ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എന്റെ വിദ്യാലയം
| ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ | |
|---|---|
| വിലാസം | |
പന്തല്ലൂർ കടമ്പോട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1966 |
| വിവരങ്ങൾ | |
| ഫോൺ | 0483 2782660 |
| ഇമെയിൽ | upspandallur660@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18586 (സമേതം) |
| യുഡൈസ് കോഡ് | 32050601216 |
| വിക്കിഡാറ്റ | Q64566970 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 380 |
| പെൺകുട്ടികൾ | 403 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലീല. ഇ. കെ |
| പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ലൈലാബി |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 18586 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ദേശത്തെ ഏക അപ്പർ പ്രൈമറി വിദ്യാലയം .മഞ്ചേരി സബ് ജില്ലയ്ക്ക് കീഴിൽ ആനക്കയം ഗ്രാമപഞ്ചായത്തിൽ പന്തല്ലൂരിൽ അരനൂറ്റാണ്ടിലധികമായി ദേശത്തിന് വെളിച്ചം നൽകി നിലനിൽക്കുന്ന ഈ വിദ്യാലയം പഠനമികവിനോടൊപ്പം ഒരുപാട് കായിക പ്രതിഭകളെകൂടി ദേശത്തിന് സംഭാവന ചെയ്തിട്ടുണ്ട്.മുപ്പതിലധികം വർഷങ്ങളായി തുടർച്ചയായി മഞ്ചേരി സബ്ജില്ലാ കായികമേളയിൽ ചാമ്പ്യൻപട്ടംനേടിയ ചരിത്രം ഈ വിദ്യാലയത്തിന്സ്വന്തം.
വിദ്യാലയ ചരിത്രം........
മലബാറി ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്. വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ദേശത്തെ ഏക അപ്പർ പ്രൈമറി സ്കൂളായ പന്തല്ലൂർ ജി.യു.പി സ്കൂളിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആനക്കയം ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ 1966-67 അദ്ധ്യയന വർഷത്തിൽ ആരംഭം കുറിക്കപ്പെട്ട വിദ്യാലയം വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പണ്ട് സർക്കാർ വക ബംഗ്ലാവും പൊതു തൊഴുത്തും നിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലനിൽക്കുന്നത്. ബംഗ്ലാവ് നിന്നിരുന്ന സ്ഥലമായതിനാൽ 'ബംഗ്ലാവ് കുന്ന്' എന്നാണ് സ്കൂൾ നിൽക്കുന്ന സ്ഥലം അറിയപ്പെട്ടിരുന്നത്.
സ്കൂളിന്റെ ചരിത്രം കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക .
ഭൗതികസൗകര്യങ്ങൾ
പഠനത്തിനുമപ്പുറം
കുഞ്ഞു സിനിമകളുടെ ഉദയം
ബോൺസായ്
സിനിമ ഒരു ദൃശ്യ ശ്രാവ്യ മാധ്യമമാണ് .പ്രേഷകനുമായി എളുപ്പത്തിൽ സംവദിക്കാൻ കഴിയുന്ന മാധ്യമം .സ്കൂൾ തലത്തിൽ ഈ കലാ സൃഷിട്ടിയെ കുട്ടികൾ പാഠപുസ്തകങ്ങളിലൂടെ അറിഞ്ഞുകൊണ്ടിരിക്കുന്നു .സിനിമയേക്കുറിച്ചു പരിചയപ്പെടാനും തിരക്കഥ,ഷൂട്ടിങ് ,എഡിറ്റിംഗ് പോലുള്ള ഘട്ടങ്ങളെക്കുറിച് കുട്ടികൾക്ക് അറിവ് ലഭിക്കുവാനും വേണ്ടി സ്കൂളിൽ നിന്ന് നിർമിച്ച ഷോർട് ഫിലിം ആണ് ബോൺസായ് .മുരടിപ്പിക്കപ്പെട്ടു പോകുന്ന ബാല്യങ്ങളെക്കുറിച്ചു പറയുന്ന ചിത്രം കുട്ടികളുടെ സ്വപ്നങ്ങളെക്കുറിച്ചും പഠനം എന്നത് വെറും പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നും പറഞ്ഞു വെക്കുന്നു .
ഹേമന്ത് മാസ്റ്റർ സംവിധാനം നിർവഹിക്കുകയും ലീല ടീച്ചർ ,ഗഫൂർ മാസ്റ്റർ, അൻഫാസ് അഫി ( കേന്ദ്ര കഥാപാത്രം ) എന്നിവർ അഭിനയിച്ച ,വിദ്യാർത്ഥികളും അധ്യാപകരും ഒത്തൊരുമിച്ചു നിർമിച്ച ഹൃസ്സ്വ ചലച്ചിത്രമാണിത്.
സ്വാതന്ത്ര്യം
കൊറോണ കാലഘട്ടത്തിലെ ഒരു സ്വാന്ത്ര്യ ദിനത്തിൽ സ്കൂളിൽ നിന്ന് നിർമ്മിക്കപ്പെട്ട ഷോർട് ഫിലിം ആണിത് .വെള്ളക്കാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചപോലെ കൊറോണ എന്ന മഹാവ്യാധിയിൽ നിന്നും മോചനം കിട്ടിയേത്തീരൂ എന്ന് ചിത്രം പറഞ്ഞു വെക്കുന്നു . സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന ഈ ഹൃസ്സ്വ ചിത്രം വ്യത്യസ്തമായ ഒരു അനുഭവമായിത്തീർന്നു .
ക്ലബുകൾ
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
GUP School പന്തല്ലൂർ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കുട്ടികളുടെ സാമൂഹ്യശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
അവയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു പ്രാദേശിക വിഭവ ഭൂപട നിർമ്മാണം, സാമൂഹ്യശാസ്ത്ര ഫോട്ടോ ഗ്യാലറി, സ്കൂൾ ഇലക്ഷൻ, മോക്ക് പാർലമെൻ്റ് എന്നിവ.
പ്രാദേശിക വിഭവ ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി സ്കൂൾ നിൽക്കുന്ന വാർഡിൻ്റെ രൂപരേഖ നൽകി ദിക്കുകൾ, പ്രധാന സ്ഥാപനങ്ങൾ, റോഡുകൾ , ജലാശയങ്ങൾ ,ആരാധനാലയങ്ങൾ, എന്നിവ രേഖപ്പെടുത്തിയ ഭൂപടം തയ്യാറാക്കി.
സാമൂഹ്യശാസ്ത്ര ഫോട്ടോ ഗ്യാലറിയിൽ , സാമുഹ്യശാസ്ത്ര പഠനത്തിന് കുട്ടികൾക്ക് ആവശ്യമായ എല്ലാ പഠന സാമഗ്രികളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഫോട്ടോ ഗ്യാലറി നിർമ്മിച്ചു.
ജനാധിപത്യ രീതിയിൽ പാർലമെന്റ് ഇലക്ഷൻ മോഡലിൽ സ്കൂൾ ലീഡ്ർ തെരെഞ്ഞെടുപ്പ് നടത്തി. കൂടാതെ
പാർലമെൻ്ററി നടപടി ക്രമങ്ങളെ കുറിച്ച് ധാരണ ഉണ്ടാകാനും അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും മോക്ക് പാർലമെൻ്റ് സംഘടിപ്പിച്ചു.
സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതു വഴി കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കാനും കുടാതെ സാമൂഹ്യശാസ്ത്ര പഠനത്തിൽ കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു.
ക്ലബ്ബുകളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക .
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}