ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ് പ്രവർത്തനം-2018-19




പരിസ്ഥിതി ക്ലബ് പ്രവർത്തനം-2021-22
Eco club പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീ ഹരീന്ദ്രൻ സാർ മീറ്റിംഗ് വിളിച്ചു ചേർത്തു. BRC -യിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് ഔഷധത്തോട്ടം, പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവ നിർമ്മിച്ചു. പച്ചക്കറി വിത്തുകൾ ഗ്രോബാഗുകളിലും പൂച്ചെടികൾ ചെടിച്ചട്ടികളിലും ഔഷധച്ചെടികൾ മണ്ണിലും നട്ടു. ചെടികളുടെ പരിപാലനം അധ്യാപകർ, അനധ്യാപകർ,HM, കുട്ടികൾ എന്നിവർ ഏറ്റെടുത്തു പൂവിട്ടു നിൽക്കുന്ന പൂച്ചെടികളും കായ്ച്ചുനിൽക്കുന്ന പച്ചക്കറി ചെടികളും ഞങ്ങൾക്ക് തെല്ലൊന്നുമല്ല ആനന്ദം പകരുന്നത്. വിപണിയിൽ തക്കാളിയുടെ വില കുതിച്ചുയർന്നപ്പോൾ ഉച്ചഭക്ഷണത്തിലെ സാമ്പാറിൽ തിളച്ചുമറിഞ്ഞത് ഞങ്ങളുടെ സ്വന്തം തക്കാളി ആയിരുന്നു. വീണ്ടും ഞങ്ങൾ മുറ്റം നിറയെ പച്ചക്കറി തൈകൾ നട്ടു പരിപാലിക്കുന്നു. ECO CLUB -ന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ ഇന്ന് ഞങ്ങളുടെയെല്ലാം ജീവിതചര്യയുടെ ഭാഗമായി മാറി കഴിഞ്ഞു