ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജ്യോതി ക്ലബ്ബുകൾ, സ്കൂൾ യൂത്ത് ഫെസ്റ്റിവെൽ ഒറിയന്റേഷൻ ക്ലാസ്സുകൾ, പി എസ് സി ക്ലാസ്സുകൾ, സിവിൽ സർവ്വീസ് ക്ലാസ്സുകൾ, അധ്യാത്മികബോധന ശിബിരങ്ങൾ, ക്ലാസ്സ് ലൈബ്രറികൾ എൻ സി സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, കെ സി എസ് എൽ,ഡി സി എൽ എന്നിവയിലൂടെ കുട്ടികൾ തങ്ങളുടെ പഠനത്തെ മികവുറ്റതാക്കുന്നു. കലാകായിക സാഹിത്യപരമായ മികവിനൊപ്പം സംസ്ഥാന ദേശീയ തല മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കുകയും അതിലൂടെ സ്കൂളിന്റെ യശസ്സ് ഉയർത്തിക്കാട്ടുകയും ചെയ്ത് അനേകം

വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി വ്യത്യസ്ത മേഖലകളിൽ സേവനം ചെയ്യുന്നു. നിർധനരായ വിദ്യാർത്ഥികൾക്ക് വർഷം തോറും സൗജന്യ വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുന്നതിലും ഈ സ്ഥാപനം മുൻപന്തിയിലാണ്.

കുട്ടികളിൽ സേവനമനോഭാവം വളർത്തുന്നതിനാവശ്യമായ കൂട്ടായ പ്രവർത്തനങ്ങൾ സ്കൂളി നടന്നുവരുന്നു. 2014 മുതൽ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും കൂട്ടായ പ്രവർത്തനഫലമായി 2016ൽ ശ്രീമതി സുനിതക്ക് ഒരു ഭവനം നിർമ്മിച്ചുനൽകുകയും 2017ൽ മറ്റൊരു ഭവനം ഷിബിൻ ആർതർ എന്ന കുട്ടിക്ക് നൽകുകയും 2019ൽ റോബർട്ട് ക്ലൈവ് എന്ന രക്ഷകർത്താവിന് 9 സെന്റ് സ്ഥലം ഭവനം നിർമ്മിക്കാൻ വാങ്ങി നൽകുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്കൂളിൻറെ  സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം തിരുവനന്തപുരം ഓക്സിലറി ബിഷപ്പ് Rev. Fr. Dr. ക്രിസ്തുദാസ് നിർവഹിക്കുന്നു