എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/പ്രാദേശിക പത്രം
.സ്കൂൾ വാർത്തകളും നാട്ടു വാർത്തകളും ചേർത്തു ഒരുമ എന്ന പേരിൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു വരുന്നു.ഡിജിറ്റൽ പകർപ്പുകളും ഹാർഡ് കോപ്പിയും ഉണ്ട്.
ഒരുമ – ജനുവരി 2022
എഡിറ്റോറിയൽ .....
പ്രിയരേ,
ഒരുമ നാട്ടുവാർത്താ പത്രത്തിന്റെ എല്ലാ വായനക്കാർക്കും സ്നേഹം നിറഞ്ഞ പുതുവർഷ ആശംസകൾ നേരുന്നു. നമ്മുടെ നാട്ടിൽ നിന്നും ആദ്യമായാണ് ഇങ്ങനെ ഒരു നാട്ടുവാർത്താപത്രം പ്രസിദ്ധീകരിക്കുന്നത്. നമ്മുടെ നാട്ടിലെ ചെറിയ സംഭവങ്ങൾ പോലും വലിയ വാർത്തകൾ ആകുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂൾ ഈ സംരംഭത്തിന് നേതൃത്വം നല്കി വരുന്നു. കുട്ടികൾ അടങ്ങുന്ന എഡിറ്റോറിയൽ ബോർഡാണ് സ്കൂൾ വാർത്തകൾ തയ്യാറാക്കുന്നത്. നാട്ടിലെ വിശേഷങ്ങൾ കൂടി ചേരുമ്പോൾ ഒരുമ പൂർണമാകുന്നു.
ഒരുമ പത്രത്തിന് നാട്ടുകാരും,ജനപ്രതിനിധികളും, നല്കുന്ന പ്രോത്സാഹനനത്തിന് നന്ദി പറയുന്നു.
"ഒരുമ"നാട്ടുവാർത്താ പത്രത്തിന്റെ എല്ലാ വായനക്കാർക്കും അഭിവാദനങ്ങൾ.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഒരുമ പത്രം നിങ്ങളെ അഭിസംബോധന ചെയ്യുവാനായി വീണ്ടും എത്തുന്നത്. ഏവർക്കും സുഖമെന്ന് കരുതുന്നു.പ്രളയകാലം അതിജീവിച്ച നാം ഒന്നിച്ച് മുന്നേറി ലോക മാതൃകയായി.
എന്നാൽ ഈ സാഹചര്യത്തിലും ഒരുമിച്ച് നിന്ന് രാജ്യത്തിന്റെ ഐക്യത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തവരാണ് മേലുകാവ്കാരായ നമ്മൾ എന്നതിൽ അഭിമാനം തോന്നുന്നു.
തീരെ പഠനത്തിൽ പിന്നാക്കം നില്കുന്ന കുട്ടികളെ വരെ മികച്ച പരിശീലനം നല്കി വിജയിപ്പിച്ച് വർഷങ്ങളായി എസ് എസ് എൽ സി 100 ശതമാനം വിജയം നിലനിർത്തുന്ന സ്ഥാപനമാണ് നമ്മുടേത്. നന്മയുടെ 73 വർഷങ്ങൾ പിന്നിട്ട് മുന്നേറുകയാണ് നമ്മുടെ വിദ്യാലയം. 75 -ാം ജൂബിലിയുടെ ആഘോഷങ്ങളുടെ വിവിധ കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ഈ വർഷം.
ഏവർക്കും നന്മ നേരുന്നു.
വീണ്ടും ഒരു വിദ്യാഭ്യാസ വർഷം കൂടി പൂർണമാകുന്നു. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേർന്നുകൊള്ളുന്നു. 2021 - 2022 വർഷത്തേയ്ക്കുള്ള ഹൈസ്കൂൾ കുട്ടികളുടെ പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഒരുമയോടെ മികവിലേയ്ക്ക് കുതിച്ചുയരുവാൻ കൂട്ടുകാരെ ക്ഷണിക്കുന്നു.
സസ്നേഹം പത്രാധിപർ