ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23001 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ഈ വർഷത്തെ നവംബർ 1 ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ നവംബർ 1 കേരളപ്പിറവി ദിനത്തിന് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ദിവസം ആയിരുന്നു .എല്ലാ വർഷത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരു ദിവസം തന്നെയായിരുന്നു ഇത്. ജൂൺ ഒന്നിന് തുറക്കുന്ന സ്കൂളുകൾ ഈ വർഷം  കോവിഡ് മഹാമാരിയെ തുടർന്ന് അടഞ്ഞുകിടന്നതിനാൽ ഈ വർഷം നവംബർ 1 കേരളപ്പിറവി അനുബന്ധിച്ചാണ് സ്കൂളുകൾ തുറന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു അധ്യായന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.രണ്ടു വർഷക്കാലത്തോളം ആയി വീട്ടിൽ ഇരുന്നു വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരിച്ചെത്തി.ഒരു ക്ലാസ്സിൽ 20 വിദ്യാർഥികൾ എന്ന രീതിയിലാണ് ക്ലാസുകൾ തുടങ്ങിയത്.ആദ്യഘട്ടത്തിൽ 5, 6, 7,8, 10  ക്ലാസ് വിദ്യാർത്ഥികളാണ് സ്കൂളിലെത്തിയത്.ഒരാഴ്ച ശേഷം ഒമ്പതാം ക്ലാസിലെ വിദ്യാർഥികളും സ്കൂളിലേക്ക് തിരിച്ചെത്തി.കോഡിനെ തുടർന്ന് എല്ലാ രീതിയിലുമുള്ള ഔദ്യോഗിക  നിയന്ത്രണങ്ങളോടെ തന്നെയാണ് സ്കൂളുകൾ പ്രവർത്തിച്ചു വരുന്നത്.കോലത്ത് വിദ്യാർഥികൾക്ക് തെമൽ പരിശോധനയും മറ്റും നടത്തിയതിനു ശേഷമാണ് ക്ലാസ്സുകളിൽ കയറുന്നത്.