ഗവ എച്ച് എസ് എസ് , കലവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) (ഖണ്ഡിക ഉൾപ്പെട‍ുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ

ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ

ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ും സംസ്ഥാന ധനകാര്യവക‍ുപ്പ‍ു മന്ത്രിയ‍ുമായിര‍ുന്ന ആദരണീയനായ ‍ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ ഇടപെടീലിനെ ത‍ുടർന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ CSR ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ.ഇന്ത്യയ‍ുടെ ഒഫീഷ്യൽ ഓൺലൈൻ കോൺഫറൻസിങ് സോഫ്റ്റ്‍വെയർ കമ്പനിയായി ഇന്ത്യാ ഗവൺമെന്റിനാൽ അംഗീകരിക്കപ്പെട്ട ടെക്ജെൻഷ്യ എന്ന സോഫ്റ്റ്‍വെയർ കമ്പനിയ‍ുടെ LyCeum എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് സ്റ്റ‍ുഡിയോ പ്രവർത്തിക്ക‍ുന്നത്.ആലപ്പ‍ുഴ നിയമസഭാ മണ്ഡലത്തിലെ 18 ഹൈസ്‍ക്ക‍ൂള‍ുകള‍ുമായി ഈ സ്റ്റ‍ുഡിയോ ഓൺലൈൻ സംവിധാനം വഴി ബന്ധിക്കപ്പെട്ടിട്ട‍ുണ്ട്. ഈ സംവിധാനം വഴി സ്റ്റ‍ുഡിയോയിൽ നിന്ന‍ുള്ള പരിപാടികൾ മറ്റ് സ്‍ക്ക‍ൂള‍ുകൾക്ക് ലഭ്യമാവ‍ുകയ‍ും പരസ്പരമ‍ുള്ള ആശയവിനിമയത്തിന് അവസരമൊര‍ുക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.ടെക്ജൻഷ്യ കമ്പനിയ‍ുടെ തന്നെ സോഫ്റ്റ്‍വെയറായ VCONSOL എന്ന സോഫ്റ്റ്‍വെയറാണ് ഇപ്പോൾ സ്റ്റ‍ുഡിയോയിൽ ഉപയോഗിക്ക‍ുന്നത്. Lock down കാലത്തിൽ ഈ സ്റ്റ‍ുഡിയോ വഴി അധ്യപകർ ക്ലാസ്സെട‍ുക്ക‍ുകയ‍ും ക‍ുട്ടികൾ മൊബൈൽ വഴി ക്ലാസ്സിൽ പങ്കെട‍ുക്ക‍ുവാന‍ും കഴിഞ്ഞ‍ു.

ഇൻട്രാക്ടീവി ഡിജിറ്റൽ സ്റ്റ‍ുഡിയോയിൽ നിന്ന് അധ്യാപകർ ക്ലാസ്സെട‍ുക്ക‍ുന്നു
വിദ്യാർത്ഥികൾ സ്റ്റ‍ുഡിയോയിൽ നിന്ന് നടത്തിയ സംവാദം


മോഡൽ ക്ലാസ്സ് റ‍ും

ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ും സംസ്ഥാന ധനകാര്യവക‍ുപ്പ‍ു മന്ത്രിയ‍ുമായിര‍ുന്ന ആദരണീയനായ ‍ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ ഇടപെടീലിനെ ത‍ുടർന്ന് KADCO ( Kerala Artisans Development Corporation Ltd ) യ‍ുടെ സഹകരണത്തോടെ നിലവിലെ ഒര‍ു ക്ലാസ്സ് മ‍ുറി സ്മാർട്ട് ക്ലാസ്സ‍് റ‍ൂമായി ഉയർത്തി.ആകർഷകമായ പെയിന്റിംഗ്, ഇരിപ്പിട ക്രമീകരണം, ഫാൻ,ലൈറ്റ്, ഭിത്തി അലമാരകൾ , LCD Projector എന്നീ സൗകര്യങ്ങൾ സ്മാർട്ട് ക്ലാസ്സ് റ‍ൂമിൽ സജ്ജീകരിച്ചിട്ട‍ുണ്ട്.

കേരള ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ര‍ൂപകല്പന ചെയത് നിർമ്മിച്ച മോഡൽ ക്ലാസ്സ് റ‍‍ൂം





ഹൈടെക് ക്ലാസ്സ് ‍മ‍ുറികൾ

ഹൈടെക് ക്ലാസ്സ് മ‍ുറി

LCD Projector സ്ഥാപിച്ചിട്ട‍ുള്ള 15 ക്ലാസ്സ് മ‍ുറികൾ സ്‍ക്ക‍ൂളിൽ സജ്ജമാക്കിയിട്ട‍ുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഉള്ളതിനാൽ പ്രോജക്ടറ‍ുകൾ ഉപയോഗിച്ച് ദ‍ൃശ്യങ്ങൾ, ചിത്രങ്ങൾ, വിവിധ വെബ്സൈറ്റ‍ുകൾ എന്നിവ ക‍ുട്ടികള കാണിച്ച് പഠനം നടത്താൻ കഴി‍യ‍ുന്ന‍ു.




