്ടിലെ മിടുക്കൻ കാക്കയാണ് കറുമ്പൻ. കറുമ്പൻ എപ്പൊഴും കൂട്ടിലെ അഴുക്കെല്ലാം കൊത്തി മാറ്റി കൂടും മരച്ചുവടും വൃത്തിയായി സൂക്ഷിക്കും കറുമ്പന്റെ വീടിന്റെ അടുത്താണ്പപ്പു പൂവൻകോഴിയുടെ താമസം അവന്റെ വീടിന്റെ ചുറ്റുപാടെല്ലാം ചിക്കി ചികഞ്ഞ് ആകെ വൃത്തികേടാണ് പപ്പു നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം"കറുമ്പൻ സമയം കിട്ടമ്പോഴെല്ലാം പപ്പുവിനോട് പറയും പക്ഷെ പപ്പു വൃത്തിയാക്കുമോ? അവൻ അതൊന്നും ശ്രദ്ധിക്കുകയേയില്ല ഒരിക്കൽ പക്ഷികളുടെ രാജാവ് ചെമ്പൻ പരുന്ത് ഒരു മത്സരം നടത്തി നന്നായി പരിസരം വൃത്തിയാക്കുന്നവർക്ക് സമ്മാനം. പക്ഷികളെല്ലാം അതു കേട്ട് കുടും പരിസരവും വൃത്തിയാക്കി മിടുക്കനായ കുമ്പന്റെ കൂടും ചെമ്പന്റെ കുടും പപ്പുവിന്റെ കൂടും ചെമ്പൻ പരുന്ത് കണ്ടു. പപ്പുവിന്റെ വീട് ഒരു ഭംഗിയുമില്ല: കറുമ്പന് തന്നെ ഒന്നാം സമ്മാനമായി നല്ല പാൽപ്പായസം കിട്ടി. അതു കണ്ട് പപ്പു നാണിച്ചു പോയി. നല്ലവനായ കറുമ്പൻ പായസത്തിന്റെ ഒരു പങ്ക് പപ്പുവിന് കൊടുത്തു പിന്നീടൊരിക്കലും പപ്പു പരിസരം വൃത്തികേടാക്കിയിട്ടില്ല. ആദിത്യ പ്രദീപ് (VII C)
എന്റെ ധര' ഇനനോ അതിരാവിലെ വന്നു അയോണ മറിയ റോഷൻ (ഒൻപത് സി) ഒറ്റയൊ? എന്റെ ഹൃദയത്തിലെ മാലാഖ'സൈറ ജേക്കബ് (9ബി)' കോവിഡ്'ഡെയ്സി ജോർജ് ദിനങ്ങളോരോന്നും, നിലാവിറങ്ങിയിട്ടും എവിടെയാണ്..?
|
In order to COINCIDE with QUARANTINE DAYS..#🥳 ❤️🥳I lied and said I was busy, തത്തമ്മ'അനീന ആൻ മത്തായി
ആറ്റിൻ നടുവിൽ അരയാലിൻ കൊമ്പത്ത് PoemThe Worst Childhood Oh! our childhood But someone where Plenty of children They don't have any joy Their childhood was ====പാട്ടുകാരിപൂങ്കുയിൽ==== നിനക്കു നല്ല ചിറകില്ലേ പാടി രസിച്ചു പാടി വരൂ അബിയ പ്രസാദ് (8D) അമ്മആദ്യമായി മിഴികൾ തുറന്നപ്പോൾ കണ്ട മീനാക്ഷി 9c
|