മരിയനാട് എ എൽ പി എസ് പാമ്പ്ര/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓരോ അധ്യാപകനും തന്റെ മുമ്പിലെത്തുന്ന കുഞ്ഞുങ്ങൾക്ക് വിജ്ഞാനത്തിന്റെ, അറിവിന്റെ ലോകം തുറന്നുകൊടുത്ത് നന്മതിന്മകളെ വിവേചിച്ചറിയാൻ താങ്ങായി തണലായി നിൽക്കുന്നവരാണ്. അതിനോടൊപ്പം തന്റെ പ്രവർത്തന മണ്ഡലത്തെ സമൂഹത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന ആളുകളിലേക്കിറങ്ങിച്ചെന്ന് അവരുടെ സാംസ്ക്കാരിക സാമൂഹിക ധാർമ്മികതലങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ അത്തരം അധ്യാപകർ വേറിട്ട കാഴ്ച്ചകളാകുന്നു. അങ്ങനെയുള്ള അധ്യാപകരെ തേടി വരുന്ന ഉന്നത ബഹുമതിയാണ് ദേശീയ അധ്യാപക അവാർഡുകൾ .അത്തരം അധ്യാപകരുടെ പ്രവർത്തനങ്ങൾ വിദ്യാലയത്തിലെന്നതു പോലെ സമൂഹത്തിലും വിലമതിക്കപ്പെടുന്നു.1997 ൽ സിസ്റ്റർ റോസി സി എൽ [H M] ന് ലഭിച്ച ദേശീയ അധ്യാപക അവാർഡ് ലഭിച്ചു., അക്കാദമിക തലത്തിലും കലാകായിക രംഗത്തും മികവു പുലർത്തിയതിന് പൂതാടി പഞ്ചായയത്തിലെ മികവുറ്റ വിദ്യാലയത്തിനുള്ള അവാർഡ് നേടിയ മരിയനാട് വിദ്യാലയം ചരിത്രത്തിൻ്റെ താളുകളിൽ ഇടം നേടിയിരിക്കുന്നു '
![](/images/thumb/f/f9/15333-Rossy2.jpg/300px-15333-Rossy2.jpg)
![](/images/thumb/3/3e/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF_%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%85%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D.jpg/300px-%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF_%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%85%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D.jpg)
![](/images/thumb/0/01/15333-Rossy3.jpg/300px-15333-Rossy3.jpg)