യ‍ൂറിനൽ, ടോയ്‍ലറ്റ് സൗകര്യങ്ങൾ

വ‍ൃത്തിയ‍ും സ‍ുരക്ഷിതത്വവ‍ുമ‍ുള്ള യ‍ൂറിനൽ,ടോയ്‍ലറ്റ് സൗകര്യങ്ങൾ ഏറ്റവ‍ും വലിയ പ്രത്യേകതയാണ്. ആൺക‍ുട്ടികൾക്കായി 23 യ‍ൂറിന‍ൽസ‍ും 18 ടോയ്‍ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്. പെൺക‍ുട്ടികൾക്കായി 40ടോയ്‍ലറ്റ് സൗകര്യങ്ങൾ നിലവില‍ുണ്ട്.

വിശാലമായ വാഷ് ഏരിയ
വ‍ൃത്തി , സ‍ുരക്ഷിതത്വം എന്നിവയ‍ുള്ള യ‍ൂറിനൽ സൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം

കായിക പരിശീലനത്തിന‍ും വിനോദത്തിന‍ും ഉതക‍ും വിധം വിശാലമായ കളിസ്ഥലം സ്‍ക്ക‍ൂളിന‍ുണ്ട്. ആലപ്പ‍ുഴ ജില്ലാ പഞ്ചായത്തിന്റെ നേത‍ൃത്വത്തിൽ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു.സംസ്ഥാന സർക്കാരിന്റെ ഫ‍ുട്ബോൾ പരിശീലന പദ്ധതിയായ കിക്ക് ഓഫ് പരിശീലന പരിപാടികൾ സ്‍ക്ക‍ൂൾ ഗ്രൗണ്ടിലാണ് നടത്തപ്പെട‍ുന്നത്. പഞ്ചായത്ത‍ുകള‍ുടെ ഗ്രാമീണ കലാ കായിക മേളകള‍ും ഈ ഗ്രൗണ്ടിൽ സംഘടിപ്പിക്കപ്പെട‍ുന്ന‍ു.

സ്‍ക്ക‍ുൾ ഗ്രൗണ്ടിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്ക‍ുന്നതിന‍ുള്ള നിർമ്മാണോദ്ഘാടനം ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.ജി. രാജേശ്വരി നിർവ്വഹിക്ക‍ുന്ന‍ു. സാന്നിധ്യം - ആലപ്പ‍ുഴ ജില്ലാപഞ്ചായത്ത് ആര്യാട് ഡിവിഷനംഗം അഡ്വ. ആർ റിയാസ്
സ്‍ക്ക‍ൂൾ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു

ലാബ് സൗകര്യങ്ങൾ

ഹയർ സെക്കന്ററി, ഹൈസ്‍ക്ക‍ൂൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകമായ സയൻസ് ലാബ് സൗകര്യങ്ങൾ നിലവില‍ുണ്ട്. എൽ.സി.ഡി പ്രോജക്ടർ, നെറ്റ് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളോട‍ുക‍ൂടിയ കംപ്യ‍ൂട്ടർ ലാബ‍ും പ്രവർത്തിക്ക‍ുന്ന‍ു.

കംപ്യ‍ൂട്ടർ ലാബ്
ഹയർ സെക്കന്ററി ഫിസിക്സ് ലാബ്

കിഫ്ബി പദ്ധതി പ്രകാരം നിർമ്മിച്ച പ‍ുതിയ സ്‍ക്ക‍ുൾ കെട്ടിടം

കിഫ്ബി പദ്ധതി പ്രകാരം നിർമ്മിച്ച പ‍ുതിയ സ്‍ക്ക‍ൂൾ കെട്ടിടം അതിവിശാലമായ സൗകര്യങ്ങള‍ുടെ ജാലകങ്ങളാണ് ത‍ുറന്നിട്ടത്. വിശാലമായ വരാന്തകൾ, ക്ലാസ്സ് മ‍ുറികൾ, എല്ലാ നിലകളില‍ും യ‍ൂറിനൽ-ലാട്രിൻ സൗകര്യങ്ങൾ,സ്റ്റാഫ് റ‍‍ും എന്നിങ്ങനെ 5 കോടി ര‍ൂപയ‍ുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ സ്‍ക്ക‍ൂളിൽ നടന്നത്.

കിഫ്ബി പദ്ധതി പ്രകാരം നിർമ്മിക്കപ്പെട്ട പ‍ുതിയ സ്‍ക്ക‍ൂൾ മന്ദിരം