ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37308 (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് ആവോളം കളിച്ചു രസിക്കാൻ സ്കൂളിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾക്ക് ആവോളം കളിച്ചു രസിക്കാൻ സ്കൂളിനോട് ചേർന്നു വിശാലമായ കളിസ്ഥലം ഉണ്ട്.തണലിൽ ഇരുന്നു പഠിക്കാൻ സ്കൂൾ മുറ്റത്തു സിമന്റു കൊണ്ട് പണിത ബഞ്ച് ഉണ്ട്.മനോഹരമായ പൂമ്പാറ്റകളെ ആകർഷിക്കാനുതകുന്ന ജൈവ വൈവിധ്യ പാർക്കും, ചെറിയ കുളവും സ്കൂൾ പരിസരത്ത് കാണാ വുന്നതാണ്.ആൺ /പെൺ കുട്ടികൾക്കായി പ്രത്യേക ശുചിമുറികളും, അംഗ പരിമിതർക്കുള്ള പ്രത്യേക ശുചിമുറികളും സ്കൂൾ പരിസരത്ത് തന്നെ നിർമിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്ക് വായനക്കായി ക്രമീകരിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിനും പ്രത്യേക പുസ്തക ഷെൽഫുകളും, ക്ലാസ്സ്‌ വായനാ മൂലകളും, ഗണിത മൂലകളും സജീകരിച്ചിട്ടുണ്ട്. പണി പുരോഗമിക്കുന്ന ഊണു പുരയും, വൃത്തിയുള്ള പാചകപ്പുരയും സ്കൂൾ ഓഫീസ് റൂമിനോട് ചേർന്നു കാണപ്പെടുന്നു.കുട്ടികൾക്ക് കീടനാശിനി തളിക്കാത്ത ആഹാര വർഗ്ഗങ്ങൾ ലഭ്യമാക്കാൻ ഉതകുന്ന തരത്തിൽ ചെറിയ തോതിൽ വാഴ, ഏത്ത വാഴ എന്നിവ സ്കൂൾ പരിസരത്ത് തന്നെ കൃഷി ചെയ്യുന്നുണ്ട്.ലോകം മാറുന്നതോടൊപ്പം വിഞ്ജാ നം വിരൽ തുമ്പിൽ എത്തിക്കാൻ ഉതകുന്ന തരത്തിൽ നാലു ലാപ്ടോപ്, രണ്ട് പ്രൊജക്ടർ എന്നിവ സ്കൂളിൽ നിലവിലുണ്ട്. ഇവയുടെ ഉപയോഗം പരമാവധി കുട്ടികളിലേക്കെത്തിക്കാൻ കഴിയുന്നുണ്ട്. മുൻ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌ ഉദ്ഘാടനം നിർവഹിച്ചു സ്കൂളിന്നായി നൽകിയ ഡിജിറ്റൽ ക്ലാസ്സ്‌റൂം കെട്ടിടം സ്കൂൾ കാവടത്തിനോട് ചേർന്നു കാണാവുന്നതാണ്. .