ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യം സമ്പത്താണ് എന്ന് വളർന്നു വരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അദ്ധ്യായനവർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അദ്ധ്യാപകരും സ്കൂൾ ഹെൽത്ത് നഴ്സും കുട്ടികളും ഉൾപ്പെടുന്ന ഈ ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ വെള്ളിയാഴ്ച്ച നൽകുന്ന കാര്യത്തിൽ ഒട്ടും വീഴ്ച്ച വരുത്താറില്ല. വിര വിമുക്തി ദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു.

ആരോഗ്യ പരിപാലനത്തിന് ഹെൽത്ത് ഒറിയന്റഡ് എക്സർസൈസ് , ബൗദ്ധീക വികാസത്തിന് ന്യുറോ മസ്കുലാർ  എക്സർസൈസ്, യോഗ എന്നിവയും , പരിസര ശുചീകരണം , ലഹരി വിരുദ്ധ റാലി , ആരോഗ്യ ദിനാചരണങ്ങൾ , എന്നിവ ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു . ശാസ്ത്ര-ആരോഗ്യ ക്ലബ്ബുകളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവല്കരണ ക്ലാസുകൾ നടത്തുന്നു. ശുചിത്വബോധം,പൊണ്ണത്തടി,ശരീരഭാരം ഇവ കുറയ്ക്കുന്നതിന് ശരീര വ്യായാമത്തിന്റെ പ്രാധാന്യം, ഗുണമുള്ള ഭക്ഷണം കഴിക്കേണ്ടതിന്റെ  ആവശ്യം ,ബേക്കറി ഭക്ഷണം ഒഴിവാക്കി നാടൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ  ആവശ്യം എന്നിവ ഈ ക്ലാസുകളിലെ ചർച്ചാ വിഷയങ്ങളാണ്. ജൂൺ 21ന് യോഗ ദിനത്തോടനുബന്ധിച്ച് ശ്രീമതി വിദ്യ. കെ.ആർ. നായർ(UPടീച്ചർ) യോഗപരിശീലനം നടത്തി. കുട്ടികൾ വളരെ സജീവമായി പങ്കെടുത്തു.വീട്ടിലെ ചെറിയ ചെറിയ ജോലികൾ ചെയ്യാൻ കുട്ടികൾക്ക് നിർദേശം നല്കി.വീടുകളിൽ ആഴ്ചയിലൊരിക്കൽ നടത്തുന്ന ഡ്രൈഡേ പ്രവർത്തനങ്ങളിൽ കുട്ടികൾ രക്ഷിതാക്കളെ സഹായിക്കുന്നു. യോഗ,എയ്റോബിക്സ്,സൂംബ ,ആക്ഷൻ സോംഗ്,വിവിധ നൃത്തങ്ങൾ എന്നിവ വളരെ താല്പര്യത്തോടെ ചെയ്തു വരുന്നു.

യോഗ: ജോയൽ അച്ഛൻകുഞ്ഞ്  (ക്ലാസ്സ് : 5 )