ആർപ്പൂക്കര ഗവ എൽപിബിഎസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്ട്സ് ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രണ്ടാഴ്ച കൂടുമ്പോൾ കുട്ടികൾക്കായി ബാലസഭ നടത്തുന്നു. വാർഷികാഘോഷം വരെയുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് നടക്കുന്നത്.

എക്കോ ക്ലബ്ബ്

സ്കൂളിൽ പച്ചപ്പ് നിലനിർത്തുന്നതിനും ജൈവ വൈവിദ്ധ്യ ഉദ്യാനം സംരക്ഷിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ കുട്ടികളും അദ്ധ്യാപകരും ചേർന്ന് നടത്തുന്നു. സ്കൂളിലെ പച്ചക്കറിത്തോട്ടവും ഈ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ്.

വായനാ ക്ലബ്ബ്

കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ലൈബ്രറി പുസ്തകങ്ങൾ ആഴ്ചയിലൊരിക്കൽ എടുത്ത് വായിക്കുന്നതിനും കുറിപ്പുകൾ തയ്യാറാക്കുന്നതിനും ഈ ക്ലബ്ബ് ശ്രമിക്കുന്നു. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ English Festഉം നടത്താറുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം