എ യു പി എസ് കാവുന്തറ

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) (Bmbiju (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1393917 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് കാവുന്തറ
വിലാസം
കാവുന്തറ

കാവിൽ
,
673614
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04962651950
ഇമെയിൽkavumtharaaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47647 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅച്യുതൻ. പി
അവസാനം തിരുത്തിയത്
27-01-2022Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കാവുന്തറ ഗ്രാമത്തിൻ്റെ അഭിമാനമായി, ഈ സ്ഥാപനം 1921 ലാണ് സ്ഥാപിതമായത്. എന്നാൽ അതിന് മുമ്പ് ഇവിടെ പള്ളിക്കൂടമുള്ളതായി പഴമക്കാർ പറഞ്ഞു പോന്ന നാട്ടറിവുണ്ട്. വളരെ എളിയ നിലയിൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് നാടിൻ്റെ പ്രതീക്ഷയായി, അഭിമാനമായി മാറിക്കഴിഞ്ഞു. ഇന്നത്തെ നിലയിലേയ്ക്ക് ഈ സ്ഥാപനത്തെ മാറ്റിയെടുക്കുന്നതിൽ പല കാലങ്ങളിലായി ജോലി ചെയ്ത അദ്ധ്യാപകരും മാനേജ്മെൻറും, അധ്യയനം പൂർത്തിയാക്കി കടന്നു പോയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമായ അ ഭ്യുതയകാംക്ഷികളെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.

   പരേതനായ പാറപ്പച്ചിലേരി ശങ്കരൻ നായരുടെ മാനേജ്മെൻറിൻ കീഴിലായ ഈ സ്ഥാപനം അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യയായ ശ്രീമതി അമ്മാളു അമ്മയുടെ മാനേജ്മെൻറിലും അവരുടെ പ്രായാധിക്യം കാരണം "പാറപ്പച്ചിലേരി ശങ്കരൻ നായർ മെമ്മോറിയൽ എജ്യൂക്കേഷൻ ട്രസ്റ്റ് " എന്ന നാമധേയത്തിലും പ്രവർത്തിക്കുന്നു. ട്രസ്റ്റിൻ്റെ കീഴിൽ ആജീവനാന്ത മാനേജറായി ശ്രീ.മേലേടത്ത് ഉണ്ണി നായർ നിയമിതനാവുകയും ചെയ്തു.
  പാറപ്പച്ചിലേരി ശങ്കരൻ നായർ ,ശ്രീ' കെ.എം.നാരായണ ഗുരിക്കൾ, ശ്രീ.ടി.രാമുണ്ണി നായർ, ശ്രീ.പാറപ്പച്ചിലേരി ചാത്തുകുട്ടി നായർ, ശ്രീമതി. എ. ദേവകി അമ്മ, ശ്രീ.എം.ദാക്ഷായണി ടീച്ചർ, ശ്രീ.കെ.കുഞ്ഞി സൂപ്പി മാസ്റ്റർ, ശ്രീമതി. കെ.പി.ശ്യാമളവല്ലി ടീച്ചർ, ശ്രീമതി.പി.രാധ ടീച്ചർ, ശ്രീ.എം.രാജൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തിൻ്റെ സാരഥികളായി പ്രവർത്തിച്ചിട്ടുണ്ട്. 
   അനുഗ്രഹീത ശബ്ദത്തിൻ്റെ ചക്രവർത്തി ആയിരുന്ന ശ്രീ.ഖാൻ കാവിൽ, ശ്രീ.എം.കെ.ഗോപാലൻ, എം.കെ.പീതാംബരൻ മാസ്റ്റർ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
  അക്കാദമിക് കാര്യങ്ങളിലും അനക്കാദമിക രംഗങ്ങളിലും ഈ സ്ഥാപനം അതിൻ്റേതായ സ്ഥാനം നിലനിർത്തി പോരുന്നു.
   1996, 2007 വർഷത്തെ ഉപജില്ല കലോത്സവത്തിന് ആതിഥ്യമരുളിയത് കാവുന്തറ എ.യു.പി.സ്കൂളിൽ ആയിരുന്നു.കലോത്സവത്തിനെത്തിയ സാംസ്കാരിക നായകൻമാരേയും മത്സരാർത്ഥികളേയും ബഹുജനങ്ങളേയും സ്വീകരിക്കാൻ വേണ്ടി പനയോല കൊണ്ട് നിർമ്മിച്ച വൃത്താകൃതിയിലുള്ള സ്വീകരണമുറി ഇന്ന് 'സ്വാതന്ത്ര്യത്തിൻ്റെ സുവർണ്ണ ജൂബിലി സ്മാരക മന്ദിര' മായി മാറിയിരിക്കുന്നു. ഇതിലാണ് സ്കൂളിൻ്റെ വായനശാലയും ലൈബ്രറിയും പ്രവർത്തിക്കുന്നത്. 
   സ്കൗട്ട്, ഗൈഡ്, സീഡ്, കാർഷിക ക്ലബുകളും, സയൻസ്, കണക്ക്, സാമൂഹ്യ ശാസ്ത്ര ക്ലബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
   സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച കുട്ടികളുടെ സിനിമ " ഒറ്റയില തണൽ" കേരള സർക്കാറിൻ്റെ സംസ്ഥാന അവാർഡിന് അർഹമായി. ഏഴ് മിനുട്ട് ദൈർഘ്യമുള്ള " ശ്രീകുട്ടിയുടെ സമരാഗ്നി " എന്ന സിനിമയ്‌ക്ക് മാതൃഭൂമിയുടെ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി. നിരവതധി തവണ മാതൃഭൂമി സീഡിൻ്റെ ഹരിതപുരസ്കാരം അവാർഡിനും അർഹമായിട്ടുണ്ട്.
   പി.അച്ചുതൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്നും സ്കൂളിൻ്റെ പ്രവർത്തനം ഊർജ്ജ്വസ്വലതയോടെ വിജയ പ്രയാണം തുടരുകയാണ്.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന്

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_കാവുന്തറ&oldid=1438286" എന്ന താളിൽനിന്ന് ശേഖരിച്ചത്